ജമ്മു കശ്മീര്‍ പരാമര്‍ശം: യൂറോപ്യന്‍ യൂണിയനും പാകിസ്താനും കര്‍ശന മറുപടിയുമായി ഇന്ത്യ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മു കശ്മീര്‍ പരാമര്‍ശം: യൂറോപ്യന്‍ യൂണിയനും പാകിസ്താനും കര്‍ശന മറുപടിയുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2026, 08:20 pm IST
Facebook
Twitter
WhatsAppTelegram

 

ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയനും പാകിസ്താനും തമ്മില്‍ നടന്ന എട്ടാമത് സ്ട്രാറ്റജിക് ഡയലോഗിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ ജമ്മു കശ്മീര്‍ പരാമര്‍ശങ്ങളെ ഇന്ത്യ ശക്തമായി തള്ളി. വിഷയത്തില്‍ യാതൊരുവിധ നിയമപരമായ അവകാശവുമില്ലാത്തവര്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച നടന്ന മന്ത്രാലയത്തിന്റെ വാര്ത്താ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായ ഇത്തരം ഇടപെടലുകള്‍ പൂര്‍ണ്ണമായും നിരാകരിക്കുന്നതായി രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യവും ഒഴിച്ചുകൂടാനാവാത്തതുമായ ഭാഗങ്ങളാണെന്ന ന്യൂഡല്‍ഹിയുടെ ദീര്‍ഘകാല നിലപാട് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. ഈ വിഷയത്തില്‍ യാതൊരു പങ്കുമില്ലാത്ത വ്യക്തികളോ സംഘടനകളോ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിങ്കളാഴ്ച നടന്ന ചര്‍ച്ചയ്‌ക്ക് ശേഷം പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍, കശ്മീര്‍ വിഷയത്തെക്കുറിച്ച് പാകിസ്താന്‍ പ്രതിനിധികള്‍ യൂറോപ്യന്‍ യൂണിയനെ ധരിപ്പിച്ചതായി രേഖപ്പെടുത്തിയിരുന്നു. ഇതിന് പകരമായി യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ പങ്കുവെച്ചത്. കഴിഞ്ഞ മാസം പാകിസ്താനും ചൈനയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ കശ്മീര്‍ പരാമര്‍ശങ്ങളെയും ഇന്ത്യ സമാനമായ രീതിയില്‍ തള്ളിക്കളഞ്ഞിരുന്നു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയായിരുന്നു കശ്മീരിലെ ‘ഏറ്റവും പുതിയ സംഭവവികാസങ്ങള്‍’ ചൈനയെ ധരിപ്പിച്ചതായി പാകിസ്താന്‍ വ്യക്തമാക്കിയത്. ജമ്മു കശ്മീരും ലഡാക്കും എക്കാലത്തും ഇന്ത്യയുടെ മാത്രം ഭാഗമായിരിക്കുമെന്നും ഇതില്‍ മറ്റൊരു രാജ്യത്തിനും ഇടപെടാന്‍ അവകാശമില്ലെന്നും അന്ന് ജയ്സ്വാള്‍ പ്രതികരിച്ചിരുന്നു.

കൂടാതെ, ഇന്ത്യയുടെ പരമാധികാര പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി പദ്ധതികള്‍ വഴി ഇന്ത്യയുടെ ഭൂമിയിലുള്ള പാകിസ്താന്റെ നിയമവിരുദ്ധമായ കൈയേറ്റത്തെ സാധൂകരിക്കാനുള്ള മറ്റ് രാജ്യങ്ങളുടെ ശ്രമങ്ങളെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം പാകിസ്താനെയും ചൈനയെയും പലതവണ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Tags: jammu and kashmirIndia on ‘unwarranted’ references
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies