റിസപ്ഷനിസ്റ്റാകുന്നതും പാട്ടുകാരിയാകുന്നതും ഇസ്ലാം വിരുദ്ധം; പുരുഷൻമാർക്ക് കൈ കൊടുക്കുന്നതും ആലിംഗനവും തെറ്റ്; കടുത്ത ഹിജാബ് നിയമം നടപ്പാക്കണം; വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്ത
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റിസപ്ഷനിസ്റ്റാകുന്നതും പാട്ടുകാരിയാകുന്നതും ഇസ്ലാം വിരുദ്ധം; പുരുഷൻമാർക്ക് കൈ കൊടുക്കുന്നതും ആലിംഗനവും തെറ്റ്; കടുത്ത ഹിജാബ് നിയമം നടപ്പാക്കണം; വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2026, 09:49 am IST
Facebook
Twitter
WhatsAppTelegram

വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്‌ത യുവജന നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്.  അന്യ പുരുഷൻമാർക്ക് ഹസ്തദാനം നൽകാനും, അവരെ ആലിംഗനം ചെയ്യാനും ലജ്ജയില്ലാത്ത സ്ത്രീകൾ ഇസ്ലാമിലുണ്ടെന്നും  ഹിജാബ് നിയമം അവർ അനുസരിക്കുന്നില്ലെന്നും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറയുന്നു. മത സ്റ്റേജുകളിൽ പോലും പര പുരുഷൻമാരെ അഭിസംബോധനം ചെയ്തു സംസാരിക്കുന്ന മുസ്ലിം സ്ത്രീകളുണ്ടെന്നും ഇങ്ങനെയാണെങ്കിൽ നബി പറഞ്ഞത് പോലെ ആളുകളെ പിടിച്ചു ഭൂമി വിഴുങ്ങുമെന്നും യുവനേതാവ് പറയുന്നു.  ഫേസ്ബുക്കിലൂടെയാണ് എസ്.വൈ. എസ് നേതാവിന്റെ  സ്‌ത്രീവിരുദ്ധ പരാമർശങ്ങൾ.

മുസ്ലീം സ്ത്രീകൾ പാട്ടുപാടുന്ന കാലമുണ്ടായാൽ  ആളുകളെ  ഭൂമി പിടിച്ച വിഴുങ്ങുമെന്നും  മനുഷ്യരെ കുരങ്ങുകളായും, പന്നികളായും  രൂപം മാറ്റുമെന്നും, ആകാശത്തു നിന്നു കല്ലേറുകൾ വരുമെന്നും നബി പറഞ്ഞിട്ടുണ്ടെന്ന് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറയുന്നു.

വിവാഹങ്ങൾക്ക് ഗാനമേള, കല്യാണ സദസ്സുകളിലേക്കു ചെന്നാൽ സ്വീകരിക്കാൻ കൈ കൂപ്പി നിൽക്കുന്ന വനിതാ രത്നങ്ങൾ, പാവപ്പെട്ടവന്റെ വൃക്ക മാറ്റി വെക്കാൻ ഫണ്ടിനു വേണ്ടി ഇശൽ നൈറ്റ്, റിസപ്ഷനിസ്റ്റ് ആവാൻ സുന്ദരികളായ കൗമാരക്കാരികൾ, സ്കൂൾ തലംതൊട്ടു തന്നെ പാട്ടു പാടാൻ അറിയുന്ന നമ്മുടെ പെൺകുട്ടികളെ പരിശീലിപ്പിച്ചു നാം അവർക്ക് വേണ്ട പ്രോത്സാഹനം നൽകുന്നു.

യൂട്യൂബിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നിറഞ്ഞാടുന്നത് നമ്മുടെ പെൺ മക്കൾ. മത സ്റ്റേജുകളിൽ പോലും പര പുരുഷൻമാരെ അഭിസംബോധനം ചെയ്തു സംസാരിക്കുന്ന മുസ്ലിം സ്ത്രീകൾ.
അന്യ പുരുഷൻമാർക്ക് ഹസ്തദാനം ചെയ്യാനും, അവരെ ആലിംഗനം ചെയ്യാനും ലജ്ജയില്ലാത്ത നമ്മുടെ സ്ത്രീകൾ!!!!

50 വർഷം മുമ്പ് പർദ്ദ ഇല്ലെങ്കിൽ നടന്നു പോവുമ്പോൾ ഒരു കുട കയ്യിൽ കരുതുകയും അന്യ പുരുഷൻമാർ ശ്രദ്ധയിൽ പെട്ടാൽ കുട കൊണ്ട് മുഖം മറക്കുകയും ഇസ്ലാമിലെ ഹിജാബ് നിയമം സൂക്ഷിക്കുകയും ചെയ്തിരുന്ന ഒരു തലമുറയാണ് ഈ വലിയ മാറ്റത്തിന് വിധേയമായത്”. എന്നിങ്ങനെ പോകുന്ന യുവ നേതാവിന്റെ സ്ത്രീവിരുദ്ധത. മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങളാണ് ഇന്നത്തെ അവസ്ഥയ്‌ക്ക് കാരണം എന്നും എസ്.വൈ. എസ് നേതാവ് പറയുന്നു.

 

 

 

Tags: Anti woman remark
Share
Tweet
SendShare

More News from this section

‘മര്യാദയ്‌ക്ക് സംസാരിക്കണം’; വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം

മാധ്യമപ്രവർത്തകനും നടനുമായ രഗീഷ് രാജ അന്തരിച്ചു

റാണിപുരത്ത് സിപ് ലൈൻ അപകടം; ഓപ്പറേറ്ററായ യുവാവ് മരിച്ചു, ദുരന്തം ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം

‘സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമെന്ന് പറഞ്ഞത് മൗദൂദി’; പുസ്തകം തലയണക്കടിയിൽ വെച്ചിട്ട് കാര്യമില്ല; ജമാഅത്തെ ഇസ്ലാമിക്കെതിരെ എ.പി. അബ്ദുൽ ഹക്കിം അസ്ഹരി

ആണുകളെ പ്രകോപ്പിക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചാൽ സ്ത്രീകൾ കൈയ്യേറ്റമുണ്ടാകും; വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്ത

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ചു; യുവതി പിടിയിൽ

Latest News

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ടിവി അവതാരക, ഒടുവിൽ ലഹരിക്കേസിലെ പ്രതി; സാറ ഖലീഫയ്‌ക്ക് വധശിക്ഷ; 39 കാരിയെ പ്രശസ്തയാക്കിയത് മിഷൻ ഇംപോസിബിൾ’

കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; കാർ ഡ്രൈവർ ഒളിവിൽ

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies