എംബാപ്പെയുടെ റെക്കോര്‍ഡ് വേട്ട തുടരുന്നു; ഫ്രാന്‍സ് ഇന്ന് ഇറാഖിനെതിരെ, ലോകകപ്പില്‍ വിജയം തുടരാന്‍ ഫ്രഞ്ച് പട
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

എംബാപ്പെയുടെ റെക്കോര്‍ഡ് വേട്ട തുടരുന്നു; ഫ്രാന്‍സ് ഇന്ന് ഇറാഖിനെതിരെ, ലോകകപ്പില്‍ വിജയം തുടരാന്‍ ഫ്രഞ്ച് പട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2026, 03:13 pm IST
Facebook
Twitter
WhatsAppTelegram

ഫിലഡല്‍ഫിയ: ലോകകപ്പിലെ ശക്തരായ ടീമുകളിലൊന്നായ ഫ്രാന്‍സ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിനായി ഇന്ന് ഇറങ്ങും. ആദ്യ മത്സരത്തില്‍ നേടിയ ആത്മവിശ്വാസം കൈമുതലാക്കി ഇറാഖിനെ നേരിടുന്ന ഫ്രഞ്ച് പട വിജയം തുടരാനാണ് ലക്ഷ്യമിടുന്നത്. ഫിലഡല്‍ഫിയ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ സെനഗലിനെ ആധികാരികമായി തോല്‍പ്പിച്ച ഫ്രാന്‍സ് മികച്ച ഫോമിലാണ്.

സ്റ്റാര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ രണ്ട് ഗോളുകള്‍ നേടി ആക്രമണനിരയുടെ മൂര്‍ച്ഛ തെളിയിച്ചപ്പോള്‍, മധ്യനിരയുടെയും പ്രതിരോധത്തിന്റെയും സ്ഥിരതയും ടീമിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നേറുന്ന എംബാപ്പെയുടെ പ്രകടനവും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചരിത്രനേട്ടത്തിലേക്ക് എത്താന്‍ ഇനി വെറും മൂന്ന് ഗോളുകള്‍ മാത്രം മതിയെന്നതിനാല്‍ ഈ മത്സരത്തിലും അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധാകേന്ദ്രമാകും.

അതേസമയം, എതിരാളികളെ നിസാരമായി കാണാന്‍ ഫ്രഞ്ച് ക്യാമ്പ് തയ്യാറല്ല. ലോകകപ്പിന് യോഗ്യത നേടുന്ന പോരാട്ടത്തില്‍ ബൊളീവിയയെ തോല്‍പ്പിക്കുകയും സൗഹൃദ മത്സരത്തില്‍ സ്പെയിനെ സമനിലയില്‍ തളയ്‌ക്കുകയും ചെയ്ത ഇറാഖ് അട്ടിമറി സൃഷ്ടിക്കാന്‍ ശേഷിയുള്ള ടീമാണെന്ന് ഫ്രഞ്ച് പ്രതിരോധതാരം വില്യം സലിബ വ്യക്തമാക്കി. ശക്തമായ പോരാട്ടം തന്നെയാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നോര്‍വേയോട് കനത്ത തോല്‍വി വഴങ്ങിയ ശേഷമാണ് ഇറാഖ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാനാകാത്ത ടീം ഫ്രാന്‍സിനെതിരെ സമനിലയെങ്കിലും പിടിച്ചാല്‍ അത് വലിയ നേട്ടമായി കണക്കാക്കപ്പെടും. 1986ന് ശേഷം വീണ്ടും ലോകകപ്പ് വേദിയിലെത്തിയ ഇറാഖ് നിരവധി വെല്ലുവിളികള്‍ അതിജീവിച്ചാണ് ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടിയത്.

ആ പോരാട്ടവീര്യം കളത്തില്‍ ആവര്‍ത്തിക്കാനായാല്‍ ഫ്രാന്‍സിനെതിരെ അപ്രതീക്ഷിത ഫലം സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീം. കണക്കുകള്‍ ഫ്രാന്‍സിന് അനുകൂലമാണെങ്കിലും ലോകകപ്പില്‍ അട്ടിമറികള്‍ അപൂര്‍വമല്ല. അതിനാല്‍ ആവേശകരമായ പോരാട്ടത്തിനാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്.

Tags: franceiraqfifa world cup
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies