'GOAT' വീണ്ടും തെളിയിച്ചു; മെസിയുടെ ഹാട്രിക്കില്‍ അള്‍ജീരിയക്കെതിരെ അര്‍ജന്റീനയ്ക്ക് 3-0 ജയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

‘GOAT’ വീണ്ടും തെളിയിച്ചു; മെസിയുടെ ഹാട്രിക്കില്‍ അള്‍ജീരിയക്കെതിരെ അര്‍ജന്റീനയ്‌ക്ക് 3-0 ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2026, 09:31 am IST
Facebook
Twitter
WhatsAppTelegram

കാന്‍സാസ് സിറ്റി: ലോകകപ്പ് വേദിയില്‍ വീണ്ടും തന്റെ മികവ് തെളിയിച്ച് സൂപ്പര്‍ താരം ലയണല്‍ മെസി. അള്‍ജീരിയക്കെതിരായ മത്സരത്തില്‍ ഹാട്രിക് നേടി അര്‍ജന്റീനയെ തകര്‍പ്പന്‍ ജയത്തിലേക്ക് നയിച്ചിരിക്കുകയാണ് നായകന്‍. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. 17, 60, 76 മിനിറ്റുകളിലായി വലകുലുക്കിയ മെസി ലോകകപ്പ് കരിയറിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി. ഇതോടെ അര്‍ജന്റീന ലോകകപ്പ് കാമ്പയിന് മികച്ച തുടക്കവും കുറിച്ചു.

മത്സരത്തിന്റെ 17-ാം മിനിറ്റില്‍ മധ്യനിര താരം റോഡ്രിഗോ ഡി പോളിന്റെ മനോഹര അസിസ്റ്റില്‍ നിന്നാണ് മെസി ആദ്യ ഗോള്‍ നേടിയത്. ബോക്സിന്റെ വലതുഭാഗത്ത് നിന്ന് തന്റെ ട്രേഡ്മാര്‍ക്ക് ശൈലിയിലുള്ള കട്ട്-ഇന്‍ ഷോട്ടിലൂടെ അള്‍ജീരിയന്‍ ഗോള്‍കീപ്പറെ കീഴടക്കുകയായിരുന്നു. വാര്‍ പരിശോധനയ്‌ക്ക് ശേഷമാണ് ഗോള്‍ അനുവദിച്ചത്. ആദ്യ ഗോള്‍ നേടിയതോടെ അര്‍ജന്റീന മത്സരത്തില്‍ പൂര്‍ണ ആധിപത്യം സ്ഥാപിച്ചു.

അള്‍ജീരിയ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അര്‍ജന്റീനന്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസും അവയെ ഫലപ്രദമായി ചെറുത്തു. രണ്ടാം പകുതിയിലും ആക്രമണം തുടര്‍ന്ന അര്‍ജന്റീനയ്‌ക്കായി 60-ാം മിനിറ്റില്‍ മെസി വീണ്ടും ലക്ഷ്യം കണ്ടു. ഇതോടെ മത്സരഫലം ഏകദേശം ഉറപ്പിച്ച അര്‍ജന്റീനന്‍ നായകന്‍ 76-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി ഹാട്രിക് പൂര്‍ത്തിയാക്കി. ഈ ഹാട്രിക്കോടെ ലോകകപ്പില്‍ മെസിയുടെ ആകെ ഗോള്‍ നേട്ടം 16 ആയി.

ഇതോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ മിറോസ്ലാവ് ക്ലോസയുടെ റെക്കോര്‍ഡിനൊപ്പമെത്താനും മെസിക്കായി. കൂടാതെ അര്‍ജന്റീന ജഴ്സിയില്‍ മെസിയുടെ ഗോള്‍ നേട്ടം 120-ലേക്കും ഉയര്‍ന്നു. ഹാട്രിക് പൂര്‍ത്തിയാക്കിയതിന് പിന്നാലെ 79-ാം മിനിറ്റില്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി മെസിയെ പിന്‍വലിച്ചു. ശേഷിച്ച സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ വന്നതോടെ അര്‍ജന്റീന 3-0ന്റെ ആധികാരിക ജയം സ്വന്തമാക്കി.

ലോകകപ്പിന്റെ തുടക്കത്തില്‍ തന്നെ ഹാട്രിക്കുമായി കളം നിറഞ്ഞ മെസി, ഇത്തവണയും അര്‍ജന്റീനയുടെ കിരീട പ്രതീക്ഷകള്‍ക്ക് കരുത്തേകുന്ന പ്രകടനമാണ് പുറത്തെടുത്തത്.

Tags: algerialionel messihatrickargentinafifa world cup
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies