'തളിരോമലേ...' ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; 'തുടക്കം' സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2026, 01:42 am IST
FacebookTwitterWhatsAppTelegram

കൊച്ചി: “തളിരോമലേ… ചെറു തൂവലേ… കണിയായ് വാ… കളിയാടി വാ…” — മലയാളികളുടെ പ്രിയഗായിക കെ.എസ്. ചിത്രയുടെ മാധുര്യമാർന്ന ശബ്ദത്തിൽ എത്തിയ ഈ ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

ജോപോൾ രചിച്ച് ജെയ്‌ക്ക് ബിജോയ് സംഗീതം നൽകിയ ഗാനത്തിന് ഹൃദയസ്പർശിയായ ദൃശ്യാവിഷ്കാരമാണ് ഒരുക്കിയിരിക്കുന്നത്. മാതാപിതാക്കളുടെ പൊന്നോമനയായ മകളോടുള്ള അമ്മയുടെ സ്നേഹവും കരുതലും കോർത്തിണക്കിയ ഗാനം കുടുംബപ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയാണ്. ഗാനരംഗത്തിലെ വികാരഭരിതമായ ദൃശ്യങ്ങളും ചിത്രയുടെ ആലാപനവും ചേർന്ന് ഗാനത്തെ കൂടുതൽ മനോഹരമാക്കുന്നു.

വീഡിയോ ഗാനത്തിൽ വിസ്മയ മോഹൻലാൽ, സായ്കുമാർ, ചിപ്പി, എസ്സാ എന്നിവരാണ് പ്രത്യക്ഷപ്പെടുന്നത്. നീണ്ട ഇടവേളയ്‌ക്കുശേഷം ചിപ്പി വീണ്ടും ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ‘തുടക്കം’ സ്വന്തമാക്കുന്നു.

ഒരു സാധാരണ കുടുംബത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന കഥയിൽ അപ്രതീക്ഷിത വഴിത്തിരിവുകൾ ഒളിഞ്ഞിരിക്കുന്നുവെന്നാണ് സൂചന. ആഗസ്റ്റ് 7-ന് ചിത്രം തിയറ്ററുകളിലെത്തും.

‘2018’ എന്ന വമ്പൻ വിജയചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും, വിസ്മയ മോഹൻലാലിന്റെ അഭിനയരംഗത്തെ അരങ്ങേറ്റം എന്ന നിലയിലും, മോഹൻലാലിന്റെ നിർണായക സാന്നിധ്യം കൊണ്ടും ‘തുടക്കം’ ഇതിനകം ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്.

പീരുമേട്, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. പുതുമുഖം ആശിഷ് ജോ ആന്റണി സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മനോജ് കെ. ജയൻ, ഗണേഷ് കുമാർ, ബോബി കുര്യൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയ കുറുപ്പ്, അശ്വിനി വിജയൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം മോഹൻലാലും നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ. സംഗീതം ജെയ്‌ക്ക് ബിജോയ്, ഛായാഗ്രഹണം അഖിൽ ജോർജ്, ജോമോൻ ടി. ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ എന്നിവരാണ്.

Tags: തുടക്കം സിനിമThudakkam Movieതളിരോമലേ വീഡിയോ ഗാനംവിസ്മയ മോഹൻലാൽ
ShareTweetSendShare

More News from this section

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

38 വർഷത്തിന് ശേഷം പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും; പരസ്യത്തിലൂടെ ക്യാമറയ്‌ക്ക് മുന്നിലേക്ക് ഗംഭീര തിരിച്ചുവരവ്; ഒപ്പം കല്യാണിയും

നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി

വർഗീയ അധിക്ഷേപം നടത്തിയെന്ന അൻസിബ ഹസന്റെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുത്ത് കടവന്ത്ര പോലീസ്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

Latest News

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

ലേക് ഷോർ ആശുപത്രിയിലേക്കും ഇഡി അന്വേഷണം; വ്യാജരേഖയിൽ അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ഡോക്ടർമാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies