തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പരിഹസിച്ച് കെ പി സി സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. പിണറായിയുടെ വീടുകളിൽ നടക്കുന്ന ഇഡി റെയ്ഡിലാണ് ദീപ്തിയുടെ പരിഹാസം. പ്രവാസികള്‍ക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇഡി മുബാറക് എന്നാണ് പരിഹസിച്ചത്. ദീപ്തി മേരി വര്‍ഗീസിന്റെ ഫേസ്ബുക്ക് പേജിലെ പരിഹാസത്തിന് പിന്തുണച്ചും വിമര്‍ശനവുമായി നിരവധിപേരാണ് രംഗത്തെത്തിയത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന റെയ്ഡിനെതിരെ സിപിഎം സംസ്ഥാന വ്യാപക പ്രതിഷേധമുയർത്താനുള്ള ശ്രമത്തിലാണ്. വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം പത്തിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.















