കണ്ണൂർ: തോട്ടടയിൽ ജിംനേഷ്യം ഉടമയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച് അബോധാവസ്ഥയിലാക്കിയ കേസിൽ നാലു പേർ അറസ്റ്റിൽ. കീഴുന്ന സ്വദേശികളായ അർജുൻ, റിവിത്ത്, കൃഷ്ണദാസ് , റീഷിത് എന്നിവരെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പത്ത് ദിവസമായി ഒളിവിലായിരുന്ന പ്രതികളെ ബംഗളൂരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. എടക്കാട് സ്വദേശി റവീഷിനെയും സുഹൃത്ത് രാഹിലിനെയും കഴിഞ്ഞ ഏഴാം തിയതിയാണ് കീഴുന്ന ബീച്ചിലൂടെ നടക്കുമ്പോള്‍ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് പ്രതികള്‍ ആക്രമിച്ചത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ജിംനേഷ്യം ഉടമയായ റവീഷ് ഇപ്പോഴും അബോധാവസ്ഥയില്‍ ചികില്‍സയിലാണ്.















