10 മിനിറ്റ് കൊണ്ട് മുനമ്പം പ്രശ്നം പരിഹരിക്കുമെന്നാണ് വി.ഡി സതീശൻ പറഞ്ഞത്; സത്യപ്രതിജ്ഞ ചെയ്ത് പത്ത് ദിവസം ആയപ്പോഴേക്കും മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞുവീണു: കെ സുരേന്ദ്രൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

10 മിനിറ്റ് കൊണ്ട് മുനമ്പം പ്രശ്നം പരിഹരിക്കുമെന്നാണ് വി.ഡി സതീശൻ പറഞ്ഞത്; സത്യപ്രതിജ്ഞ ചെയ്ത് പത്ത് ദിവസം ആയപ്പോഴേക്കും മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞുവീണു: കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2026, 03:10 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് പത്ത് ദിവസം ആയപ്പോഴേക്കും കേരള മുഖ്യമന്ത്രി വി. ഡി സതീശന്റെ മുഖം മൂടി അഴിഞ്ഞു വീണ് തകർന്നിരിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തെരഞ്ഞെടുപ്പിന് മുൻപ് നൽകിയ വാഗ്ദാനങ്ങളെല്ലാം അദ്ദേഹം തൊണ്ട തൊടാതെ വിഴുങ്ങാൻ പോകുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുനമ്പം വിഷയം.

യുഡിഎഫ് അധികാരത്തിൽ വന്നാൽ 10 മിനിറ്റ് കൊണ്ട് മുനമ്പം പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ വി ഡി സതീശൻ, മുനമ്പം നിവാസികളെയും സഭാപിതാക്കന്മാരെയും കബളിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രശ്നം തണുപ്പിക്കാനുള്ള സതീശന്റെ തന്ത്രമായിരുന്നു അത്. സെക്ഷൻ 97 പ്രകാരം ഇത് വഫഖ് ഭൂമിയല്ലെന്ന നോട്ട് വഖഫ് ബോ‍ർഡ് ഒരു കൊടുക്കേണ്ട കാല താമസമേ ഉള്ളൂ എന്നും കത്ത് ടൈപ്പ് ചെയ്യാനുള്ള പത്ത് മിനിറ്റാണ് ആകെ വേണ്ടത് എന്നുമാണ് സതീശൻ പറഞ്ഞത്.

വി. ഡി സതീശന് അന്നത്തെ നിലപാടല്ലെന്ന് ബോധ്യമായില്ലേ എന്നാണ് കഴിഞ്ഞ ദിവസം വഖഫ് ബോ‍ർഡ് ചെയർമാൻ ചോദിച്ചത്. സതീശനും യുഡിഎഫും മുനമ്പം നിവാസികളെയും സഭാ പിതാക്കൻമാരെയും പച്ചയായി കബളിപ്പിക്കുകയാണെന്ന് ബിജെപി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി മുനമ്പത്ത് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടിരുന്നു. നിലവിൽ മുനമ്പം നിവാസികളുടെ പേരിലാണ് കൈവശാവകാശ സർട്ടിഫിക്കറ്റും കരം അടക്കുന്നതും. പിന്നെ എന്ത് വ്യാജരേഖയുണ്ടാക്കിയാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.

മതമൗലികവാദികൾക്കൊപ്പം നിലകൊള്ളുന്നതാണ് യുഡിഎഫിന്റെ നൈസർ​ഗിക ഘടന. മുസ്ലിം ലീ​ഗിനെയും ജമാ അത്തെ ഇസ്ലാമിയെും വെറുപ്പിച്ച് ഒരു തീരുമാനവും എടുക്കാൻ കഴിവില്ലാത്തയാളാണ് വി. ഡി സതീശൻ. പത്ത് മിനിറ്റ് കഴിഞ്ഞ് പത്ത് ദിവസമായി. വഖഫ് പോർട്ടലിൽ ഇത് ഏങ്ങനെ രജിസ്റ്റർ ചെയ്തു എന്നത് സംബന്ധിച്ച് അദ്ദേഹം ഒരു പ്രതികരണവും നടത്തിയിട്ടില്ല. വഖഫ് കയ്യേറ്റത്തിൽ വി. ഡി സതീശന്റെ നിലപാട് അറിയാൻ കേരള ജനതയ്‌ക്ക് താൽപ്പര്യമുണ്ട്. വി ഡി സതീശന് ആത്മാർത്ഥത ഉണ്ടെങ്കിൽ പുതിയ നിയമ പ്രകാരം രൂപീകരിക്കാത്ത വഖഫ് ബോർഡ്‌ പിരിച്ചു വിടണം. 10 മിനിറ്റ് കൊണ്ട് മുനമ്പത്തെ പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ വി. ഡി സതീശൻ വാക്ക് പാലിക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു

Tags: BJPK SurendranV D SATHEESHANMUNAMBAM
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies