ഇന്‍ഡോനേഷ്യയില്‍ മോദിക്ക് രാജകീയ സ്വീകരണം; ബ്രഹ്‌മോസ് കരാര്‍ ചര്‍ച്ചയില്‍, പ്രതിരോധ-വ്യാപാര സഹകരണം ശക്തമാക്കാന്‍ ഉഭയകക്ഷി കൂടിക്കാഴ്ച
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്‍ഡോനേഷ്യയില്‍ മോദിക്ക് രാജകീയ സ്വീകരണം; ബ്രഹ്‌മോസ് കരാര്‍ ചര്‍ച്ചയില്‍, പ്രതിരോധ-വ്യാപാര സഹകരണം ശക്തമാക്കാന്‍ ഉഭയകക്ഷി കൂടിക്കാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2026, 08:16 am IST
Facebook
Twitter
WhatsAppTelegram

ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള ആറു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍ഡോനേഷ്യയിലെത്തി. സുരക്ഷ, പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, ഇന്‍ഡോ-പസഫിക് മേഖലയിലെ സഹകരണം എന്നിവ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം. ജക്കാര്‍ത്തയില്‍ എത്തിയ പ്രധാനമന്ത്രി മോദിയെ ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ നേരിട്ട് വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.

നാല് ഇന്‍ഡോനേഷ്യന്‍ മന്ത്രിമാരും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു. പരമ്പരാഗത ആചാരപരമായ സ്വീകരണവും ഗാര്‍ഡ് ഓഫ് ഓണറും മോദിക്ക് ഒരുക്കിയിരുന്നു. ഇന്‍ഡോനേഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ എഫ്-16, സുഖോയ്-30 യുദ്ധവിമാനങ്ങള്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് ആകാശ അകമ്പടിയൊരുക്കിയതും ശ്രദ്ധേയമായി. രാഷ്‌ട്രത്തലവന്മാര്‍ക്ക് മാത്രം നല്‍കുന്ന പ്രത്യേക നയതന്ത്ര ബഹുമതിയായാണ് ഈ എസ്‌കോര്‍ട്ടിനെ വിലയിരുത്തുന്നത്.

ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുമായുള്ള ചര്‍ച്ചകളില്‍ ഇന്ത്യ-ഇന്‍ഡോനേഷ്യ സമഗ്ര തന്ത്രപര പങ്കാളിത്തത്തിന് പുതിയ കരുത്ത് പകരുന്ന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 2018-ലാണ് ഇരു രാജ്യങ്ങളും ബന്ധം സമഗ്ര തന്ത്രപര പങ്കാളിത്തമായി ഉയര്‍ത്തിയത്. അതിനുശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. ചര്‍ച്ചകളില്‍ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ കരാര്‍ നിര്‍ണായക വിഷയമാകും.

കരാര്‍ അന്തിമഘട്ടത്തിലാണെന്ന് ഇന്ത്യയുടെ ഇന്‍ഡോനേഷ്യയിലെ അംബാസഡര്‍ സന്ദീപ് ചക്രവര്‍ത്തി നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം, സമുദ്രസുരക്ഷ, സാങ്കേതികവിദ്യ, സാമ്പത്തിക ബന്ധം എന്നിവയും ചര്‍ച്ചയാകും. ഇന്ത്യ-ഇന്‍ഡോനേഷ്യ വ്യാപാരം നിലവില്‍ 28.15 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. ലോകത്തിലെ നിക്കല്‍ ശേഖരത്തിന്റെ ഏകദേശം 21 ശതമാനവും ഇന്‍ഡോനേഷ്യയിലായതിനാല്‍, നിര്‍ണായക ധാതുക്കളുടെ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതും ചര്‍ച്ചകളില്‍ പ്രധാന വിഷയമാകും.

ഇന്‍ഡോനേഷ്യയുമായുള്ള സമഗ്ര തന്ത്രപര പങ്കാളിത്തം ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും പ്രസിഡന്റ് പ്രബോവോയുമായുള്ള കൂടിക്കാഴ്ച വിവിധ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന ആത്മവിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുനേതാക്കളും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നതിനൊപ്പം, യോഗ്യകാര്‍ത്തയിലെ യുനെസ്‌കോ പൈതൃക പട്ടികയിലുള്ള പ്രംബനന്‍ ക്ഷേത്രസമുച്ചയവും സന്ദര്‍ശിക്കും. ഇന്ത്യയും ഇന്‍ഡോനേഷ്യയും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധത്തിന്റെ പ്രതീകമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

ജക്കാര്‍ത്തയില്‍ എത്തിയ ശേഷം സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച സന്ദേശത്തില്‍, വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുടെ സ്‌നേഹപൂര്‍വമായ സ്വീകരണം തന്നെ സ്പര്‍ശിച്ചുവെന്ന് പ്രധാനമന്ത്രി മോദി കുറിച്ചു. ഇന്‍ഡോനേഷ്യ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന്റെ ക്ഷണപ്രകാരം മെല്‍ബണിലേക്കും തുടര്‍ന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സന്റെ ക്ഷണപ്രകാരം ഓക്ലന്‍ഡിലേക്കും യാത്രതിരിക്കും.

യാത്ര പുറപ്പെടുന്നതിന് മുമ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍, ഇന്‍ഡോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് സന്ദര്‍ശനങ്ങള്‍ ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയം, ‘മഹാസാഗര്‍’ ദര്‍ശനം, സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്‍ഡോ-പസഫിക് മേഖലയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു. മൂന്ന് രാജ്യങ്ങളുമായുള്ള തന്ത്രപരവും സാമ്പത്തികവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും കൂടുതല്‍ വിപുലീകരിക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Narendra ModiINDONESIA
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies