ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്ത്തി സ്വിറ്റ്സര്‍ലന്‍ഡ്; 72 വര്‍ഷത്തിന് ശേഷം ചരിത്രനേട്ടം; ക്വാര്‍ട്ടറില്‍ മെസിയുടെ അര്‍ജന്റീനയെ നേരിടും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്‌ത്തി സ്വിറ്റ്സര്‍ലന്‍ഡ്; 72 വര്‍ഷത്തിന് ശേഷം ചരിത്രനേട്ടം; ക്വാര്‍ട്ടറില്‍ മെസിയുടെ അര്‍ജന്റീനയെ നേരിടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2026, 02:10 pm IST
Facebook
Twitter
WhatsAppTelegram

വാന്‍കൂവര്‍: നാടകീയ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ 4-3ന് കീഴടക്കി സ്വിറ്റ്സര്‍ലന്‍ഡ് ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. വാന്‍കൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 1954ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിന് ശേഷം ആദ്യമായാണ് സ്വിറ്റ്സര്‍ലന്‍ഡ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംപിടിക്കുന്നത്. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനാണ് സ്വിസ് ടീം ഇതോടെ വിരാമമിട്ടത്.

ആദ്യ പകുതിയില്‍ കൊളംബിയയായിരുന്നു കൂടുതല്‍ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തത്. നായകന്‍ ജെയിംസ് റോഡ്രിഗസിന്റെ അപകടകരമായ ഫ്രീകിക്ക് സ്വിസ് ഗോള്‍കീപ്പര്‍ ഗ്രെഗര്‍ കോബല്‍ മികച്ച സേവിലൂടെ തടഞ്ഞു. രണ്ടാം പകുതിയില്‍ മത്സരം കൂടുതല്‍ ആവേശകരമായി. സ്വിസ് നായകന്‍ ഗ്രാനിറ്റ് ഷാക്കയും ഡെനിസ് സക്കറിയയും മഞ്ഞക്കാര്‍ഡ് കണ്ടു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ കൊളംബിയ വിജയത്തിന് ഏറ്റവും അടുത്തെത്തി.

കോര്‍ണര്‍ കിക്കില്‍ നിന്ന് ജോണ്‍ ലുകൂമി തൊടുത്ത ഹെഡ്ഡര്‍ കോബലിന്റെ കൈയില്‍ തട്ടി ക്രോസ് ബാറില്‍ ഇടിച്ച് പുറത്തേക്ക് പോയത് കൊളംബിയയ്‌ക്ക് നിര്‍ഭാഗ്യമായി. എക്സ്ട്രാ ടൈമിന്റെ 115-ാം മിനിറ്റിലും കൊളംബിയയ്‌ക്ക് സുവര്‍ണാവസരം ലഭിച്ചു. ഷാക്കയുടെ പിഴവില്‍ നിന്ന് പന്ത് ലഭിച്ച ജാമിന്റണ്‍ കാമ്പാസിന് ഗോള്‍കീപ്പര്‍ മാത്രം മുന്നിലുണ്ടായിരുന്നിട്ടും അവസരം മുതലാക്കാനായില്ല. ആ നഷ്ടമാണ് ഒടുവില്‍ കൊളംബിയയ്‌ക്ക് തിരിച്ചടിയായത്.

ഷൂട്ടൗട്ടില്‍ സമ്മര്‍ദത്തെ അതിജീവിച്ച സ്വിറ്റ്സര്‍ലന്‍ഡ് 4-3ന് വിജയം സ്വന്തമാക്കി ചരിത്രനേട്ടം ആഘോഷിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ എതിരാളികള്‍. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ 3-2ന് തോല്‍പ്പിച്ചാണ് ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന അവസാന എട്ടിലെത്തിയത്.

Tags: switzerlandQuarterbeat colombiaface argentina
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies