കോഴിക്കോട്ടും അതിതീവ്ര മഴ; ചാലിപ്പുഴ കരകവിഞ്ഞു, താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Saturday, August 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോഴിക്കോട്ടും അതിതീവ്ര മഴ; ചാലിപ്പുഴ കരകവിഞ്ഞു, താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2026, 11:49 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ജില്ലയില്‍ മലയോര മേഖലകളുള്‍പ്പെടെ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ വ്യാപക ജാഗ്രതാ നിര്‍ദേശം. കോടഞ്ചേരി, കൂരാച്ചുണ്ട്, ചക്കിട്ടപാറ, കട്ടിപ്പാറ, കക്കയം മേഖലകളില്‍ മഴ ശക്തമായതോടെ പുഴകളിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നു. ചാലിപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ചെമ്പുകടവിലെ പഴയ പാലത്തിന് മുകളിലൂടെ വെള്ളം കയറി.

കോടഞ്ചേരി പഞ്ചായത്തിലെ പ്രധാന നദികളായ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവരും യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. നഗരമേഖലകളിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം ദുഷ്‌കരമായി.

ശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട്-വയനാട് ദേശീയപാതയിലെ ഈങ്ങാപ്പുഴ ഭാഗത്ത് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഈ ഭാഗത്തേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വയനാട്ടില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കൈതപ്പൊയില്‍-നോളജ് സിറ്റി-കോടഞ്ചേരി വഴിയും, കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ താമരശ്ശേരി-കൂടത്തായി-മൈക്കാവ്-കോടഞ്ചേരി വഴിയുള്ള ബദല്‍ പാതയും ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

പുതുപ്പാടി, ഈങ്ങാപ്പുഴ മേഖലകളില്‍ വ്യാപക വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഈങ്ങാപ്പുഴ ടൗണിലും പയോണയിലും വെള്ളം കയറി ജനജീവിതം പ്രതിസന്ധിയിലായി. മട്ടിക്കുന്ന് ഭാഗത്ത് ചെറിയ തോതില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വള്ളിയാട്മണല്‍വയല്‍ റൂട്ടില്‍ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ ചെമ്മരംപറ്റ, മയിലള്ളംപാറ, കൈതപ്പൊയില്‍ ബഡ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ താത്കാലിക ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പഞ്ചായത്ത് അറിയിച്ചു. അതേസമയം, താമരശ്ശേരി ചുരത്തിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നതിനാല്‍ കല്ലും മരങ്ങളും റോഡിലേക്ക് പതിക്കാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചുരത്തില്‍ അനാവശ്യ പാര്‍ക്കിങ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

വയനാട് ജില്ലയില്‍ അതിതീവ്ര മഴ തുടരുന്നതിനാല്‍ താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ നിര്‍ദേശിച്ചു. നിലവില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ചുരത്തിലൂടെ യാത്രാനുമതി. ഭാരവാഹനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ചാലിപ്പുഴയിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്ന സാഹചര്യത്തില്‍ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരങ്ങളും റദ്ദാക്കി. പുലിക്കയത്ത് മുതല്‍ കയാക്കിങ് സെന്റര്‍ വരെയുള്ള ഭാഗത്തേക്ക് പൊതുജനങ്ങള്‍ പ്രവേശിക്കരുതെന്നും പുഴയിലോ വെള്ളക്കെട്ടിലോ ഇറങ്ങരുതെന്നും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്നറിയിപ്പ് നല്‍കി.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍ പി.എസ്.സി., സര്‍വകലാശാല പരീക്ഷകള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി ബാധകമല്ല.

Tags: alertkozhikodeheavy raintamarasery churam
ShareTweetSendShare

More News from this section

കാരറ്റ്, ബീന്‍സ്, ചെറിയ ഉള്ളി ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റം; നട്ടം തിരിഞ്ഞ് ജനം

പൂഞ്ഞാറിലെ ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

മലപ്പുറം കൊണ്ടോട്ടിയിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

കേരളത്തിൽ നദികളിൽ ജലനിരപ്പ് അപകടനിലയിൽ; പമ്പ ഉൾപ്പെടെ ആറു നദികൾക്ക് ഓറഞ്ച് അലർട്ട്, ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

‘ഒരു ശരാശരി ചൊറിയൻ അന്തംകമ്മിയിൽ നിന്നും ഒരു എംപിയിലേക്ക് പരിവർത്തനം ചെയ്യാൻ ഇനിയും ആകാത്ത ബ്രിട്ടാസൊക്കെ ഇനിയെന്ന് മാന്യത പഠിക്കാൻ ?’; പരിഹസിച്ച് പി. ശ്യാംരാജ്

തിരുവനന്തപുരം കോര്‍പ്പറേഷന് പുതിയ മുഖം; നിലവിലെ കെട്ടിടം പൊളിക്കും, 200 കോടി രൂപയുടെ അത്യാധുനിക ആസ്ഥാനമന്ദിരം ഒരുങ്ങുന്നു

Latest News

ഇൻസ്റ്റഗ്രാം റീലിലെ ടാറ്റൂവിൽ മറ്റൊരു പേര്; 19കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

കോഴിക്കോട്ടും അതിതീവ്ര മഴ; ചാലിപ്പുഴ കരകവിഞ്ഞു, താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ജന്തര്‍ മന്തര്‍ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം; പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നവര്‍ സ്വാധീനിച്ചു; കൈകൂപ്പി ക്ഷമാപണം നടത്തി 15കാരി

‘അതിക്രൂരമായ കുറ്റകൃത്യം, മൃതദേഹം ഓടയിലേക്ക് വലിച്ചെറിഞ്ഞത് അടങ്ങാത്ത വെറുപ്പിന്റെ തെളിവ്’; ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം

സർക്കാരിനോട് പോരാടാം, പക്ഷേ ഭാരതത്തെ അപമാനിക്കരുത്; പാറ്റകൾക്കെതിരെ സോനം വാങ്ചുക്

കുല്‍ഗാമിലെ ഭീകരാക്രമണം; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ട്രെഫ്; പരിക്കേറ്റ തൊഴിലാളിയും മരിച്ചു; ഭീകരരെ വധിക്കാന്‍ നിര്‍ദേശം

ഉത്തര ആന്ധ്രയുടെ സ്വപ്നങ്ങൾക്ക് ചിറക്; അല്ലൂരി സീതാരാമ രാജു അന്താരാഷ്‌ട്ര വിമാനത്താവളം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിന് സമർപ്പിക്കും

നായ കടിയേറ്റ 70കാരന് പലിശയടക്കം 30,000 രൂപ നല്‍കാന്‍ ഉത്തരവ്; പഞ്ചായത്തിന്റെ അപ്പീല്‍ തള്ളി ഹൈക്കോടതി, തെരുവുനായ നിയന്ത്രണം പഞ്ചായത്തുകളുടെ നിയമബാധ്യതയെന്ന് നിരീക്ഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies