ഉത്തര്‍പ്രദേശില്‍ വന്‍ ദുരന്തം; കാര്‍ ട്രക്കിലിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തര്‍പ്രദേശില്‍ വന്‍ ദുരന്തം; കാര്‍ ട്രക്കിലിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2026, 04:36 pm IST
Facebook
Twitter
WhatsAppTelegram

അമ്രോഹ (യു.പി): ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയില്‍ ദേശീയപാത-9ല്‍ പുലര്‍ച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഗണ്‍ആര്‍ കാര്‍ മുന്നില്‍ പോവുകയായിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ഗജ്റൗള പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഖയാലിപൂര്‍ ധാലിലുള്ള നയാര പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം.

അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയതായി പോലീസ് പറഞ്ഞു. റാംപൂര്‍ സ്വദേശിയായ കാര്‍ ഡ്രൈവര്‍ മുഹമ്മദ് സല്‍മാന്‍, പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലക്കാരായ നസീം, ഹാരിസ്, മാഷൂഖ് എന്നിവരാണ് മരിച്ചത്. വാരണാസിയിലെ മദ്രസയിലെ വിദ്യാര്‍ത്ഥികളായ ഇവര്‍ അടുത്തിടെ ബറേലി സന്ദര്‍ശിച്ചിരുന്നു. അവിടെ നിന്നും വിവിധ വാഹനങ്ങളിലായി ഡല്‍ഹിയിലേക്ക് തിരിക്കുകയായിരുന്നു ഇവര്‍.

ഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്കുള്ള ട്രെയിന്‍ കയറാനിരിക്കെയാണ് പുലര്‍ച്ചെ ദുരന്തം ഇവരെ തേടിയെത്തിയത്. രണ്ട് പേര്‍ അപകടസ്ഥലത്തുതന്നെ മരിച്ചു. മറ്റ് രണ്ടുപേര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ജീവന്‍ വെടിഞ്ഞത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പശ്ചിമ ബംഗാള്‍ മാല്‍ഡ സ്വദേശികളായ സുന്നത്ത്, ഹസ്നൈന്‍ എന്നിവരെ വിദഗ്ധ ചികിത്സയ്‌ക്കായി ഉയര്‍ന്ന മെഡിക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

അമിതവേഗതയിലായിരുന്ന കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം നിയന്ത്രണം വിട്ട് മുന്നിലെ ട്രക്കിലേക്ക് ഇടിച്ചുകയറാന്‍ കാരണമെന്ന് സര്‍ക്കിള്‍ ഓഫീസര്‍ അഞ്ജലി കതാരിയ പറഞ്ഞു. എങ്കിലും, കൃത്യമായ നിഗമനത്തിലെത്തുന്നതിന് മുന്‍പ് സാങ്കേതിക തെളിവുകള്‍ ഉള്‍പ്പെടെ എല്ലാ വശങ്ങളും പോലീസ് അന്വേഷിച്ചുവരികയാണെന്നും അവര്‍ വ്യക്തമാക്കി.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റുകയും തകര്‍ന്ന വാഹനം നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. അപകടത്തിന് പിന്നാലെ വണ്ടി നിര്‍ത്താതെ ഓടിച്ചുപോയ ട്രക്ക് ഡ്രൈവര്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Tags: UPAccidentfour died
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies