നടിയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് ബെംഗളൂരു പോലീസ്

Published by
ജനം വെബ്‌ഡെസ്ക്

ബെംഗളൂരു: കന്നഡ സിനിമാ നടി റിഷി തപണ്ടയുടെ ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ 33-കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആർ.ആർ. നഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മരിച്ച യുവാവ് നടിയുടെ അടുത്ത സുഹൃത്താണെന്നാണ് പ്രാഥമിക വിവരം. പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനുമായി ആശുപത്രിയിലേക്ക് മാറ്റി.

സംഭവസ്ഥലത്ത് നിന്ന് യുവാവിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല.  എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

സംഭവസമയത്ത് നടി റിഷി തപണ്ട ഫ്ലാറ്റിലുണ്ടായിരുന്നോ, യുവാവ്  അവിടെ താമസിച്ചിരുന്നതാണോ തുടങ്ങിയ കാര്യങ്ങളിലും പോലീസ് അന്വേഷണം നടത്തുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നടിയുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും മൊഴി രേഖപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.  പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫൊറൻസിക് പരിശോധനാഫലവും ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു

Share