ഫിഫ ലോകകപ്പ്; ഖത്തറിന്റെ സാധ്യതാ പട്ടികയില്‍ മലയാളി താരവും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫിഫ ലോകകപ്പ്; ഖത്തറിന്റെ സാധ്യതാ പട്ടികയില്‍ മലയാളി താരവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2026, 09:15 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: അടുത്ത മാസം വടക്കേ അമേരിക്കന്‍ രാജ്യങ്ങളായ യുഎസ്എ, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളില്‍ അരങ്ങേറുന്ന ഫിഫ ലോകകപ്പിനുള്ള ഖത്തറിന്റെ സാധ്യതാ പട്ടികയില്‍ മലയാളിയായ തഹ്‌സീന്‍ മുഹമ്മദ് ജംഷീദ് ഇടംപിടിച്ചു. സ്പാനിഷ് പരിശീലകന്‍ ജൂലന്‍ ലോപെറ്റെഗി പ്രഖ്യാപിച്ച 34 അംഗ പ്രാഥമിക സ്‌ക്വാഡിലാണ് ഈ പത്തൊന്‍പതുകാരന്‍ ഉള്‍പ്പെട്ടത്. ലോകകപ്പിന്റെ അന്തിമ ടീമില്‍ ഇടംനേടിയാല്‍ മെഗാ ടൂര്‍ണമെന്റില്‍ കളിക്കുന്ന ആദ്യ മലയാളി താരമെന്ന ചരിത്രനേട്ടം തഹ്‌സീനെ തേടിയെത്തും.

കണ്ണൂര്‍ വളപട്ടണം സ്വദേശിയായ ജംഷീദിന്റെയും ഷൈമയുടെയും മകനായ തഹ്‌സീന്‍ ഖത്തറിലാണ് ജനിച്ചതും വളര്‍ന്നതും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരമായിരുന്ന പിതാവ് ജംഷീദാണ് തഹ്‌സീന്റെ ഫുട്‌ബോള്‍ പാഠങ്ങളിലെ ആദ്യ ഗുരു. ഖത്തറിലെ പ്രശസ്തമായ ആസ്പയര്‍ അക്കാദമിയിലൂടെ വളര്‍ന്ന തഹ്‌സീന്‍, ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍ ദുഹൈല്‍ ക്ലബ്ബിന് വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

ഖത്തറിന്റെ അണ്ടര്‍-16, 17, 19 ടീമുകളില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് തഹ്‌സീനെ സീനിയര്‍ ടീമിലെത്തിച്ചത്. 2024 ജൂണില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലൂടെയാണ് താരം ദേശീയ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ചത്. വിങ്ങര്‍ സ്ഥാനത്ത് കളിക്കുന്ന തഹ്‌സീന്റെ ഡ്രിബ്ലിംഗ് മികവ് ടീമിന് വലിയ മുതല്‍ക്കൂട്ടായാണ് വിലയിരുത്തപ്പെടുന്നത്.

നിലവില്‍ ദോഹയില്‍ നടക്കുന്ന പരിശീലന ക്യാമ്പില്‍ തഹ്‌സീന്‍ സജീവമാണ്. മെയ് 28-ന് റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെതിരെയും ജൂണ്‍ 6-ന് എല്‍ സാല്‍വദോറിനെതിരെയും നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്ക് ശേഷം പരിശീലകന്‍ അന്തിമ ടീമിനെ പ്രഖ്യാപിക്കും. സ്വിറ്റ്‌സര്‍ലന്‍ഡ്, കാനഡ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ഖത്തര്‍ ഇത്തവണ മത്സരിക്കുന്നത്.

Tags: fifa world cupmalayali playertahsin muhammadqatar team sqaud
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies