യൂറോപ്യന്‍ കിരീടം നിലനിര്‍ത്തി പിഎസ്ജി; കലാശപ്പോരില്‍ ആഴ്‌സണലിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ഫ്രഞ്ച് വമ്പന്മാര്‍; വീണ്ടും ചാമ്പ്യന്‍സ് ലീഗ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യൂറോപ്യന്‍ കിരീടം നിലനിര്‍ത്തി പിഎസ്ജി; കലാശപ്പോരില്‍ ആഴ്‌സണലിനെ ഷൂട്ടൗട്ടില്‍ വീഴ്‌ത്തി ഫ്രഞ്ച് വമ്പന്മാര്‍; വീണ്ടും ചാമ്പ്യന്‍സ് ലീഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2026, 04:12 pm IST
Facebook
Twitter
WhatsAppTelegram

ബുഡാപെസ്റ്റ്: ഹംഗറിയിലെ പുഷ്‌കാസ് അരീനയെ ആവേശക്കടലാക്കിയ ഫൈനലില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്‌സണലിനെ ഷൂട്ടൗട്ടില്‍ കീഴടക്കി പാരീസ് സെന്റ് ഷെര്‍മെയ്ന്‍ (പിഎസ്ജി) തുടര്‍ച്ചയായ രണ്ടാം തവണയും യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായി. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിനാണ് ലൂയിസ് എന്റിക്കെയുടെ തന്ത്രങ്ങളുമായെത്തിയ പിഎസ്ജി കിരീടം സ്വന്തമാക്കിയത്. കളിയില്‍ ആദ്യം ഗോള്‍ വഴങ്ങി പിന്നിലായ ശേഷമായിരുന്നു ഫ്രഞ്ച് ക്ലബ്ബിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്.

മത്സരം തുടങ്ങി മിനിറ്റുകള്‍ക്കകം തന്നെ മിക്കല്‍ ആര്‍ട്ടെറ്റയുടെ ആഴ്‌സണല്‍ കളിയില്‍ മേധാവിത്വം ഉറപ്പിച്ചിരുന്നു. ആറാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് നല്‍കിയ പാസിനെ കൃത്യമായി വലയിലെത്തിച്ച് കായ് ഹാവേര്‍ട്‌സ് ആഴ്‌സണലിന് സ്വപ്‌നതുല്യമായ തുടക്കം നല്‍കി. ഈ ലീഡ് നിലനിര്‍ത്താന്‍ മികച്ച പ്രതിരോധമാണ് അവര്‍ കാഴ്ചവെച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ ആക്രമണം കടുപ്പിച്ച പിഎസ്ജിക്ക് അനുകൂലമായി വീഡിയോ അസിസ്റ്റന്റ് റഫറി പരിശോധനയിലൂടെ പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത ഉസ്മാന്‍ ഡെംബെലെയ്‌ക്ക് പിഴച്ചില്ല, സ്‌കോര്‍ 1-1.

ഇതിനുശേഷം എക്‌സ്ട്രാ ടൈമിലടക്കം ഇരുഭാഗത്തുനിന്നും മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. സമ്മര്‍ദ്ദമേറിയ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പിഎസ്ജി താരങ്ങള്‍ കാട്ടിയ അച്ചടക്കമാണ് അവര്‍ക്ക് തുണയായത്. ഗോണ്‍സാലോ റാമോസ്, ഡേവിഡ് ഡുവെ, അഷ്‌റഫ് ഹക്കിമി, ലൂക്കാസ് ബെരാള്‍ഡോ എന്നിവര്‍ പിഎസ്ജിക്കായി പെനാല്‍റ്റിയില്‍ ഗോള്‍ നേടി.

മറുപടിയായി ആഴ്‌സണല്‍ നിരയില്‍ വിക്ടര്‍ യോക്കറസ്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവര്‍ക്ക് മാത്രമേ ലക്ഷ്യം കാണാനായുള്ളൂ. എബെറെച്ചി എസെയുടെ കിക്ക് പോസ്റ്റിന് പുറത്തേക്ക് പോയപ്പോള്‍ ഗബ്രിയേല്‍ മഗാലസിന്റെ ഷോട്ട് പാഴായതും ലണ്ടന്‍ ക്ലബ്ബിന്റെ കന്നി ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയായി.

Tags: finalPenaltyucl finalpsg beat arsenal
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies