സ്റ്റിൽ ക്യാമറയ്ക്ക് 85 രൂപ, മൂവി ക്യാമറയ്ക്ക് 600 രൂപ; പൊൻമുടി യാത്ര ഇനി ചെലവേറും; പ്രവേശന-പാർക്കിംഗ് നിരക്കുകൾ കുത്തനെ ഉയർത്തി
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്റ്റിൽ ക്യാമറയ്‌ക്ക് 85 രൂപ, മൂവി ക്യാമറയ്‌ക്ക് 600 രൂപ; പൊൻമുടി യാത്ര ഇനി ചെലവേറും; പ്രവേശന-പാർക്കിംഗ് നിരക്കുകൾ കുത്തനെ ഉയർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2026, 04:49 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പൊൻമുടി ഹിൽസ്റ്റേഷനിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് സർക്കാർ വക ഇരുട്ടടി. യാത്രക്കാർ ഇനി കൂടുതൽ ചെലവ് പ്രതീക്ഷിക്കണം. പ്രവേശന ഫീസും വാഹന പാർക്കിംഗ് നിരക്കുകളും കുത്തനെ വർധിപ്പിച്ച് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു. ജിഎസ്ടി ഉൾപ്പെടെയുള്ള പുതുക്കിയ നിരക്കുകൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു.

പുതിയ നിരക്കുകൾ പ്രകാരം നാട്ടുകാരായ മുതിർന്നവർക്കുള്ള പ്രവേശന ഫീസ് 50 രൂപയും കുട്ടികൾക്കുള്ളത് 25 രൂപയുമായി നിശ്ചയിച്ചു. വിദേശ സഞ്ചാരികളുടെ ഫീസിലും വലിയ വർധനയുണ്ട്. വിദേശികളായ മുതിർന്നവർക്ക് 400 രൂപയും കുട്ടികൾക്ക് 300 രൂപയുമാണ് ഇനി നൽകേണ്ടത്. അതേസമയം, പഠനയാത്രയ്‌ക്കെത്തുന്ന വിദ്യാർത്ഥികൾക്കുള്ള പ്രവേശന ഫീസ് മാറ്റമില്ലാതെ 30 രൂപയായി തുടരും.

വാഹന പാർക്കിംഗ് നിരക്കുകളിലും കാര്യമായ വർധന വരുത്തി. ടൂവീലറുകൾക്ക് 25 രൂപ, ത്രീവീലറുകൾക്ക് 35 രൂപ, കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 50 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ. മീഡിയം മോട്ടോർ വാഹനങ്ങൾക്ക് 200 രൂപയും ഹെവി വാഹനങ്ങൾക്ക് 1200 രൂപയും ഈടാക്കും.

കൂടാതെ സ്റ്റിൽ ക്യാമറയ്‌ക്ക് 85 രൂപയും മൂവി ക്യാമറയ്‌ക്ക് 600 രൂപയും നൽകണം.

പൊൻമുടിയിലെ വനമേഖലയിലൂടെ ട്രെക്കിംഗ് ആസ്വദിക്കാൻ എത്തുന്നവർക്കും നിരക്കുവർധന ബാധകമാണ്. മൂന്ന് മണിക്കൂർ ട്രെക്കിംഗിന് 2500 രൂപയും ആറ് മണിക്കൂർ ട്രെക്കിംഗിന് 5000 രൂപയുമാണ് വനംവകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകൾ സംഘത്തിലുണ്ടെങ്കിൽ അധിക ഫീസും ഈടാക്കും.

Tags: Ponmudi
ShareTweetSendShare

More News from this section

ഷോക്കേറ്റ് മരണം: നഷ്ടപരിഹാരം പൂർണ്ണമായും ഒരു മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

വർഗീയ അധിക്ഷേപം നടത്തിയെന്ന അൻസിബ ഹസന്റെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുത്ത് കടവന്ത്ര പോലീസ്

25 % ഇടക്കാലാശ്വാസം അനുവദിക്കണം: എൻജിഒ സംഘ്

പോലീസിന്റെ രണ്ടുദിവസത്തെ കസ്റ്റഡി ആവശ്യം തള്ളി; സുഗതനെ വൈകിട്ട് 5.30 വരെ മാത്രം കസ്റ്റഡിയിൽ വിട്ട് കോടതി

കാട്ടാന ആക്രമണം; പെരിയാർ കടുവ സങ്കേതത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക്

മരുന്ന് മാറിനൽകിയെന്ന് ആരോപണം; കോഴിക്കോട് ചികിത്സയിലിരുന്ന രോഗി മരിച്ചു

Latest News

ഡൽഹിയിൽ ആറുവരി തുരങ്കപാതയും യു.പിയിൽ അതിവേഗ ഹൈവേയും; 14,115 കോടി രൂപയുടെ റോഡ് പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം 

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടി; വാരാണസിയിൽ റോഡ് കയ്യേറി നിർമിച്ച പള്ളിയുടെ ഭാഗങ്ങൾ പൊളിച്ചുനീക്കി, പരിസരത്ത് കനത്ത സുരക്ഷ

‘15 എംഎൽഎമാരുടെ രാജിക്ക് നീക്കം? ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ 35 കോടി വാഗ്ദാനം’; തമിഴ്നാട്ടിൽ മൂന്നുപേർ പിടിയിൽ

മദ്രസകളിലും എൻസിആർടി സിലബസ്; ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് റദ്ദാക്കി; പൊതുവിദ്യാഭ്യാസ നിയമങ്ങൾ പ്രാബല്യത്തിൽ; ചരിത്രപരമായ വിദ്യാഭ്യാസ പരിഷ്‌കാരവുമായി സർക്കാർ

സ്റ്റിൽ ക്യാമറയ്‌ക്ക് 85 രൂപ, മൂവി ക്യാമറയ്‌ക്ക് 600 രൂപ; പൊൻമുടി യാത്ര ഇനി ചെലവേറും; പ്രവേശന-പാർക്കിംഗ് നിരക്കുകൾ കുത്തനെ ഉയർത്തി

വജ്രജൂബിലിയുടെ നിറവിൽ പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

യൂണിഫോമിൽ മതചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസിന് ഡിജിപിയുടെ കർശന നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies