ആര്‍ത്തവാവധി പെണ്‍കുട്ടികളെ കൂടുതല്‍ ശക്തരാക്കുമോ ദുര്‍ബലരാക്കുമോ എന്ന് ആര്‍. ശ്രീലേഖ; യു.ഡി.എഫ് നയത്തിനെതിരെ മുന്‍ ഡി.ജി.പി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആര്‍ത്തവാവധി പെണ്‍കുട്ടികളെ കൂടുതല്‍ ശക്തരാക്കുമോ ദുര്‍ബലരാക്കുമോ എന്ന് ആര്‍. ശ്രീലേഖ; യു.ഡി.എഫ് നയത്തിനെതിരെ മുന്‍ ഡി.ജി.പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2026, 09:08 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനികള്‍ക്ക് എല്ലാ മാസവും മൂന്ന് ദിവസം വരെ ആര്‍ത്തവാവധി അനുവദിക്കാനുള്ള സര്‍ക്കാര്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി കൗണ്‍സിലറും മുന്‍ ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ. ഈ തീരുമാനം പെണ്‍കുട്ടികളെ മാനസികമായി ശക്തരാക്കുമോ അതോ കൂടുതല്‍ അബലകളാക്കുമോ എന്ന് അവര്‍ ചോദ്യമുയര്‍ത്തി. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ ഈ പുതിയ നയത്തിനെതിരെ അവര്‍ രംഗത്തുവന്നത്.

ആര്‍ത്തവം എന്നത് സ്ത്രീകളുടെ സ്വകാര്യമായ അഭിമാനമാണെന്ന് ശ്രീലേഖ ചൂണ്ടിക്കാട്ടി. ആ ദിവസങ്ങളില്‍ ചിലര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളും കഠിനമായ വേദനയും ഉണ്ടാകാറുണ്ടെന്നത് സ്വാഭാവികമാണ്. എന്നാല്‍ കടുത്ത വേദന അനുഭവിച്ചിരുന്ന തന്റെ വിദ്യാര്‍ത്ഥിക്കാലത്ത് ഒരിക്കല്‍ പോലും ഈ കാരണം പറഞ്ഞ് സ്‌കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ലെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. കഠിനമായ ഐ.പി.എസ് പരിശീലന സമയത്തുപോലും പെണ്‍കുട്ടികള്‍ ഇത്തരം ശാരീരിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് വ്യായാമ മുറകളില്‍ നിന്ന് മാറിനിന്നിട്ടില്ലെന്നും, തീരെ വയ്യാത്ത അടിയന്തര സാഹചര്യങ്ങളില്‍ മാത്രമാണ് അവധിയെടുത്തതെന്നും അവര്‍ വ്യക്തമാക്കി. പ്രതിസന്ധികളെ നേരിടുന്ന അത്തരം നിലപാടുകളാണ് സ്ത്രീകളുടെ യഥാര്‍ത്ഥ ശക്തിയെന്ന് മുന്‍ ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.

പുതിയ നിയമം വരുന്നതോടെ എല്ലാ മാസവും ക്ലാസില്‍ വരാതിരിക്കുന്ന പെണ്‍കുട്ടികളുടെ ആര്‍ത്തവ തീയതികളെക്കുറിച്ച് വീട്ടുകാര്‍ക്കും അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും കൃത്യമായ വിവരങ്ങള്‍ ലഭിക്കും. ഇത് സ്ത്രീകളുടെ ആര്‍ത്തവ അന്തസ്സിന് ചേര്‍ന്നതാണോ എന്നും ഇതൊരു നാണക്കേടല്ലേ എന്നും ശ്രീലേഖ ചോദിക്കുന്നു. മാസത്തില്‍ മൂന്ന് ദിവസം അവധി നല്‍കുന്നതുപോലുള്ള സൗജന്യങ്ങള്‍ക്ക് പിന്നാലെ പോകാതെ, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പെണ്‍കുട്ടികള്‍ക്കായി വൃത്തിയുള്ള ശൗചാലയങ്ങളും സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകളും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.

അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ വേദനസംഹാരി മരുന്നുകള്‍ വിദ്യാലയങ്ങളില്‍ ലഭ്യമാക്കുകയാണ് വേണ്ടത്. ഇത് വിദ്യാര്‍ത്ഥിനികള്‍ക്കും അവിടുത്തെ വനിതാ ജീവനക്കാര്‍ക്കും ഒരുപോലെ ഉപകാരപ്പെടും. ഈ കാരണം മുന്‍നിര്‍ത്തി പഠനം മുടക്കി ഒരു ദിവസം പോലും വീട്ടിലിരിക്കാന്‍ ഒരു പെണ്‍കുട്ടിയും ആഗ്രഹിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും, സാധാരണ നിലയില്‍ ഒരു മാതാപിതാക്കളും ഇതിനോട് യോജിക്കില്ലെന്നും പറഞ്ഞാണ് ആര്‍. ശ്രീലേഖ തന്റെ ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags: GOVERNMENTr sreelekhamenstruation leave
Share
Tweet
SendShare

More News from this section

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies