പരാഗ്വെയെ തകര്‍ത്ത് അമേരിക്ക; ലോകകപ്പില്‍ ആതിഥേയര്‍ക്ക് വിജയത്തുടക്കം
Saturday, June 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പരാഗ്വെയെ തകര്‍ത്ത് അമേരിക്ക; ലോകകപ്പില്‍ ആതിഥേയര്‍ക്ക് വിജയത്തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2026, 05:10 pm IST
FacebookTwitterWhatsAppTelegram

ലൊസാഞ്ചലസ്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ പരാഗ്വെയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ആതിഥേയരായ യുഎസ്എ. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ അമേരിക്കന്‍ പട, ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ നേടി വിജയം ഉറപ്പിച്ചിരുന്നു. ആക്രമണ ഫുട്‌ബോളുമായി കളം നിറഞ്ഞ അമേരിക്കന്‍ മുന്നേറ്റത്തിന് മുന്നില്‍ പരാഗ്വെയുടെ പ്രതിരോധം തകരുകയായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണങ്ങളുമായി കളം നിറഞ്ഞെങ്കിലും ഏഴാം മിനിറ്റില്‍ തന്നെ യുഎസ്എ മുന്നിലെത്തി. അമേരിക്കന്‍ താരം വെസ്റ്റണ്‍ മക്കെന്നി ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസ് പ്രതിരോധിക്കുന്നതില്‍ പരാഗ്വെ മധ്യനിര താരം ഡാമിയന്‍ ബൊബാദില്ലയ്‌ക്ക് പിഴച്ചു. പന്ത് ഡാമിയന്റെ കാലില്‍ തട്ടി സ്വന്തം വലയിലേക്ക് തന്നെ കയറിയതോടെ (സെല്‍ഫ് ഗോള്‍) യുഎസ്എ മത്സരത്തില്‍ ലീഡ് എടുത്തു.

തുടര്‍ന്ന് 31-ാം മിനിറ്റില്‍ അമേരിക്ക രണ്ടാം ഗോള്‍ നേടി. ഇടതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ ക്രിസ്റ്റിയന്‍ പുലിസിച് നല്‍കിയ മനോഹരമായ പാസ് സ്വീകരിച്ച് സ്‌ട്രൈക്കര്‍ ഫ്‌ലോറിയന്‍ ബലോഗണ്‍ ഉഗ്രനൊരു ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബലോഗണ്‍ വീണ്ടും വലകുലുക്കിയതോടെ ആതിഥേയര്‍ 3-0 എന്ന ശക്തമായ നിലയില്‍ കളി നിര്‍ത്തി.

എന്നാല്‍ രണ്ടാം പകുതിയിലും അമേരിക്ക ആക്രമണം തുടര്‍ന്നതോടെ പരാഗ്വെയ്‌ക്ക് അധികം അവസരങ്ങള്‍ ലഭിച്ചില്ല. എങ്കിലും മിഗ്വേല്‍ അല്‍മിറോണ്‍ നടത്തിയ മുന്നേറ്റം ലക്ഷ്യം കാണാതെ പോയെങ്കിലും 73-ാം മിനിറ്റില്‍ പരാഗ്വെ ഒരു ഗോള്‍ മടക്കി. ബോക്‌സിന് പുറത്തുനിന്ന് നടത്തിയ മികച്ചൊരു നീക്കത്തിനൊടുവില്‍ പകരക്കാരനായി ഇറങ്ങിയ മൗറീഷ്യോയാണ് യുഎസ്എ പ്രതിരോധത്തെ കാഴ്ചക്കാരാക്കി വലകുലുക്കിയത്.

എന്നാല്‍ കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ, പകരക്കാരനായി കളത്തിലിറങ്ങിയ ജിയോവാനി റെയ്‌നയിലൂടെ അമേരിക്ക തങ്ങളുടെ നാലാം ഗോളും അക്കൗണ്ടിലാക്കി. ഇതോടെ ഒന്നിനെതിരെ നാല് ഗോളുകളുടെ ആധികാരിക വിജയവുമായി അമേരിക്ക ലോകകപ്പ് വേദിയില്‍ തങ്ങളുടെ ജൈത്രയാത്രയ്‌ക്ക് തുടക്കമിട്ടു.

Tags: USAfifa world cupParaguay
ShareTweetSendShare

More News from this section

ലോകകപ്പ് പോരാട്ടത്തിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ക്യാമ്പില്‍ കള്ളന്‍ കയറി; ഹാരി കെയ്നിന്റെയും ബെല്ലിങ്ഹാമിന്റെയും ബൂട്ടുകളടക്കം മോഷ്ടിച്ചു

റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് അമേരിക്ക; പരാഗ്വെയ്‌ക്കെതിരായ വിജയത്തില്‍ അപൂര്‍വ നേട്ടവുമായി ക്രിസ് റിച്ചാര്‍ഡ്സ്

ബ്രസീല്‍ പട നാളെയിറങ്ങും; മൊറോക്കോയ്‌ക്കെതിരായ ആദ്യ പോരാട്ടത്തില്‍ നെയ്മര്‍ കളിക്കില്ലെന്ന് സ്ഥിരീകരണം

ലോകകപ്പ് ചരിത്രത്തില്‍ ആദ്യ മലയാളി തിളക്കം; ഖത്തര്‍ ജേഴ്സിയില്‍ തലശ്ശേരിക്കാരന്‍ തഹ്സിന്‍ ഇന്നിറങ്ങുന്നു

ബോസ്‌നിയയോട് സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റുമായി കാനഡ

ബ്രസീലിന്റെ 1970-ലെ ലോകകപ്പ് ഹീറോ ഹെര്‍ക്കൂലിസ് ബ്രിട്ടോ അന്തരിച്ചു; കാല്‍പന്ത് ലോകത്തിന് വലിയ നഷ്ടം

Latest News

അതിര്‍ത്തിയിലെ ജനസംഖ്യാ വ്യതിയാനം: നേരിട്ട് സന്ദര്‍ശിച്ച് പഠിക്കാന്‍ പാനലിനോട് അമിത് ഷാ; നാടുകടത്തലിന് നിയമചട്ടക്കൂടൊരുങ്ങുന്നു

ജെവാര്‍ വിമാനത്താവളം വാണിജ്യ സര്‍വീസുകള്‍ക്ക് സജ്ജം; കര്‍ഷകരുമായി ആദ്യ വിമാനം ലഖ്നൗവിലേക്ക്, ജൂണ്‍ 15-ന് ഉദ്ഘാടനം

ഇന്ത്യന്‍ കരസേനയ്‌ക്ക് പുതിയ അമരക്കാരന്‍; ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത് അടുത്ത ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു; ബെംഗളൂരുവില്‍ രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

പ്രതിരോധ രംഗത്ത് ഇന്ത്യയുടെ വന്‍ കുതിച്ചുചാട്ടം; 24 മണിക്കൂറിനുള്ളില്‍ 3 അത്യാധുനിക മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒ

ആരോഗ്യവകുപ്പിന്റെ നിലപാട് തിരുത്തണം; ശബരിമലയിലെ ഡോക്ടര്‍മാരുടെ വിലക്കിനെതിരെ കടുത്ത മുന്നറിയിപ്പുമായി കെ. സുരേന്ദ്രന്‍

സ്‌പെഷ്യല്‍ പ്ലീഡര്‍ നിയമനത്തില്‍ സമഗ്ര അന്വേഷണം വേണം; മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും മാപ്പ് പറയണമെന്ന് കുമ്മനം രാജശേഖരന്‍

ഷെല്‍ട്ടര്‍ ഹോമിലെ വെളിപ്പെടുത്തലില്‍ ഞെട്ടി പോലീസ്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരതയ്‌ക്ക് ഇരയാക്കിയത് സ്വന്തം അച്ഛനും; പ്രതി സ്‌നേഹ അമ്മയുടെ സുഹൃത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies