‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2026, 11:20 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: താരസംഘടന ‘അമ്മ’യിൽ നിന്നുള്ള തന്റെ രാജിക്ക് പിന്നാലെ ഗൗരവതരമായ ആരോപണങ്ങളുമായി മുൻ പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയിലെ വരവ്-ചെലവ് കണക്കുകളിൽ “കള്ളക്കളി” നടന്നിട്ടുണ്ടെന്നും, മുൻകാല ഭരണസമിതികളുടെയും നിലവിലെ കമ്മിറ്റിയുടെയും കണക്കുകൾ ഉൾപ്പെടുത്തി ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റിംഗ് നടത്തണമെന്നും ശ്വേത ആവശ്യപ്പെട്ടു.

പലരുടെയും “കൈയ്യിലെ കളിപ്പാവയാകാൻ വിസമ്മതിച്ചതാണ് തന്റെ രാജിക്ക് കാരണം” എന്ന് വ്യക്തമാക്കിയ ശ്വേത, വ്യക്തിഹത്യയും വ്യാജ പ്രചരണങ്ങളും തുടർച്ചയായി നേരിട്ടതായും ആരോപിച്ചു. ചില സ്വാർത്ഥ താത്പര്യക്കാർ സംഘടനാ കാര്യങ്ങളിൽ ഇടപെട്ടതോടെ അന്വേഷണം മുന്നോട്ടുപോകാൻ സാധിച്ചില്ലെന്നും അവർ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ക്രൈം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരി എന്നിവരെ മുൻനിർത്തി തനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടന്നുവെന്നും ശ്വേത ആരോപിക്കുന്നു. അതിനിടെ, ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടെ താൻ തിരഞ്ഞെടുപ്പ് ജയിച്ചതായും അവർ വ്യക്തമാക്കി.

മുൻ കമ്മിറ്റിയിലെ ചിലരുടെ തെറ്റായ പ്രവർത്തനങ്ങൾ ഉൾപ്പെടെ പരിശോധിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായെന്നും, മുൻകാല രണ്ട് ഭരണസമിതികളുടെയും കണക്കുകൾ സമഗ്രമായി പരിശോധിക്കണമെന്നും ശ്വേത ആവശ്യപ്പെട്ടു. “അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും വ്യക്തിഹത്യയും തുടരുകയാണ്” എന്നും അവർ പറഞ്ഞു.

താൻ ഒരു രാഷ്‌ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും, ബിജെപി അല്ല കമ്മ്യൂണിസ്റ്റ് അല്ലെന്നും ശ്വേത മേനോൻ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ (മുൻ എൽഡിഎഫ് സർക്കാരും ഉൾപ്പെടെ) ഒരു പരിപാടിയിലും താൻ പങ്കെടുത്തിട്ടില്ലെന്നും അവർ പറഞ്ഞു.

‘പിക്ച്ചർ അബിബാക്കി ഹേ.. കൂടുതൽ വെളിപ്പെടുത്തലുകൾ 26-ന് മാധ്യമങ്ങളെ കാണുമ്പോൾ ഉണ്ടാകും” എന്ന സൂചനയും ശ്വേത മേനോൻ നൽകിയതായി സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു.

തുടർച്ചയായ വ്യക്തിഹത്യയും അധിക്ഷേപങ്ങളും നേരിട്ടതിനെ തുടർന്ന് നിലപാടുള്ള സ്ത്രീ എന്ന നിലയിൽ ‘അമ്മ’യിൽ നിന്ന് രാജിവെക്കാൻ തീരുമാനിച്ചതാണെന്നും, അത് ദൗർബല്യത്തിൽ നിന്നല്ല, സ്വാഭിമാനത്തിൽ നിന്നുള്ള തീരുമാനമാണെന്നും ശ്വേത വ്യക്തമാക്കി.

Tags: ammaShwetha MenonFEATURED2Association of Malayalam Movie Artists
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies