യുഎസ്-ഇറാന്‍ സമാധാന കരാറില്‍ പാകിസ്താന് തിരിച്ചടി? മധ്യസ്ഥ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച പുതിയ നീക്കമെന്ന വിലയിരുത്തല്‍; അമേരിക്ക എന്നും ഇന്ത്യക്കൊപ്പം എന്നും ട്രംപ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുഎസ്-ഇറാന്‍ സമാധാന കരാറില്‍ പാകിസ്താന് തിരിച്ചടി? മധ്യസ്ഥ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച പുതിയ നീക്കമെന്ന വിലയിരുത്തല്‍; അമേരിക്ക എന്നും ഇന്ത്യക്കൊപ്പം എന്നും ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2026, 08:58 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടപടികള്‍ക്ക് പിന്നാലെ അന്താരാഷ്‌ട്ര വേദികളില്‍ നയതന്ത്ര സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിച്ച പാകിസ്താന് യുഎസ്-ഇറാന്‍ സമാധാന കരാര്‍ തിരിച്ചടിയായെന്ന വിലയിരുത്തല്‍ ശക്തമാകുന്നു. മധ്യസ്ഥ രാജ്യമെന്ന നിലയില്‍ ശ്രദ്ധ നേടുമെന്ന പ്രതീക്ഷയ്‌ക്കിടെയാണ് അമേരിക്കയും ഇറാനും നേരിട്ടുള്ള ധാരണയിലേക്ക് കടന്നത്.

ജൂണ്‍ 19-ന് സ്വിറ്റ്സര്‍ലന്‍ഡില്‍ ഔദ്യോഗിക ചടങ്ങിലൂടെ കരാര്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷകള്‍ക്കിടെ, ജൂണ്‍ 17-ന് തന്നെ ഫ്രാന്‍സിലെ വെഴ്സായ് കൊട്ടാരത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാറില്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പാകിസ്താന്റെ നയതന്ത്ര നീക്കങ്ങള്‍ക്ക് തിരിച്ചടിയേറ്റുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്വിറ്റ്സര്‍ലന്‍ഡിലെ ചടങ്ങിനായി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്ന പാകിസ്താന്‍ നേതൃത്വത്തെ ഉള്‍പ്പെടുത്താതെയാണ് അമേരിക്കയും ഇറാനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പ്രതീക്ഷിച്ചിരുന്ന യാത്ര റദ്ദാക്കേണ്ട സാഹചര്യം പാകിസ്താന് നേരിട്ടതായും സൂചനകളുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലും പാകിസ്താന് ഔദ്യോഗിക പങ്കില്ലായിരുന്നുവെന്നാണ് വിവരം.

സമാധാന കരാര്‍ ”ഇസ്ലാമാബാദ് പ്രഖ്യാപനം” എന്ന പേരില്‍ അറിയപ്പെടണമെന്ന പാകിസ്താന്‍ നേതൃത്വത്തിന്റെ പ്രതീക്ഷകളും ഇതോടെ അസ്ഥാനത്തായെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ഖത്തര്‍ നിശബ്ദ നയതന്ത്രത്തിലൂടെ ചര്‍ച്ചകളില്‍ പങ്കുവഹിച്ചപ്പോള്‍ പാകിസ്താന് പ്രതീക്ഷിച്ച അംഗീകാരം ലഭിച്ചില്ലെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

ഇതിനൊപ്പം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രശംസിച്ചതും പാകിസ്താന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യയെ ആഗോള ശക്തിയായി വിശേഷിപ്പിച്ച ട്രംപ്, ഭാവിയില്‍ സുരക്ഷാ വെല്ലുവിളികള്‍ ഉണ്ടായാല്‍ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പമുണ്ടാകുമെന്ന നിലപാടും ആവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മധ്യേഷ്യയിലെ സമാധാന ശ്രമങ്ങളില്‍ ഇന്ത്യയുടെ പങ്ക് തീരുമാനിക്കേണ്ടത് ഇന്ത്യ തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

Tags: USIRANdonald trumpPakisthan
Share
Tweet
SendShare

More News from this section

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies