ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇടപാടുകാര്‍ക്ക് കൈമാറി ലക്ഷങ്ങള്‍ വിലപേശും; വാട്സാപ്പ് ചാറ്റുകളും സ്‌ക്രീന്‍ഷോട്ടുകളും കണ്ടെത്തി; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇടപാടുകാര്‍ക്ക് കൈമാറി ലക്ഷങ്ങള്‍ വിലപേശും; വാട്സാപ്പ് ചാറ്റുകളും സ്‌ക്രീന്‍ഷോട്ടുകളും കണ്ടെത്തി; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2026, 03:15 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഫാഷന്‍ രംഗത്തെ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ലൈംഗിക വ്യാപാര റാക്കറ്റിന് കൈമാറിയ കേസില്‍ പിടിയിലായ സിന്ധുവിനെതിരെ നിര്‍ണായക തെളിവുകള്‍ പുറത്ത്. ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇടപാടുകാര്‍ക്ക് കൈമാറി ലക്ഷങ്ങള്‍ വിലപേശിയതിന്റെ വാട്സാപ്പ് ചാറ്റുകളും സ്‌ക്രീന്‍ഷോട്ടുകളുമാണ് അന്വേഷണസംഘം വീണ്ടെടുത്തത്. അറസ്റ്റിലായ പ്രതിയെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.

ദുബായ് കേന്ദ്രീകരിച്ച് ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന സിന്ധുവാണ് ഈ അന്താരാഷ്‌ട്ര പെണ്‍വാണിഭ സംഘത്തിന്റെ സൂത്രധാരയെന്നാണ് പൊലീസിന്റെ നിഗമനം. മുംബൈയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ കൊച്ചിയിലെത്തിച്ചത്. നിലവില്‍ കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

കേരളത്തില്‍ നിന്നുള്ള മോഡലുകളുടെ ചിത്രങ്ങള്‍ ദുബായിലെയും മറ്റും വന്‍കിട ഇടപാടുകാര്‍ക്ക് സിന്ധു മുന്‍കൂറായി അയച്ചുനല്‍കാറുണ്ടായിരുന്നു. തുടര്‍ന്ന് ഓരോ പെണ്‍കുട്ടിയുടെയും പേരില്‍ തുക നിശ്ചയിച്ച് ഉറപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളെല്ലാം സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഗള്‍ഫില്‍ ഫാഷന്‍ ഷോകളില്‍ പങ്കെടുപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണ് സിന്ധു യുവതികളെ ദുബായിലേക്ക് ആകര്‍ഷിച്ചത്. ഇതിനായി പെണ്‍കുട്ടികള്‍ക്ക് വിസ ഉള്‍പ്പെടെയുള്ള യാത്രാ സൗകര്യങ്ങള്‍ ഒരുക്കിയതും ഈ യുവതി തന്നെയാണ്. ദുബായില്‍ എത്തിയ ശേഷമാണ് തങ്ങള്‍ ചതിക്കപ്പെട്ട വിവരം ഇരകള്‍ അറിയുന്നത്.

കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് സ്ത്രീകളെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവര്‍ നിലവില്‍ ഒളിവിലാണ്. ഇവരെ ഉടന്‍ തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും ഇതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും പൊലീസ് അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

Tags: Policesex racketcrucial evidencewhatsapp chat and screenshotsindhu culprit
Share
Tweet
SendShare

More News from this section

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies