അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസ്: വൻ ലഹരി ശൃംഖല തേടി പ്രത്യേക സംഘം; ബാങ്ക് ഇടപാടുകളും വിദ്യാർഥി ബന്ധങ്ങളും പരിശോധിക്കും
Saturday, September 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസ്: വൻ ലഹരി ശൃംഖല തേടി പ്രത്യേക സംഘം; ബാങ്ക് ഇടപാടുകളും വിദ്യാർഥി ബന്ധങ്ങളും പരിശോധിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 10:30 am IST
Facebook
Twitter
WhatsAppTelegram

വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ പണമിടപാട് കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് പൊലീസ്. കേസിന്റെ പിന്നിൽ പ്രവർത്തിച്ച വൻ ലഹരി ശൃംഖല കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വടകര സിഐ എ.വി. ദിനേശന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്.

വനിതാ പൊലീസ് ഉദ്യോഗസ്ഥർ, ജില്ലാ നർക്കോട്ടിക് സെൽ, സൈബർ സെൽ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്ക് പുറമെ വടകര, എടച്ചേരി, പയ്യോളി പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള തെരഞ്ഞെടുത്ത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പത്തംഗ സംഘമാണ് രൂപീകരിച്ചിരിക്കുന്നത്.

റിമാൻഡിലുള്ള മൂന്ന് പ്രതികളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ച മുഴുവൻ ആളുകളെയും കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം. ഇവർക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഇടപാടുകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. പ്രതികളുടെയും അവരുടെ ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്.

അതേസമയം, കൂരാച്ചുണ്ട് സ്വദേശിയായ സ്പെഷ്യൽ എഡ്യുക്കേറ്റർ കാവ്യ, മരുതോങ്കര സ്വദേശിയും പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയുമായ കീർത്തന എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. എംഡിഎംഎ ഇടപാടുകൾക്ക് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ട വലിയ ശൃംഖലയുണ്ടെന്നാണ് പൊലീസിന്റെ സംശയം.

ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നതിനായി പൊലീസ് വടകര എൻഡിപിഎസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. കേസിന്റെ അന്വേഷണം കോഴിക്കോട് ജില്ലയ്‌ക്ക് പുറത്തേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.

അധ്യാപികമാരെ ഇടനിലക്കാരാക്കി ലഹരി വിൽപ്പന നടന്നിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഈ സംഘത്തിന്റെ സ്വാധീനത്തിൽ അകപ്പെട്ടിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

വടകര താഴെ അങ്ങാടി സ്വദേശി റിസ്വാനെ എംഡിഎംഎയുമായി പൊലീസ് പിടികൂടിയതോടെയാണ് അധ്യാപികമാർ ഉൾപ്പെട്ട ലഹരി ഇടപാടുകളുടെ വിവരങ്ങൾ പുറത്തുവന്നത്. റിസ്വാനിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാവ്യയുടെയും കീർത്തനയുടെയും പങ്ക് അന്വേഷിക്കുന്നത്.

കേസിൽ ഇവർക്ക് പുറമെ കൂടുതൽ അധ്യാപികമാർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി നിലവിൽ അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

അതിനിടെ, കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സ്പെഷ്യൽ എഡ്യുക്കേറ്റർ കൂരാച്ചുണ്ട് സ്വദേശി കാവ്യയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കേസിൽ നേരത്തെ അറസ്റ്റിലായ പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപിക കീർത്തനയെയും എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ സർവീസിൽ നിന്ന് നീക്കം ചെയ്തിരുന്നു.

2016 മുതൽ സ്പെഷ്യൽ എഡ്യുക്കേറ്ററായി ജോലി ചെയ്തിരുന്ന കാവ്യയും, ഏകദേശം പത്ത് വർഷമായി പേരാമ്പ്ര ബി.ആർ.സിയിൽ താൽക്കാലിക ജീവനക്കാരിയായിരുന്ന കീർത്തനയും ഇപ്പോൾ പൊലീസ് അന്വേഷണത്തിന്റെ കേന്ദ്രത്തിലാണ്.

Tags: FEATURED2Vadakara MDMA CaseKerala Drug CaseTeachers Drug NetworkMDMA InvestigationKerala Narcotics News
Share
Tweet
SendShare

More News from this section

ദുരൂഹതയുടെ നിഴലിൽ ‘നഖ്-ശബന്ദിയ ത്വരീഖത്ത്’; തീവ്ര ഇസ്ലാമിക സംഘടനയുടെ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നാവശ്യം; ഒഴുകിയെത്തുന്നത് കോടികൾ

വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയ്‌ക്ക് വെട്ടേറ്റു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ; ആക്രമണം സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ

മണ്ഡലകാലത്തിന് ആഴ്ചകൾ മാത്രം ബാക്കി; ശബരിമലയി‌ൽ അരവണ നിർമ്മാണത്തിൽ പ്രതിസന്ധി തു‌ടരുന്നു

പൊലീസുകാരൻ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച തൊണ്ടിമുതൽ കണ്ടെത്തി; ഹാൻസ് ചാക്കുകൾ സബിത്ത് ഒളിപ്പിച്ചത് പൊലീസ് ക്വാർട്ടേഴ്സിൽ

വാഹന ഉടമകൾ സൂക്ഷിക്കുക! ‘ഇ-ചെല്ലാൻ’ എന്ന തരത്തിൽ വ്യാജ എസ്.എം.എസ്; ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണം പോകും, ഫോൺ ഹാക്കാകും

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

Latest News

ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി വിദർശ കെ. വിനോദ്; ഇരട്ട വെള്ളിയുമായി ആദ്യ മലയാളി ഷൂട്ടർ

‘ഇന്ത്യ ശപിക്കപ്പെട്ട രാജ്യം, കശ്മീർ അനധികൃതമായി കൈയ്യടക്കി’; വിവാദ പരാമർശങ്ങളിലുടെ ശ്രദ്ധനേടിയ മുൻ ജെഎൻയു അധ്യാപിക നിവേദിത മേനോന്റെ ഉദയ്പൂർ പ്രഭാഷണം റദ്ദാക്കണമെന്നാവശ്യം

സ്കൂൾ പ്രഭാതഭക്ഷണത്തിൽ പല്ലി; തമിഴ്നാട്ടിൽ 38 വിദ്യാർഥികൾ ആശുപത്രിയിൽ

 പൊതുസ്ഥലങ്ങളിൽ മുഖം മറയ്‌ക്കരുത്; സ്പെയിനിലെ നഗരത്തിൽ ബുർഖയ്‌ക്കും നിഖാബിനും നിരോധനം; നിയമം ലംഘിക്കുന്നവർക്ക് 400 മുതൽ 750 യൂറോ വരെ പിഴ 

‘പാക് ഭീകരവാദത്തിന് തിരിച്ചടിയുണ്ടാകും’; കശ്മീർ പരാമർശത്തിൽ ഷെഹ്ബാസ് ഷരീഫിന് യുഎന്നിൽ ഇന്ത്യയുടെ താക്കീത്

കോംഗോയിൽ വിമാനം തകർന്നുവീണ് രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം 14 പേർ കൊല്ലപ്പെട്ടു

കാണിക്ക തട്ടിയത്  എണ്ണുന്നതിനിടെ; 105 സംഭവങ്ങൾ സിസിടിവിയിൽ, അനുകൽപ് മിശ്ര മുഖ്യസൂത്രധാരൻ; എട്ട് പ്രതികൾ

ആറളത്ത് ഭീതി വിതച്ച കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന് തുടക്കം, കുങ്കിയാനകളെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies