മെസിയെയും പെലെയെയും പിന്നിലാക്കി എംബാപ്പെ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി ഫ്രഞ്ച് സൂപ്പര്‍താരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മെസിയെയും പെലെയെയും പിന്നിലാക്കി എംബാപ്പെ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി ഫ്രഞ്ച് സൂപ്പര്‍താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2026, 09:52 am IST
Facebook
Twitter
WhatsAppTelegram

ന്യൂജേഴ്‌സി: ലോക ഫുട്‌ബോളിലെ റെക്കോര്‍ഡ് പുസ്തകത്തില്‍ വീണ്ടും തന്റെ പേര് അടയാളപ്പെടുത്തി ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. സെനഗലിനെതിരായ മത്സരത്തില്‍ ഇരട്ടഗോള്‍ നേടി ഫ്രാന്‍സിനെ വിജയത്തിലേക്ക് നയിച്ചതിന് പുറമെ ലോകകപ്പ് ഗോള്‍വേട്ടയില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ പെലെയെയും ലയണല്‍ മെസിയെയും പിന്നിലാക്കുകയും ചെയ്തു.

സെനഗലിനെതിരായ മത്സരത്തില്‍ നേടിയ രണ്ട് ഗോളുകളോടെ എംബാപ്പെയുടെ ലോകകപ്പ് ഗോള്‍ നേട്ടം 14 ആയി ഉയര്‍ന്നു. ഇതോടെ 12 ഗോളുകളുള്ള ബ്രസീലിയന്‍ ഇതിഹാസം പെലെയെയും 13 ഗോളുകളുള്ള അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെയും ഫ്രഞ്ച് താരം മറികടന്നു.

ലോകകപ്പ് ചരിത്രത്തിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഇപ്പോള്‍ ജര്‍മ്മന്‍ ഇതിഹാസം ഗെര്‍ഡ് മുള്ളറിനൊപ്പമാണ് എംബാപ്പെ. ഇരുവരും 14 ഗോളുകളുമായി മൂന്നാം സ്ഥാനമാണ് പങ്കിടുന്നത്. ഇനി ബ്രസീലിന്റെ റൊണാള്‍ഡോ നസാരിയോ (15), ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെ (16) എന്നിവരാണ് എംബാപ്പെയ്‌ക്ക് മുന്നിലുള്ളത്.

മൂന്നാമത്തെ ലോകകപ്പ് മാത്രമാണ് എംബാപ്പെ കളിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 2022 ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടിയ താരം, ഈ ലോകകപ്പിലെ ആദ്യ മത്സരത്തിലും ഇരട്ടഗോള്‍ നേടി തന്റെ മികവ് വീണ്ടും തെളിയിച്ചു. കഴിഞ്ഞ രണ്ട് ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് മാത്രം അഞ്ച് ഗോളുകളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

ന്യൂയോര്‍ക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് സെനഗലിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 66-ാം മിനിറ്റില്‍ മൈക്കല്‍ ഒലീസെയുടെ പാസില്‍ നിന്ന് ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡിയെ കീഴടക്കിയാണ് എംബാപ്പെ ആദ്യ ഗോള്‍ നേടിയത്. ആ ഗോളോടെയാണ് പെലെയുടെ ലോകകപ്പ് റെക്കോര്‍ഡ് പിന്നിലായത്.

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ എംബാപ്പെ വീണ്ടും വലകുലുക്കി തന്റെ രണ്ടാം ഗോളും ലോകകപ്പിലെ 14-ാം ഗോളും സ്വന്തമാക്കി. ഇതോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡിലേക്ക് ഫ്രഞ്ച് താരത്തിന്റെ കുതിപ്പ് കൂടുതല്‍ ശക്തമായി.

വേഗതയും ഫിനിഷിംഗും കൊണ്ട് ലോക ഫുട്‌ബോളിനെ വിസ്മയിപ്പിക്കുന്ന എംബാപ്പെ, ലോകകപ്പ് റെക്കോര്‍ഡുകളുടെ പട്ടികയില്‍ ഇനി എത്ര ഉയരങ്ങളിലേക്ക് എത്തുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

Tags: pelefifa world cupGOALKylian Mbappepast Lionel Messisurpass
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies