അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍ ഇന്ത്യന്‍ നാവികസേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍ ഇന്ത്യന്‍ നാവികസേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2026, 05:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ ഇരുപത്തിയേഴാമത് ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് ആയി അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍ ഇന്ന് ചുമതലയേറ്റു. സര്‍വീസില്‍ നിന്ന് വിരമിച്ച അഡ്മിറല്‍ ദിനേഷ് ത്രിപാഠിയുടെ പിന്‍ഗാമിയായാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത്. നാവികസേനാ മേധാവിയായി നിയമിതനാകുന്നതിന് മുന്‍പ് വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഫ്‌ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം.

ചുമതലയേറ്റെടുക്കുന്ന ചടങ്ങിനോടനുബന്ധിച്ച് സൗത്ത് ബ്ലോക്ക് ലോണില്‍ അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സംയുക്ത സേനാ സഹകരണം, ആത്മനിര്‍ഭരത (സ്വയംപര്യാപ്തത), സ്വദേശിവല്‍ക്കരണം എന്നിവയ്‌ക്കായിരിക്കും തന്റെ കാലാവധിയില്‍ മുന്‍ഗണന നല്‍കുകയെന്ന് ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ പ്രസംഗത്തില്‍ അഡ്മിറല്‍ സ്വാമിനാഥന്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും മികച്ച പ്രൊഫഷണലുകളായ ഇന്ത്യന്‍ നാവികസേനയിലെ സ്ത്രീപുരുഷന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ കൃതജ്ഞത രേഖപ്പെടുത്തിയ അദ്ദേഹം, സേനാംഗങ്ങളുടെ ക്ഷേമത്തിനും വ്യക്തിഗത-പ്രൊഫഷണല്‍ വികസനത്തിനുമായിരിക്കും തന്റെ പരമാവധി പ്രാധാന്യമെന്നും കൂട്ടിച്ചേര്‍ത്തു. മേഖലയിലെ സുരക്ഷാ അന്തരീക്ഷം വെല്ലുവിളി നിറഞ്ഞതും സങ്കീര്‍ണ്ണവും പ്രവചനാതീതവുമാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പുതിയ നാവികസേനാ മേധാവി വിശേഷിപ്പിച്ചു.

ഏതു സാഹചര്യത്തെയും നേരിടാനുള്ള ഉയര്‍ന്ന പ്രവര്‍ത്തന സന്നദ്ധത നിലനിര്‍ത്തുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് ത്രിപാഠിയുടെ മികച്ച സേവനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും നാവികസേനയുടെ നന്ദി അറിയിക്കുകയും ചെയ്തു. ഏതാണ്ട് നാല് പതിറ്റാണ്ടോളമായി നാവികസേനയില്‍ സേവനമനുഷ്ഠിക്കുന്ന അഡ്മിറല്‍ സ്വാമിനാഥന്‍, 1987 ജൂലൈ 1-നാണ് ഇന്ത്യന്‍ നാവികസേനയില്‍ കമ്മീഷന്‍ ചെയ്യപ്പെടുന്നത്.

കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ എന്നിവയില്‍ വിദഗ്‌ദ്ധനാണ്. ഖഡക്വാസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി, മഹാരാഷ്‌ട്രയിലെ കോളേജ് ഓഫ് നേവല്‍ വാര്‍ഫെയര്‍, യുകെയിലെ ജോയിന്റ് സര്‍വീസസ് കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളേജ്, യു.എസ്. നേവല്‍ വാര്‍ കോളേജ് എന്നിവിടങ്ങളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്. രാജ്യം ‘പരമ വിശിഷ്ട സേവാ മെഡല്‍’, ‘അതി വിശിഷ്ട സേവാ മെഡല്‍’, ‘വിശിഷ്ട സേവാ മെഡല്‍’ എന്നിവ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

നേരത്തെ കൊച്ചിയിലെ സതേണ്‍ നേവല്‍ കമാന്‍ഡ് ആസ്ഥാനത്ത് ചീഫ് സ്റ്റാഫ് ഓഫീസറായി സേവനമനുഷ്ഠിച്ച അദ്ദേഹം നാവികസേനയുടെ പരിശീലന ചട്ടക്കൂടുകള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. നാവികസേനയുടെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ശക്തിപ്പെടുത്തുന്നതിനായുള്ള ‘ഇന്ത്യന്‍ നേവല്‍ സേഫ്റ്റി ടീം’ രൂപീകരിക്കുന്നതിന് പിന്നിലും അദ്ദേഹമായിരുന്നു. ഇന്ത്യയുടെ പ്രമുഖ വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയുടെ കമാന്‍ഡറായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൂടാതെ ഐ.എന്‍.എസ് മൈസൂര്‍, ഐ.എന്‍.എസ് കുലിഷ്, ഐ.എന്‍.എസ് വിദ്യുത്, ഐ.എന്‍.എസ് വിനാശ് എന്നീ യുദ്ധക്കപ്പലുകളുടെ കമാന്‍ഡായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Tags: Admiral Krishna Swaminathannew Navy Chieftakes charge
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies