ഭാരതത്തിന് കരുത്തായി യുഎഇയുടെ 42,000 കോടി രൂപയുടെ നിക്ഷേപം; മോദിയും ഷെയ്ഖ് മുഹമ്മദും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന് കരുത്തായി യുഎഇയുടെ 42,000 കോടി രൂപയുടെ നിക്ഷേപം; മോദിയും ഷെയ്ഖ് മുഹമ്മദും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2026, 03:21 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദര്‍ശനത്തില്‍ രാജ്യത്തിന് കൈവന്നത് വന്‍ നേട്ടം. ബാങ്കിങ്, അടിസ്ഥാന സൗകര്യ വികസന മേഖലകളിലായി 5 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 42,000 കോടി രൂപ) ബൃഹത്തായ നിക്ഷേപമാണ് യുഎഇ പ്രഖ്യാപിച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി നടത്തിയ ഉന്നതതല ചര്‍ച്ചയിലാണ് ഇന്ത്യയുടെ വികസന കുതിപ്പിന് വേഗതയേകുന്ന നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടായത്.

സമ്മാന്‍ ക്യാപിറ്റല്‍, ആര്‍ബിഎല്‍ ബാങ്ക് എന്നിവയ്‌ക്കൊപ്പം ഇന്ത്യയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലുമാണ് പ്രധാനമായും യുഎഇ പണം ഇറക്കുന്നത്. ഇതിന് പുറമെ പ്രതിരോധം, വ്യാപാരം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരണം ഉറപ്പാക്കി. ഗുജറാത്തിലെ വടിനാറില്‍ കപ്പലുകളുടെ അറ്റകുറ്റപ്പണിക്കായി പ്രത്യേക കേന്ദ്രം (ഷിപ്പ് റിപ്പയര്‍ ക്ലസ്റ്റര്‍) ആരംഭിക്കുന്നതിനും, എല്‍പിജി വിതരണം, പെട്രോളിയം കരുതല്‍ ശേഖരം എന്നിവയില്‍ പുതിയ കരാറുകള്‍ക്കും തുടക്കമായി.

പശ്ചിമേഷ്യയിലെ നിലവിലെ അശാന്തിയില്‍ പ്രധാനമന്ത്രി മോദി ആശങ്ക പ്രകടിപ്പിച്ചു. ആഗോള വ്യാപാരത്തിന് നിര്‍ണ്ണായകമായ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം തടസ്സമില്ലാതെ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യയും യുഎഇയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

അബുദാബി വിമാനത്താവളത്തില്‍ തന്നെ സ്വീകരിക്കാനെത്തിയ യുഎഇ പ്രസിഡന്റിന്റെ നടപടിക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. ഇതൊരു സഹോദര തുല്യമായ സ്‌നേഹപ്രകടനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പുതിയ പ്രതിരോധ പങ്കാളിത്ത ചട്ടക്കൂടുകള്‍ വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ദൃഢമാകുമെന്നും കൂടിക്കാഴ്ച വിലയിരുത്തി. മുമ്പെങ്ങുമില്ലാത്ത വിധം തന്ത്രപ്രധാനമായ ബന്ധമാണ് നിലവില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ളതെന്ന് സന്ദര്‍ശനം അടിവരയിടുന്നു.

Tags: UAEdealIndiaenergy defense
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies