'കുട്ടിയെ സമാധാനിപ്പിക്കേണ്ടത് മൊബൈല്‍ നല്‍കി അല്ല, ആശയവിനിമയത്തിലൂടെ'; കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് മോഹന്‍ ഭാഗവത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കുട്ടിയെ സമാധാനിപ്പിക്കേണ്ടത് മൊബൈല്‍ നല്‍കി അല്ല, ആശയവിനിമയത്തിലൂടെ’; കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് മോഹന്‍ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2026, 06:46 am IST
Facebook
Twitter
WhatsAppTelegram

നാഗ്പുര്‍: പുതിയ തലമുറയില്‍ വര്‍ധിച്ചുവരുന്ന ഏകാന്തതയും മാനസിക അസ്ഥിരതയും തടയാന്‍ കുടുംബത്തിനുള്ളിലെ ആശയവിനിമയം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കുട്ടി കരയുമ്പോള്‍ അവനെ സമാധാനിപ്പിക്കേണ്ടത് മൊബൈല്‍ ഫോണ്‍ കൈമാറിയല്ല, മറിച്ച് സ്‌നേഹപൂര്‍വമായ ആശയവിനിമയത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിലെ സമര്‍പ്പണ്‍ വെല്‍നസ് സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍കാലങ്ങളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് നാമസങ്കീര്‍ത്തനം നടത്തുകയും കഥകള്‍ പറയുകയും ചെയ്തിരുന്ന പാരമ്പര്യമാണ് തലമുറകള്‍ക്ക് മാനസിക കരുത്ത് നല്‍കിയത്. എന്നാല്‍ ഇന്ന് ചെറിയ തിരിച്ചടികള്‍ പോലും കുട്ടികളെ മാനസികമായി തളര്‍ത്തുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പന്ത്രണ്ടാം ക്ലാസ് ഉള്‍പ്പെടെയുള്ള പരീക്ഷകളില്‍ പരാജയപ്പെടുന്ന കുട്ടികള്‍ ശകാരത്തെ ഭയന്ന് ജീവനൊടുക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ചെറിയ പ്രശ്‌നങ്ങള്‍ പോലും നേരിടാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് പുതിയ തലമുറ നീങ്ങുന്നതെന്നും അഭിപ്രായപ്പെട്ടു.

മുത്തശ്ശിക്കഥകള്‍ നല്‍കിയ ആത്മവിശ്വാസവും കൂട്ടുകുടുംബങ്ങള്‍ സമ്മാനിച്ച അടുപ്പവും ഇന്നത്തെ കുട്ടികള്‍ക്ക് നഷ്ടമായിരിക്കുകയാണ്. അച്ഛനമ്മമാര്‍ കുട്ടികളെ ടെലിവിഷനോ ‘ഗൂഗിള്‍ ബാബ’യുടെയോ ആശ്രയത്തിലേക്ക് വിട്ടുകൊടുക്കുന്നത് അപകടകരമായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ വെല്ലുവിളികളെ ധൈര്യത്തോടെ നേരിടാന്‍ കഴിയുന്ന മനസ്സ് കുട്ടികളിലും യുവാക്കളിലും വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി കുടുംബവും സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കുട്ടികളും യുവാക്കളും അനുഭവിക്കുന്ന ഒറ്റപ്പെടല്‍ അവസാനിപ്പിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യത്തിനും പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മോഹന്‍ ഭാഗവത്, ആരോഗ്യമില്ലാത്ത ശരീരം മനസിനെയും ദുര്‍ബലമാക്കുമെന്ന് പറഞ്ഞു. മനസ്സാണ് മനുഷ്യനെ ബന്ധനത്തിലാക്കുന്നതും മോചിപ്പിക്കുന്നതും. ജനനത്തോടൊപ്പം മനസിന്റെ വളര്‍ച്ചയും ആരംഭിക്കുന്നുവെന്നും ജീവിതാനുഭവങ്ങളാണ് മനസ്സിനെ രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

പോസിറ്റീവായ അനുഭവങ്ങള്‍ ക്രിയാത്മകമായ ജീവിതം സമ്മാനിക്കുമ്പോള്‍ നെഗറ്റീവ് ചിന്തകള്‍ മനസ്സിനെ ദുര്‍ബലമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ വികാസയാത്രയില്‍ തുടക്കം മുതല്‍ അവസാനം വരെ മനസിന് നിര്‍ണായക പങ്കുണ്ടെന്നും മാനസികാരോഗ്യത്തെക്കുറിച്ചുള്ള പഠനത്തില്‍ ഭാരതത്തിന് സമ്പന്നമായ പാരമ്പര്യമുണ്ടെന്നും അത് കൂടുതല്‍ പഠനവിഷയമാക്കണമെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു.

Tags: mohan bhagwatabout new gen chilfrenmindset
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies