വാഗ്ദേവി വിഗ്രഹം ഇന്ത്യയിലേക്ക്: ഹൈക്കോടതി വിധിക്ക് പിന്നാലെ നയതന്ത്ര നീക്കം ശക്തമാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാഗ്ദേവി വിഗ്രഹം ഇന്ത്യയിലേക്ക്: ഹൈക്കോടതി വിധിക്ക് പിന്നാലെ നയതന്ത്ര നീക്കം ശക്തമാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2026, 09:26 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാല്‍: മധ്യപ്രദേശിലെ ചരിത്രപ്രസിദ്ധമായ ഭോജ്ശാല സമുച്ചയം വാഗ്ദേവി ക്ഷേത്രമാണെന്ന ഹൈക്കോടതിയുടെ സുപ്രധാന വിധിക്ക് പിന്നാലെ, ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള സരസ്വതി വിഗ്രഹം തിരികെ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി. വിഗ്രഹം വീണ്ടെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളെ സ്വാഗതം ചെയ്യുന്നതായും ഇതിനായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി മോഹന്‍ യാദവ് വ്യക്തമാക്കി.

ബ്രിട്ടീഷ് ഭരണകാലത്ത് ക്ഷേത്രത്തില്‍ നിന്ന് കടത്തിക്കൊണ്ടുപോയ വിഗ്രഹം തിരികെ കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന കേന്ദ്ര നിര്‍ദ്ദേശം സാംസ്‌കാരിക അഭിമാനത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി ‘എക്സില്‍’ കുറിച്ചു. കോടതി വിധിയിലൂടെ ഭോജ്ശാലയുടെ അന്തസ്സ് വീണ്ടെടുക്കപ്പെട്ടതായും സാമൂഹിക ഐക്യവും സാംസ്‌കാരിക പൈതൃകവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള വിഗ്രഹം തിരികെ എത്തിക്കുന്നതിന് മുന്നില്‍ ചില നിയമതടസ്സങ്ങളുണ്ട്. ബ്രിട്ടീഷ് മ്യൂസിയം ആക്ട് 1963 പ്രകാരം മ്യൂസിയത്തിലെ പുരാവസ്തുക്കള്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിന് യുകെയില്‍ കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. 1970-ലെ യുനെസ്‌കോ കണ്‍വെന്‍ഷന്‍ പ്രകാരം നിയമവിരുദ്ധമായോ അനുമതിയില്ലാതെയോ കടത്തിയ സാംസ്‌കാരിക വസ്തുക്കള്‍ അവയുടെ ഉറവിട രാജ്യത്തിന് തിരികെ നല്‍കാന്‍ വ്യവസ്ഥയുണ്ട്. ഈ ഉടമ്പടി മുന്‍നിര്‍ത്തിയായിരിക്കും ഇന്ത്യയുടെ നയതന്ത്ര ചര്‍ച്ചകള്‍.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിവിധ രാജ്യങ്ങളില്‍ നിന്ന് നൂറിലധികം പുരാതന വിഗ്രഹങ്ങളാണ് മോദി സര്‍ക്കാര്‍ വിജയകരമായി ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. കൊളോണിയല്‍ കാലഘട്ടത്തില്‍ നഷ്ടപ്പെട്ട പൈതൃക വസ്തുക്കള്‍ വീണ്ടെടുക്കുന്നതില്‍ കേന്ദ്രം കാണിക്കുന്ന സജീവമായ ഇടപെടലുകള്‍ വാഗ്ദേവി വിഗ്രഹത്തിന്റെ കാര്യത്തിലും വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

ഭോജ്ശാല ഒരു സരസ്വതി ക്ഷേത്രമാണെന്നും അവിടുത്തെ മുസ്ലീം ആരാധനാ അനുമതി റദ്ദാക്കിയതായും മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എഎസ്‌ഐ സര്‍വ്വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിധി. ഈ സാഹചര്യത്തില്‍ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കൂടി തിരികെ എത്തുന്നതോടെ ഭോജ്ശാലയുടെ പൂര്‍ണ്ണമായ വീണ്ടെടുപ്പ് സാധ്യമാകുമെന്നാണ് വിശ്വാസികള്‍ കരുതുന്നത്.

Tags: central governmentbhojsalasaraswathi idol
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies