ലോകകപ്പ് ജേതാവ് ഇനി പരിശീലക വേഷത്തില്‍; ഫ്രാന്‍സിനെ പരിശീലിപ്പിക്കാന്‍ സിദാന്‍; ചുമതലയേറ്റു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പ് ജേതാവ് ഇനി പരിശീലക വേഷത്തില്‍; ഫ്രാന്‍സിനെ പരിശീലിപ്പിക്കാന്‍ സിദാന്‍; ചുമതലയേറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 09:45 pm IST
Facebook
Twitter
WhatsAppTelegram

പാരീസ്: ഫ്രഞ്ച് ഫുട്‌ബോളില്‍ പുതിയ യുഗത്തിന് തുടക്കമായി. ഇതിഹാസ താരം സിനദിന്‍ സിദാന്‍ ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യപരിശീലകനായി ഔദ്യോഗികമായി ചുമതലയേറ്റു. ലോകകപ്പിന് പിന്നാലെ ദീര്‍ഘകാല പരിശീലകനായിരുന്ന ദിദിയര്‍ ദെഷാംപ്‌സ് സ്ഥാനം ഒഴിഞ്ഞതോടെയാണ് സിദാന് ടീമിന്റെ ചുമതല കൈമാറിയത്. ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനും നിയമനത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി.

14 വര്‍ഷത്തോളം ഫ്രാന്‍സ് ടീമിനെ നയിച്ച ദെഷാംപ്‌സ് 2018 ലോകകപ്പ് ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ ടീമിന് സമ്മാനിച്ച പരിശീലകനാണ്. എന്നാല്‍ ഏറ്റവും ഒടുവില്‍ നടന്ന ലോകകപ്പില്‍ ഫ്രാന്‍സിന് നാലാം സ്ഥാനമാണ് നേടാനായത്. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഇംഗ്ലണ്ടിനോട് 6-4ന് പരാജയപ്പെട്ടതോടെയാണ് ദെഷാംപ്‌സിന്റെ കാലഘട്ടം അവസാനിച്ചത്.

1998ല്‍ ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുത്ത ടീമിലെ നിര്‍ണായക താരമായിരുന്ന സിദാന്‍, ഇപ്പോഴാണ് ആദ്യമായി ഒരു ദേശീയ ടീമിന്റെ മുഖ്യപരിശീലകന്റെ ചുമതല ഏറ്റെടുക്കുന്നത്. ക്ലബ് ഫുട്‌ബോളില്‍ പരിശീലകനെന്ന നിലയില്‍ ലോകം കണ്ട ഏറ്റവും വിജയകരമായ പേരുകളിലൊന്നാണ് സിദാന്‍.

റയല്‍ മാഡ്രിഡിനെ രണ്ട് തവണ പരിശീലിപ്പിച്ച അദ്ദേഹം, തുടര്‍ച്ചയായി മൂന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിക്കൊടുത്ത ഏക പരിശീലകരില്‍ ഒരാളാണ്. ഇതിന് പുറമെ രണ്ട് ലാ ലിഗ കിരീടങ്ങള്‍, രണ്ട് ഫിഫ ക്ലബ് ലോകകപ്പ്, രണ്ട് യുവേഫ സൂപ്പര്‍ കപ്പ്, രണ്ട് സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നിവയും സിദാന്റെ പരിശീലനത്തില്‍ റയല്‍ സ്വന്തമാക്കിയിരുന്നു.

2021ല്‍ റയല്‍ മാഡ്രിഡ് വിട്ടശേഷം പരിശീലനരംഗത്ത് നിന്ന് വിട്ടുനിന്ന സിദാന്‍, ഇപ്പോള്‍ ഫ്രാന്‍സിന്റെ ദേശീയ ടീമിനൊപ്പമാണ് പുതിയ അധ്യായത്തിന് തുടക്കമിടുന്നത്. ഈ വര്‍ഷം നടക്കുന്ന യുവേഫ നേഷന്‍സ് ലീഗ് ടൂര്‍ണമെന്റായിരിക്കും ഫ്രാന്‍സ് പരിശീലകനെന്ന നിലയില്‍ സിദാന്റെ ആദ്യ വലിയ പരീക്ഷണം.

Tags: France CoachZinedine Zidanetaken charge
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies