സുരക്ഷ മുഖ്യം; കൊൽക്കത്ത വിമാനത്താവളത്തിലെ മസ്ജിദ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവം; നടപടി വേഗത്തിലാക്കി ബിജെപി സർക്കാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുരക്ഷ മുഖ്യം; കൊൽക്കത്ത വിമാനത്താവളത്തിലെ മസ്ജിദ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവം; നടപടി വേഗത്തിലാക്കി ബിജെപി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2026, 12:00 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റൺവെയ്‌ക്ക് സമീപമുള്ള  മസ്ജിദ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവം. വിമാനത്താവള സുരക്ഷയ്‌ക്ക് മസ്ജിദ് വലിയ ഭീഷണിയാണെന്നും മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികൾ പുരോഗമിക്കുകയാണെന്നും  ബിജെപി എംഎൽഎ സൗരവ് സിക്ദർ പറഞ്ഞു. ​മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമി എയർപോർട്ട് അതോറിറ്റിയുടേതാണ്. റൺവേയുടെ മധ്യഭാഗത്താണ് പളളി സ്ഥിതി ചെയ്യുന്നത്. ​ബരാസത് ഡിഎം ഓഫീസിൽ ഇതുമായി ബന്ധപ്പെട്ട് സംയുക്ത യോഗം ചേർന്നിട്ടുണ്ട്. മസ്ജിദ് കമ്മിറ്റിയോട് സ്ഥലം മാറ്റാൻ അഭ്യർത്ഥിച്ചതായും എംഎൽഎ പറഞ്ഞു.

1890 ൽ നിർമിച്ച ഭം​ഗ്രാ മസ്ജിദാണ് സുരക്ഷാ ഭീഷണി ഉയർത്തുന്നത്. 1924 ൽ ബ്രിട്ടീഷുകാരാണ് വിമാനത്താവളം നിർമ്മിച്ചത്. പിന്നീട് 1960 കളിൽ കൂടുതൽ ഭൂമി ഏറ്റെടുക്കലിലൂടെ റൺവേ വികസിപ്പിച്ചപ്പോൾ, പള്ളി വിമാനത്താവള പരിധിക്കുള്ളിൽ എത്തുകയായിരുന്നു.

അടിയന്തര ഘട്ടങ്ങളിൽ ഉപയോ​ഗിക്കുന്ന രണ്ടാം റൺവേയ്‌ക്ക് സമീപമാണ് നിലവിൽ പള്ളിയുടെ സ്ഥാനം. എന്നാൽ പാർക്കിം​ഗ് ഏരിയയിൽ നിന്നും വിമാനങ്ങൾ ഒന്നാം റൺവേയിലേക്ക് പോകുന്നത് മസ്ജിദിന് സമീപത്ത് കൂടിയാണ്. ഇത് വലിയ സുരക്ഷ പ്രശ്നമുണ്ടാക്കുന്നു എന്ന് വ്യോമയാന മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ ലാൻഡിംഗ്, ടേക്ക്-ഓഫ് സമയത്ത് റൺവേ ഉപയോഗത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്. സുരക്ഷ പ്രശ്നം മുൻനിർത്തി നിലവിൽ മസ്ജിദിൽ പ്രാർത്ഥനയ്‌ക്ക് ആളുകളെ എത്തിക്കുന്നത് ഏയർപോർട്ട് അതോറിറ്റിയുടെ വാഹനത്തിലാണ്. റംസാൻ കാലത്ത് ദിനം പ്രതി നൂറുകണക്കിന് ആളുകൾ ഇവിടെ എത്താറുണ്ട്.

മുൻപ് മുഖ്യമന്ത്രി ബുദ്ധ​​ദേവ് ഭട്ടാചാര്യയും മന്ത്രാലയ അധികൃതരും പള്ളി മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയാക്കിയിരുന്നു. എന്നാൽ മുസ്ലീം സംഘടനകളെ ഭയന്ന് ഇതിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോകുകയായിരുന്നു. മമത സർക്കാരിനോടും മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. എന്നാൽ ബിജെപി അധികാരത്തിൽ എത്തിയതോടെ മസ്ജിദ് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾക്ക് വേഗം കൂടി.

 

Tags: airportmasjidKolkatha
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies