മാതൃകയായി പ്രധാനമന്ത്രി; വാഹനവ്യൂഹം പകുതിയാക്കി; ആഹ്വാനം ഏറ്റെടുത്ത് അമിത് ഷായും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാതൃകയായി പ്രധാനമന്ത്രി; വാഹനവ്യൂഹം പകുതിയാക്കി; ആഹ്വാനം ഏറ്റെടുത്ത് അമിത് ഷായും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2026, 12:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ധന നിയന്ത്രണ ആഹ്വാനത്തിൽ രാജ്യത്തിന് മാതൃകയായി പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പകുതിയാക്കി. ഇറാൻ-യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന പ്രതിസന്ധിയും സാമ്പത്തിക വെല്ലുവിളികളും അതിജീവിക്കാൻ അദ്ദേഹം നടത്തിയ അഭ്യർത്ഥനയ്‌ക്ക് പിന്നാലെയാണിത്.

അടുത്തിടെ വഡോദരയിലും ഗുവാഹത്തിയിലും നടത്തിയ സന്ദർശന വേളയിൽ വാഹനവ്യൂഹം 50% മാത്രമായിരുന്നു. എസ്‌പിജി പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ ആയിരുന്നു ക്രമീകരണം. അകമ്പടി വാഹനങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻഗണന നൽകാനും അദ്ദേഹം നിർദ്ദേശം നൽകി. എന്നാൽ ഇതിനായി പുതിയ വാഹനങ്ങൾ വാങ്ങരുതെന്ന കർശന നിർദ്ദേശവുമുണ്ട്.

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് അകമ്പടി വാഹനങ്ങളുടെ എണ്ണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വെട്ടിക്കുറച്ചു. പകുതിയിലധികം വാഹനങ്ങൾ ഒഴിവാക്കിയാണ് ആഭ്യന്തര മന്ത്രി ഔദ്യോഗിക വസതിയിൽ നിന്ന് ഇറങ്ങിയത്. സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്താതെയാണ് വാഹനങ്ങളുടെ എണ്ണം കുറച്ചത്. ​ഇന്ധന ഉപഭോഗം കുറയ്‌ക്കാനും വിദേശനാണ്യം ലാഭിക്കാനുമുള്ള സീറോ ടോളറൻസ് നയത്തിനുമുള്ള പിന്തുണയാണ് അദ്ദേഹത്തിൻറ നടപടി.

#WATCH | Delhi: Following Prime Minsiter Narendra Modi’s appeal, Union Home Minister Amit Shah also downsized his convoy, reducing it to less than half.

Visuals of Union HM leaving his residence. pic.twitter.com/yQQgYGOIlu

— ANI (@ANI) May 13, 2026

​കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന പൊതുസമ്മേളനത്തിൽ വിദേശനാണ്യ വിനിയോഗം നിയന്ത്രിക്കാൻ സഹകരിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. അടുത്ത വർഷത്തേക്ക് സ്വർണം വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കുക, വർക്ക് ഫ്രം ഹോം, ഓൺലൈൻ മീറ്റിംഗുകൾ തുടങ്ങി കോവിഡ് -19 കാലത്ത് സ്വീകരിച്ച രീതികൾ തുടർന്നും സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു. ആഗോളതലത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്ന സാഹചര്യത്തിൽ ഇന്ധനം സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയും അദ്ദേഹം ചൂണ്ടിക്കാട്ടിരുന്നു.

 

Tags: pm modiconvoy
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies