യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും; 14 വര്‍ഷത്തിന് ശേഷം കൊല്‍ക്കത്ത സന്ദര്‍ശിക്കുന്ന ആദ്യ വിദേശകാര്യ മന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും; 14 വര്‍ഷത്തിന് ശേഷം കൊല്‍ക്കത്ത സന്ദര്‍ശിക്കുന്ന ആദ്യ വിദേശകാര്യ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2026, 08:21 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: അമേരിക്കന്‍ വിദേശകാര്യ മന്ത്രി (സെക്രട്ടറി ഓഫ് സ്റ്റേറ്റ്) മാര്‍ക്കോ റൂബിയോ നാല് ദിവസത്തെ ഔദ്യോഗിക നയതന്ത്ര സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. രാഷ്‌ട്രീയവും ചരിത്രപരവുമായ ഏറെ പ്രാധാന്യമുള്ള കൊല്‍ക്കത്തയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ ആദ്യ ഘട്ടം. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരം പിടിച്ചെടുത്ത് ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് ഈ സന്ദര്‍ശനം എന്നത് രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ ഏറെ ശ്രദ്ധ നേടുന്നുണ്ട്.

കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ കൊല്‍ക്കത്ത സന്ദര്‍ശിക്കുന്ന ആദ്യ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയാണ് മാര്‍ക്കോ റൂബിയോ. ഇതിനുമുമ്പ് 2012 മേയില്‍ അന്നത്തെ യു.എസ് വിദേശകാര്യ മന്ത്രിയായിരുന്ന ഹിലരി ക്ലിന്റനാണ് കൊല്‍ക്കത്തയിലെത്തിയത്. അന്ന് ചരിത്രപ്രസിദ്ധമായ റൈറ്റേഴ്‌സ് ബില്‍ഡിങ്‌സില്‍ വെച്ച് മുഖ്യമന്ത്രിയായിരുന്ന മമത ബാനര്‍ജിയുമായി അവര്‍ ഒരു മണിക്കൂറിലധികം കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗാളിലെ 34 വര്‍ഷത്തെ ഇടത് ഭരണം അവസാനിപ്പിച്ച് മമത സര്‍ക്കാര്‍ അധികാരമേറ്റ തൊട്ടടുത്ത നാളുകളിലായിരുന്നു ആ സന്ദര്‍ശനം.

യു.എസ് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, സ്വീഡനില്‍ നിന്ന് ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ കൊല്‍ക്കത്തയിലെത്തുന്ന റൂബിയോ, മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ ‘മദര്‍ ഹൗസ്’ സന്ദര്‍ശിക്കും. മെയ് 23 മുതല്‍ 26 വരെ നീളുന്ന റൂബിയോയുടെ ഇന്ത്യന്‍ പര്യടനത്തില്‍ കൊല്‍ക്കത്തയ്‌ക്ക് പുറമെ ആഗ്ര, ജയ്പൂര്‍, ന്യൂഡല്‍ഹി എന്നിവയും ഉള്‍പ്പെടുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും പഴയതും ഇന്ത്യയിലെ ആദ്യത്തേതുമായ അമേരിക്കന്‍ കോണ്‍സുലേറ്റുകളിലൊന്ന് സ്ഥിതി ചെയ്യുന്ന കൊല്‍ക്കത്തയ്‌ക്ക് സന്ദര്‍ശനത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നത് നയതന്ത്രപരമായി വലിയ പ്രാധാന്യത്തോടെയാണ് നിരീക്ഷകര്‍ കാണുന്നത്.

കൊല്‍ക്കത്തയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് രണ്ട് നൂറ്റാണ്ടിലധികം പഴക്കമുണ്ട്. യു.എസ് എംബസി രേഖകള്‍ പ്രകാരം, 1792 നവംബര്‍ 19-ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ ബെഞ്ചമിന്‍ ജോയിയെ കൊല്‍ക്കത്തയിലെ ആദ്യത്തെ അമേരിക്കന്‍ കോണ്‍സലായി നിയമിച്ചിരുന്നു. 17 മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം കൊല്‍ക്കത്തയിലെത്തിയെങ്കിലും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അദ്ദേഹത്തെ കോണ്‍സലായി ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല. എങ്കിലും ബ്രിട്ടീഷ് നിയമങ്ങള്‍ക്ക് വിധേയമായി ഒരു കൊമേഴ്‌സ്യല്‍ ഏജന്റായി തുടരാന്‍ അദ്ദേഹത്തിന് അനുമതി ലഭിച്ചു.

അനിശ്ചിതത്വങ്ങളോടെ തുടങ്ങിയ ആ ബന്ധം പിന്നീട് അമേരിക്കയും കൊല്‍ക്കത്തയും, അതോടൊപ്പം ഇന്ത്യയുമായുള്ള ശക്തമായ നയതന്ത്ര സൗഹൃദമായി വളരുകയായിരുന്നു. നിലവില്‍ പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, സിക്കിം, അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര തുടങ്ങി കിഴക്കന്‍-വടക്കുകിഴക്കന്‍ മേഖലയിലെ 11 സംസ്ഥാനങ്ങളിലെ അമേരിക്കന്‍ നയതന്ത്ര ചുമതലകള്‍ നിയന്ത്രിക്കുന്നത് കൊല്‍ക്കത്തയിലെ യു.എസ് കോണ്‍സുലേറ്റാണ്.

പശ്ചിമേഷ്യയിലെ നിലവില്ലാത്ത സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്തോ-പസഫിക് മേഖലയില്‍ ശക്തമായ തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്ന സമയമാണിത്. ഇന്ത്യയുടെ കിഴക്കന്‍, വടക്കുകിഴക്കന്‍ മേഖലകളുടെ വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്‌ട്രീയ-സാമ്പത്തിക പ്രാധാന്യമാണ് മാര്‍ക്കോ റൂബിയോയുടെ ഈ കൊല്‍ക്കത്ത സന്ദര്‍ശനത്തിലൂടെ വ്യക്തമാകുന്നത്.

Tags: visit indiaUS Secretary of StateMarco Rubio
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies