മുംബൈ: പൂനെയിലെ വിപ്രോ ക്യാംപസില്‍ ജോലി ചെയ്യുന്നതിനിടെ മതപരമായ പീഡനത്തിനിരയായെന്ന് യുവതിയുടെ പരാതി. മാനസസീകമായി പീഡിപ്പിക്കുകയും മതം മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. വിപ്രോയിൽ പ്രൊജക്ട് മാനേജറായി ജോലി ചെയ്യുകയായിരുന്നു യുവതി.
ബെംഗളുരുവില്‍ താമസിക്കുന്ന തന്റെ മുന്‍ മാനേജര്‍ ഷാഹിന റഫീഖാണ് മതം മാറാൻ പ്രേരിപ്പിച്ചത്. ഇസ്ലാം മതം സ്വീകരിക്കുവാനും മുസ്ലീം യുവാവുമായി പ്രണയത്തിലാകാനും ഷാഹിന റഫീഖ് സമ്മർദ്ദം ചെലുത്തി. മുസ്ലിം യുവാവിനെ വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിര താമസത്തിനുളള സഹായം നൽകാമെന്നും അവർ പറഞ്ഞു.
ഈ വിവരങ്ങൾ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചപ്പോൾ പിന്തുണ നൽകുന്നതിന് പകരം പ്രതികാര നടപടി നേരിടേണ്ടി വന്നു. സഹികെട്ട് ജോലി രാജിവച്ചുവെന്നും യുവതി വെളിപ്പെടുത്തി. പൊലീസിലും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലും യുവതി പരാതി നല്‍കിയിട്ടുണ്ട്. കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ വിശദാംശങ്ങൾ പൊലീസ് തേടിയിട്ടുണ്ട്. ഷാഹിന റഫീഖിനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണ്ണമായി സഹകരിക്കുന്നും ആവശ്യമായ എല്ലാ രേഖകളും വിവരങ്ങളും പൂനെ പൊലീസിന് കൈമാറിയിയതായും വിപ്രോ അറിയിച്ചു. വിപ്രോയിൽ കോർപ്പറേറ്റ് ജിഹാദെന്ന് ഹിന്ദു ജന ജാഗ്രതാ സമിതി ആരോപിച്ചു. ഉന്നത തല അന്വേഷണം വേണമെന്നും മഹാരാഷ്‌ട്ര സർക്കാരിനോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.