ഹാട്രിക്കിനിടെ വിവാദവും! മെസിക്ക് ചുവപ്പ് കാര്‍ഡ് കിട്ടേണ്ടതായിരുന്നോ? അള്‍ജീരിയ മത്സരത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കൊടുംചര്‍ച്ച
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഹാട്രിക്കിനിടെ വിവാദവും! മെസിക്ക് ചുവപ്പ് കാര്‍ഡ് കിട്ടേണ്ടതായിരുന്നോ? അള്‍ജീരിയ മത്സരത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കൊടുംചര്‍ച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2026, 02:39 pm IST
Facebook
Twitter
WhatsAppTelegram

ഹൂസ്റ്റണ്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഹാട്രിക്കുമായി അര്‍ജന്റീനയെ തകര്‍പ്പന്‍ ജയത്തിലേക്ക് നയിച്ച ലയണല്‍ മെസിയുടെ പ്രകടനം കൈയടികള്‍ നേടുമ്പോള്‍, മത്സരത്തിനിടെ നടത്തിയ ഒരു ടാക്കിളിനെ ചൊല്ലി വലിയ വിവാദവും ഉയരുകയാണ്. അള്‍ജീരിയന്‍ താരം ഐസ മാന്‍ഡിക്കെതിരായ മെസിയുടെ വെല്ലുവിളിക്ക് ചുവപ്പ് കാര്‍ഡ് നല്‍കേണ്ടതായിരുന്നുവെന്നാണ് നിരവധി മുന്‍ താരങ്ങളും ആരാധകരും അഭിപ്രായപ്പെടുന്നത്.

മത്സരത്തിന്റെ 17-ാം മിനിറ്റില്‍ ഗോള്‍ നേടി അര്‍ജന്റീനയ്‌ക്ക് ലീഡ് സമ്മാനിച്ച മെസി, പിന്നീട് മാന്‍ഡിയുടെ കാലില്‍ സ്റ്റഡ്സ് ഉയര്‍ത്തി ഇടിച്ചുവെന്നാണ് വിമര്‍ശനം. റഫറി ഫൗള്‍ വിധിച്ച് അള്‍ജീരിയയ്‌ക്ക് ഫ്രീകിക്ക് അനുവദിച്ചെങ്കിലും മെസിക്ക് മഞ്ഞക്കാര്‍ഡോ ചുവപ്പുകാര്‍ഡോ നല്‍കിയില്ല.

മത്സരശേഷം ഫുട്‌ബോള്‍ നിരീക്ഷകരായ അലേഹാന്‍ഡ്രോ ”അലെ” മൊറേനോയും നെഡം ഒനുവോഹയും ഈ ടാക്കിള്‍ ‘100 ശതമാനം റെഡ് കാര്‍ഡ് അര്‍ഹിക്കുന്നതായിരുന്നു” എന്ന വിലയിരുത്തല്‍ നടത്തി. സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകര്‍ റഫറിയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തി. ”ഇത്ര വ്യക്തമായ റെഡ് കാര്‍ഡ് പോലും ലഭിച്ചില്ല”, ‘ഢഅഞ പരിശോധിച്ചിട്ടും നടപടിയില്ല”, ”മറ്റേതെങ്കിലും താരമായിരുന്നെങ്കില്‍ പുറത്താക്കുമായിരുന്നു” എന്നിങ്ങനെയായിരുന്നു പലരുടെയും പ്രതികരണം.

എന്നാല്‍ വിവാദങ്ങള്‍ക്കിടയിലും മെസി രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടി ഹാട്രിക്ക് പൂര്‍ത്തിയാക്കി അര്‍ജന്റീനയെ 3-0ന്റെ ആധികാരിക വിജയത്തിലേക്ക് നയിച്ചു. ഈ പ്രകടനത്തോടെ ലോകകപ്പ് ചരിത്രത്തിലെ തന്റെ ഗോളുകളുടെ എണ്ണം 16 ആയി ഉയര്‍ത്തിയ താരം, ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ നേട്ടത്തിനൊപ്പമെത്തുകയും ചെയ്തു.

മത്സരശേഷം റെക്കോര്‍ഡിനെക്കുറിച്ച് പ്രതികരിച്ച മെസി, ”ഇത് അഭിമാനകരമായ നേട്ടമാണ്. എന്നാല്‍ ഇത്തരം കണക്കുകള്‍ക്ക് ഞാന്‍ അമിത പ്രാധാന്യം നല്‍കുന്നില്ല. അത് ഒരു സ്ഥിതിവിവരക്കണക്ക് മാത്രമാണ്,” എന്ന് പറഞ്ഞു. ടീമിന്റെ പ്രകടനത്തെയും താരം പ്രശംസിച്ചു. ”പന്ത് കൈവശമുണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ കളി മികച്ച രീതിയില്‍ നിയന്ത്രിച്ചു. കഴിഞ്ഞ ലോകകപ്പിലെ അനുഭവം ഞങ്ങള്‍ക്ക് സഹായകമായി. ഇത്തരത്തിലുള്ള മത്സരങ്ങളില്‍ ആരും ഒന്നും എളുപ്പത്തില്‍ വിട്ടുകൊടുക്കില്ല,” എന്നും മെസി കൂട്ടിച്ചേര്‍ത്തു.

അതേസമയം, മെസിയുടെ ടാക്കിളിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണെങ്കിലും മത്സരത്തിലെ റഫറിയുടെ തീരുമാനം മാറ്റുകയോ താരത്തിനെതിരെ ഔദ്യോഗിക നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

Tags: lionel messiEscapes Red CardControversy Erupts
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies