തിരുവനന്തപുരം: ഇഡി സംഘത്തിനെതിരെ സിപിഎം ഗുണ്ടാസംഘത്തിന്റെ ആക്രമണം. ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ സിപിഎം പ്രവർത്തകർ തകർത്തു, മാസപ്പടി അന്വേഷണവുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിലെ പരിശോധന പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് ആസൂത്രീത ആക്രമണം. സിപിഎമ്മിലെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണമുണ്ടായത്. ഇഡി ഉദ്യോഗസ്ഥർക്ക് പരുക്കേറ്റെന്നും റിപ്പോർട്ടുണ്ട്. കണ്ണിന് പരുക്കേറ്റ ടാക്സി വാഹനത്തിനറെ ഡ്രൈവർ ചികിത്സയിലാണ്.
ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച മൂന്ന് വാഹനങ്ങളാണ് തകർക്കാൻ ശ്രമിച്ചത്. ചുടുകട്ട കൊണ്ട് വാഹനത്തിന്റെ ഗ്ലാസ് കമ്യൂണിസ്റ്റ് ഗുണ്ടകൾ തകർത്തു. രണ്ടു വാഹനത്തിന്റെയും ഗ്ലാസ് അടിച്ചു തകർത്തു. പൊലീസിനെ നോക്കുകുത്തിയാക്കി കൊണ്ടായിരുന്നു സിപിഎം പ്രവർത്തകരുടെ വിളയാട്ടം. വാഹനങ്ങൾ ഇപ്പോൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണ്. അന്വേഷണ സംഘം തന്നെയാണ് വാഹനവുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.
എല്ലാം മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് നിയമാനുശ്രതമായി പരിശോധനയ്‌ക്ക് എത്തിയ കേന്ദ്ര ഉദ്യോഗസ്ഥരെയാണ് സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ ആക്രമിക്കപ്പെട്ടത്. മുൻപ് പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലുമാണ് ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്തത്. ഈ സംഭവത്തിന് ശേഷം ഇഡി ഡയറക്ടർ കൊൽക്കത്തയിലെത്തി സുരക്ഷാ വീഴ്ചകളെക്കുറിച്ചും ആക്രമണത്തെക്കുറിച്ചും കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു. സമാനമായ രീതിയിൽ വീഡിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വലിയ നിയമനടപടികൾ സിപിഎം ഗുണ്ടാസംഘവും സംസ്ഥാന നേതൃത്വവും നേരിടേണ്ടിവരും എന്ന് ഉറപ്പാണ്.















