ഭരണമാറ്റത്തിനൊപ്പം 13 ഇന കര്‍മ്മപദ്ധതി; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭരണമാറ്റത്തിനൊപ്പം 13 ഇന കര്‍മ്മപദ്ധതി; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2026, 09:08 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തില്‍ പുതിയ ഭരണകൂടം അധികാരമേല്‍ക്കുമ്പോള്‍ നടപ്പിലാക്കേണ്ട 13 ഇന രാഷ്‌ട്രീയ അജണ്ടകള്‍ പ്രഖ്യാപിച്ച് ബിജെപി. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് ഉടനടി സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആചാര സംരക്ഷണ പ്രക്ഷോഭകര്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കണമെന്നുമാണ് പ്രധാന ആവശ്യം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശാണ് വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി നിലപാടുകള്‍ വ്യക്തമാക്കിയത്. ക്ഷേത്ര സ്വത്തുക്കളുടെ കൃത്യമായ ഓഡിറ്റിംഗ് ഉറപ്പാക്കുക, രാഷ്‌ട്രീയ പക്ഷഭേദമില്ലാത്ത ഭരണം കാഴ്ചവെക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബിജെപി ഉന്നയിക്കുന്നത്.

പ്രീണന രാഷ്‌ട്രീയത്തിന് പകരം എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുന്ന സുതാര്യമായ ഭരണമാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കാന്‍ ഒപ്പം നില്‍ക്കുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു. ഒബിസി സംവരണത്തിന്റെ മറവില്‍ നടക്കുന്ന മതപരമായ സംവരണം പൂര്‍ണ്ണമായും നിര്‍ത്തലാക്കണം. സംവരണം എസ്സി, എസ്ടി, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം. തകര്‍ച്ച നേരിടുന്ന സംസ്ഥാന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കണം. അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്ത് കടബാധ്യതകള്‍ തീര്‍ക്കാന്‍ നടപടി വേണം.

യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സ്വകാര്യ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കണം. ലഹരി മാഫിയയില്‍ നിന്നും തീവ്രവാദ സംഘടനകളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാനുള്ള കര്‍ശനമായ വിദ്യാഭ്യാസ നയം രൂപീകരിക്കണം. പിഎംശ്രീ, ആയുഷ്മാന്‍ ഭാരത്, പിഎം ആവാസ് യോജന തുടങ്ങിയ പാവപ്പെട്ടവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കേരളത്തില്‍ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ചികിത്സ, വീട്, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കാന്‍ ഇത്തരം പദ്ധതികള്‍ അത്യാവശ്യമാണെന്ന് രാഷ്‌ട്രീയ പ്രമേയം ചൂണ്ടിക്കാട്ടുന്നു.

നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ നേടിയത് കേരളത്തില്‍ ഇടതു-വലതു മുന്നണികള്‍ക്ക് പകരമായി ബിജെപി ഒരു ശക്തമായ ‘മൂന്നാം ബദലായി’ മാറിയതിന്റെ തെളിവാണെന്ന് യോഗം വിലയിരുത്തി. ജനസംഖ്യാപരവും സാമ്പത്തികവുമായ അസമത്വങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Tags: BJPCBIGOLD THEFTinvestigation
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies