കോഴിക്കോട്: കോഴിക്കോട്ടെ പവര്‍ഗ്രിഡ് സബ്‌സ്റ്റേഷനിലുണ്ടായ അപ്രതീക്ഷിത സാങ്കേതിക തകരാറിനെത്തുടര്‍ന്ന് മലബാറിലെ നാല് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ വൈദ്യുതി വിതരണത്തില്‍ തടസ്സമുണ്ടാകുമെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് നിയന്ത്രണം ഉണ്ടാകുക.
കോഴിക്കോട്ടെ 400 കെവി പവര്‍ഗ്രിഡ് സബ്‌സ്റ്റേഷനിലെ 500 എംവിഎ ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മറിനാണ് തകരാര്‍ സംഭവിച്ചത്. ട്രാന്‍സ്‌ഫോര്‍മറിന്റെ 220 കെവി ബുഷിംഗിലുണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ സമയം വേണ്ടിവരുന്നതിനാലാണ് ഒരാഴ്ചത്തേക്ക് വിതരണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. ഓരോ പ്രദേശത്തെയും വൈദ്യുതി നിയന്ത്രണ സമയം അറിയാന്‍ അതത് സെക്ഷന്‍ ഓഫീസുകളുമായി ബന്ധപ്പെടുക.
ഉയര്‍ന്ന ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മര്‍ പ്രവര്‍ത്തനരഹിതമായ സാഹചര്യത്തില്‍ ഗ്രിഡ് തകരാറിലാകാതിരിക്കാന്‍ ലോഡ് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. വൈകുന്നേരത്തെ തിരക്കുള്ള സമയങ്ങളില്‍ അത്യാവശ്യമല്ലാത്ത വൈദ്യുത ഉപകരണങ്ങള്‍ ഓഫാക്കി വെച്ച് സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. തകരാര്‍ പരിഹരിച്ച് വൈദ്യുതി വിതരണം സാധാരണ നിലയിലാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പണികള്‍ നടന്നുവരികയാണെന്ന് പവര്‍ഗ്രിഡ് അധികൃതര്‍ വ്യക്തമാക്കി.















