ഖത്തറിന്റെ ലോകകപ്പ് പ്രാഥമിക ടീമില്‍ മലയാളി താരം തഹ്സിന്‍ മുഹമ്മദ്; സീനിയര്‍ താരങ്ങളെ ഒഴിവാക്കി കോച്ച്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഖത്തറിന്റെ ലോകകപ്പ് പ്രാഥമിക ടീമില്‍ മലയാളി താരം തഹ്സിന്‍ മുഹമ്മദ്; സീനിയര്‍ താരങ്ങളെ ഒഴിവാക്കി കോച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2026, 09:53 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: വരാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ 28 അംഗ പരിഷ്‌കരിച്ച പട്ടികയില്‍ മലയാളി താരം തഹ്സിന്‍ മുഹമ്മദ് സ്ഥാനം നിലനിര്‍ത്തി. പരിശീലകന്‍ ജുലന്‍ ലോപറ്റെഗുയി ആദ്യം പ്രഖ്യാപിച്ച 35 അംഗ സാധ്യതാ പട്ടിക വെട്ടിച്ചുരുക്കിയാണ് ഇപ്പോള്‍ 28 പേരാക്കിയത്. അയര്‍ലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന സന്നാഹ മത്സരത്തിന് ശേഷമാകും ലോകകപ്പിനുള്ള അന്തിമ 26 അംഗ ടീമിനെ ഖത്തര്‍ പ്രഖ്യാപിക്കുക. ഈ അവസാന പട്ടികയിലും ഇടംപിടിച്ചാല്‍ ലോകകപ്പ് ടീമിലെത്തുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടം പത്തൊന്‍പതുകാരനായ തഹ്സിന് സ്വന്തമാകും.

രണ്ടാഴ്ചത്തെ നാട്ടിലെ പരിശീലനത്തിന് ശേഷം അയര്‍ലന്‍ഡിലെ ഡബ്ലിനിലേക്ക് പറക്കാനിരിക്കുന്ന സംഘത്തില്‍ നിന്ന് പ്രമുഖ സീനിയര്‍ താരങ്ങളെ കോച്ച് ഒഴിവാക്കിയത് ശ്രദ്ധേയമായി. സെബാസ്റ്റ്യന്‍ സോരിയ, താരെക് സല്‍മാന്‍ എന്നിവര്‍ക്ക് പുറമെ ബാസം അല്‍റാവി, മുഹമ്മദ് വാദ്, മുബാറക് ഷനാന്‍, നിയാല്‍ മേസന്‍, ഫഹദ് യൂനസ് എന്നിവരും ടീമില്‍ നിന്ന് പുറത്തായി. ഫിഫ നിയമപ്രകാരം ജൂണ്‍ രണ്ട് വരെയാണ് ലോകകപ്പ് ടീമുകളെ ഔദ്യോഗികമായി സമര്‍പ്പിക്കാനുള്ള അവസാന തീയതി. അയര്‍ലന്‍ഡുമായുള്ള മത്സരത്തിന് ശേഷം ജൂണ്‍ ആറിന് എല്‍ സാല്‍വദോറിനെതിരെയും ഖത്തറിന് സന്നാഹ മത്സരമുണ്ട്.

നിലവിലെ മികച്ച ഫോം കണക്കിലെടുക്കുമ്പോള്‍ തഹ്സിന്‍ അന്തിമ സ്‌ക്വാഡില്‍ ഉണ്ടാകുമെന്നാണ് ഫുട്‌ബോള്‍ ലോകത്തിന്റെ വിലയിരുത്തല്‍. ഖത്തറില്‍ ചീഫ് അക്കൗണ്ടന്റായ കണ്ണൂര്‍ തലശ്ശേരി സ്വദേശി ജംഷിദിന്റെയും വളപട്ടണം സ്വദേശിനി ഷൈമയുടെയും മകനായ തഹ്സിന്‍ ജനിച്ചതും വളര്‍ന്നതും ഖത്തറിലാണ്. ചെറുപ്രായത്തില്‍ തന്നെ കളിമികവ് തെളിയിച്ച താരം ഖത്തറിന്റെ ജൂനിയര്‍ ടീമുകളിലൂടെയാണ് വളര്‍ന്നുവന്നത്. തന്റെ പതിനേഴാം വയസ്സില്‍ ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ പ്രമുഖ ക്ലബ്ബായ അല്‍ ദുഹൈലിന് വേണ്ടി കളത്തിലിറങ്ങിയ തഹ്സിന്‍, ഈ ലീഗില്‍ പന്തുതട്ടുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ എന്ന റെക്കോര്‍ഡ് നേരത്തെ സ്വന്തമാക്കിയിരുന്നു.

ഖത്തര്‍ ദേശീയ ടീമിനായി അണ്ടര്‍-16, അണ്ടര്‍-17, അണ്ടര്‍-19 ടീമുകളിലും താരം മുന്‍പ് ബൂട്ട് കെട്ടിയിട്ടുണ്ട്. ലോകകപ്പ് വേദിയില്‍ ഖത്തര്‍ ജേഴ്‌സിയില്‍ ഒരു മലയാളി അണിനിരക്കുന്ന സുദിനത്തിനായുള്ള കാത്തിരിപ്പിലാണ് കായികപ്രേമികള്‍.

Tags: fifa world cupTahsin Mohammedqatar squad
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies