കോട്ടയം: പാട്ട് പാടിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ കമ്പിവടി കൊണ്ട് തലക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വൈക്കം ചെമ്പ് സ്വദേശി വിനീഷ് ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
മെയ് മാസത്തിലാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. തർക്കത്തിനിടെ പ്രതികൾ കമ്പിവടി ഉപയോഗിച്ച് വിനീഷിന്റെ തലയ്‌ക്ക് അടിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിനീഷിന് തലയോട്ടി പൊട്ടുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ കേസിൽ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർക്കുമെന്നാണ് സൂചന.
സംഭവവുമായി ബന്ധപ്പെട്ട് ബിജു, ബിന്ദു എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബിജുവെന്ന് പൊലീസ് അറിയിച്ചു.















