ഇതാണ് യഥാർത്ഥ പ്രതിപക്ഷം; ഒത്തുതീർപ്പ് രാഷ്ട്രീയ നയങ്ങൾ ഇനി കേരള നിയമസഭയിൽ നടപ്പാകില്ല; 30-ന്റെ കരുത്തുള്ള ആ മൂന്ന് സാമാജികരുടെ വീര്യം കണ്ട് കേരളം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതാണ് യഥാർത്ഥ പ്രതിപക്ഷം; ഒത്തുതീർപ്പ് രാഷ്‌ട്രീയ നയങ്ങൾ ഇനി കേരള നിയമസഭയിൽ നടപ്പാകില്ല; 30-ന്റെ കരുത്തുള്ള ആ മൂന്ന് സാമാജികരുടെ വീര്യം കണ്ട് കേരളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2026, 12:44 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നിയമസഭയിലെ യഥാ‍‍ർത്ഥ പ്രതിപക്ഷധ‍ർമ്മം കേരളത്തിന് കാണിച്ച് കൊടുത്ത് ബിജെപി സാമാജികർ. സഭ സമ്മേളിക്കുന്ന ദിവസങ്ങളിലെ  ശ്രദ്ധേകേന്ദ്രം ബിജെപി എംഎൽഎമാരാണ്. കൃത്യമായ ഇടപെടലുകളിലൂടെയും ചാട്ടുളി പോലെയുള്ള വാക്കുകളിലൂടെയും ബി.ജെ.പി എംഎൽഎമാർ സഭയിൽ തിളങ്ങുകയാണ്. പതിറ്റാണ്ടുകളായി ഒത്തുതീർപ്പ് രാഷ്‌ട്രീയം അരങ്ങേറിയ സഭ ഇന്ന് കേരളത്തിന്റെ യഥാർത്ഥ പ്രതിപക്ഷത്തെ  കാണുകയാണ്. ഈ സമയം മുഴുവൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  നോക്കുകുത്തിയായി സഭയിലുണ്ടായിരുന്നു.

ഇരു കൂട്ടരും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുമെങ്കിലും അധികാരത്തിൽ വരുമ്പോൾ പരസ്പരം സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അഴിമതിയുടെ കാര്യത്തിൽ ഇരുവരും ഒറ്റക്കെട്ടാണ്. സ്വ‍ർണക്കൊള്ളയുടെ കാര്യത്തിൽ യുഡിഎഫിൻഫെ നിലപാട് ചോദ്യം ചെയ്ത് കൊണ്ട്, ഒത്തുകളി രാഷ്‌ട്രീയത്തെ പാർലമെന്ററി പാർട്ടി നേതാവ് ബി.ബി. ഗോപകുമാർ സഭയിൽ തുറന്നുകാട്ടി.

യുഡിഎഫ് സ‍ർക്കാരിന്റെ നയപ്രഖ്യാപനം വെറും തട്ടിക്കൂട്ടാണെന്നും പ്രായോഗികതലത്തിൽ യാതൊരു കാര്യവുമില്ലാത്ത നയപ്രഖ്യാപനത്തെ എതിർക്കുന്നുവെന്നും ബി. ബി ​ഗോപകുമാ‍‍ർ തുറന്നടിച്ചു.” സ്വർണ്ണം കട്ടവൻ ആരപ്പാ… സഖാക്കളാണേ അയ്യപ്പാ… നിയമസഭാ സാമാജികർ അടക്കം വളരെ വ്യാപകമായി പാടിയിട്ടുള്ള വരിയാണിത്. പ്രതിപക്ഷത്തിരുന്നപ്പോൾ അവർ എന്താണോ ഉന്നയിച്ചത്, അതിനെ സംബന്ധിച്ചുള്ള ഒരു നിലപാടും നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കപ്പെട്ടപ്പോൾ ഉണ്ടായില്ല. കേരളം കണ്ട ഏറ്റവും വലിയ കൊള്ളയും കേരളത്തിലെ ഭക്തജനങ്ങളുടെ മനസ്സിനെ വേദനിപ്പിച്ചതുമായ ആ സംഭവത്തെക്കുറിച്ച് ഒരു വാചകം പോലും നയപ്രഖ്യാപന പ്രസംഗത്തിൽ ഇല്ല എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. കാലാകാലങ്ങളായി രണ്ടു കൂട്ടരും ഒരേ മനസ്സോടുകൂടി പ്രവർത്തിക്കുന്നവരാണ്. ആരോപണ പ്രത്യാരോപണങ്ങൾ നടത്തുമെങ്കിലും അത് തെളിയിക്കാനുള്ള ഭരണപരമായ ഉത്തരവാദിത്തം ഇവിടെ ആരും കാണിക്കുന്നില്ല.” ബി. ബി ​ഗോപകുമാ‍‍ർ ചൂണ്ടിക്കാട്ടി.

നിലപാടുകളുടെ രാജകുമാരൻ എന്നാണ് മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നതെന്നും സിഎംആർഎൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്നും ബി. ബി ​ഗോപകുമാ‍ർ ചോദിച്ചു. സിഎംആ‍ർഎൽ ഡയറിയിൽ ഉള്ള പേരുകളിലേക്കും അന്വേഷണം നീളണമെന്ന ആവശ്യം. നിലപാടുകളുടെ രാജകുമാരൻ ഈ വിഷയത്തിൽ നിലപാട് അറിയിക്കുന്നത് നല്ലതായിരിക്കും. ഭാരതത്തിന്റെ ആത്മീയ അടിത്തറയിൽ നിന്ന് എഴുതിയ വരികളാണ് വന്ദേമാതരത്തിലുള്ളത്. വന്ദേമാതരം പൂർണമായി ആലപിച്ചാൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

Tags: mlaBJP
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies