റിങ്ങില്‍ 'ഇടിച്ച് തകര്‍ത്ത്' 7 സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ സര്‍വകാല റെക്കോര്‍ഡ്!
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

റിങ്ങില്‍ ‘ഇടിച്ച് തകര്‍ത്ത്’ 7 സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ സര്‍വകാല റെക്കോര്‍ഡ്!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2026, 04:18 pm IST
Facebook
Twitter
WhatsAppTelegram

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച ഒരുദിന പ്രകടനവുമായി ഇന്ത്യ. ശനിയാഴ്ച മാത്രം എട്ട് സ്വര്‍ണമടക്കം 16 മെഡലുകള്‍ നേടിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്തേക്ക് കുതിച്ചു. ഇതില്‍ ഏഴ് സ്വര്‍ണവും ബോക്‌സിങ് റിങ്ങില്‍ നിന്നായിരുന്നു. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 39 ആയി ഉയര്‍ന്നു. റിങ്ങില്‍ ഏഴ് സ്വര്‍ണം നേടിയതോടെ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ സര്‍വകാല റെക്കോര്‍ഡാണ് ഇത്.

ഇന്ത്യയുടെ ബോക്‌സിങ് ടീമിന്റെ ആധിപത്യം ഗ്ലാസ്‌ഗോയില്‍ എതിരാളികളെ വിറപ്പിച്ചു. പുരുഷന്മാരുടെ 80 കിലോഗ്രാം ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ഡിമേജി ഷിട്ടുവിനെ 4-1ന് തോല്‍പ്പിച്ചാണ് അങ്കുഷ് പങ്കല്‍ ഇന്ത്യയുടെ ഏഴാമത്തെ സ്വര്‍ണം സമ്മാനിച്ചത്. ഇതിന് പിന്നാലെ പുരുഷന്മാരുടെ 90 കിലോ പ്ലസ് വിഭാഗത്തില്‍ ഇംഗ്ലണ്ടിന്റെ ഡാമര്‍ തോമസിനോട് തോറ്റ നരേന്ദര്‍ ബെര്‍വാള്‍ വെള്ളിമെഡലില്‍ തൃപ്തിപ്പെട്ടു.

നേരത്തെ വനിതാ വിഭാഗത്തില്‍ പ്രീതി പവാര്‍ (54 കിലോ), ജയ്സ്മിന്‍ ലംബോറിയ (57 കിലോ), സാക്ഷി ചൗധരി (51 കിലോ), പ്രിയ ഘംഗാസ് (60 കിലോ), അരുന്ധതി ചൗധരി (70 കിലോ) എന്നിവരും പുരുഷ വിഭാഗത്തില്‍ സച്ചിന്‍ സിവാച് (60 കിലോ) സ്വര്‍ണം നേടിയിരുന്നു. ഒളിംപിക് മെഡല്‍ ജേതാവ് ലവ്ലിന ബോര്‍ഗോഹെയ്ന്‍, ജാദുമണി സിങ് എന്നിവരും വെള്ളി മെഡല്‍ നേടി.

ഇന്ത്യയുടെ ഏഴ് ബോക്‌സിങ് സ്വര്‍ണങ്ങളില്‍ ആറെണ്ണം ഹരിയാനയിലെ താരങ്ങളാണ് സ്വന്തമാക്കിയത്. ഭിവാനിയില്‍ നിന്നുള്ള ജയ്സ്മിന്‍, പ്രീതി, സാക്ഷി, പ്രിയ, സച്ചിന്‍ എന്നിവരും ഹിസാറിലെ അങ്കുഷ് പങ്കലുമാണ് ഹരിയാനയുടെ അഭിമാനമായി മാറിയത്.

ബോക്‌സിങ്ങിന് പുറമെ പാരാ അത്ലറ്റിക്സിലെ പുരുഷന്മാരുടെ എഫ്57 ഷോട്പുട്ടില്‍ സോമന്‍ റാണ ഇന്ത്യയുടെ എട്ടാം സ്വര്‍ണം നേടി. ട്രിപ്പിള്‍ ജംപ്, ജൂഡോ, പുരുഷന്മാരുടെ 5000 മീറ്റര്‍ ഓട്ടം എന്നിവയില്‍ ഇന്ത്യ വെങ്കല മെഡലുകളും സ്വന്തമാക്കി.

20കാരിയായ പ്രിയ ഘംഗാസ് കാനഡയുടെ അല്‍-അഹ്‌മദിയെ 4-1ന് തോല്‍പ്പിച്ചാണ് വനിതകളുടെ 60 കിലോ കിരീടം നേടിയത്. 11-ാം വയസില്‍ ബോക്‌സിങ് ആരംഭിച്ച പ്രിയയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണിത്. 51 കിലോ വിഭാഗത്തില്‍ ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ 5-0ന് തകര്‍ത്താണ് സാക്ഷി ചൗധരി സ്വര്‍ണം സ്വന്തമാക്കിയത്. ഗുരുതരമായ തോളിന് പരിക്കേറ്റ് 2022 കോമണ്‍വെല്‍ത്ത് ഗെയിംസും ഏഷ്യന്‍ ഗെയിംസും നഷ്ടമായ സാക്ഷി മൂന്ന് ആഴ്ചയ്‌ക്കിടെ മൂന്ന് കിലോ ഭാരം കുറച്ചാണ് മത്സരത്തിനിറങ്ങി സ്വര്‍ണം നേടിയത്.

പുരുഷന്മാരുടെ 60 കിലോ വിഭാഗത്തില്‍ സച്ചിന്‍ സിവാച്, നമീബിയയുടെ ട്രിഗന്‍ മോര്‍ണിംഗ് എന്‍ഡെവെലോയെ 3-2ന് തോല്‍പ്പിച്ച് സ്വര്‍ണം നേടി. ഹിസാറുകാരനായ അങ്കുഷ് പങ്കല്‍ 11-ാം വയസുമുതല്‍ ദിവസവും 15 കിലോമീറ്റര്‍ യാത്ര ചെയ്ത് പരിശീലനം നടത്തിയ ശേഷമാണ് കോമണ്‍വെല്‍ത്ത് സ്വര്‍ണത്തിലേക്ക് എത്തിയത്. ഇന്ത്യന്‍ ബോക്‌സിങ് ടീമിന്റെ ഈ ചരിത്രപ്രകടനം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന്റെ എക്കാലത്തെയും മികച്ച നേട്ടങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

Tags: wrestlingcommonwealth gamesIndiarecord breaking
Share
Tweet
SendShare

More News from this section

30 പന്തില്‍ സെഞ്ചുറി; അഫ്ഗാനെതിരെ അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട്, റെക്കോര്‍ഡുകളുടെ പെരുമഴ

ഏഷ്യന്‍ ഗെയിംസ് 2026: ഇന്ത്യന്‍ താരങ്ങള്‍ക്ക് താമസസൗകര്യം കിട്ടാന്‍ 14 മണിക്കൂര്‍ കാത്തിരിപ്പ്; ഷൂട്ടിങ് സംഘത്തിനും പ്രതിസന്ധി

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റ് തുടങ്ങി; ബംഗ്ലാദേശും പാകിസ്താനും സെമിയില്‍, ഇന്ത്യ നാളെ ഇറങ്ങും

അഗാര്‍ക്കര്‍ പുറത്തേക്കോ? പകരക്കാരായി രണ്ട് മുന്‍ ഇന്ത്യന്‍ താരങ്ങള്‍; ബിസിസിഐ തീരുമാനം നാളെ

WPL 2027 ജനുവരി 14ന് ; താരലേലം കൊച്ചിയില്‍

IPL 2027 ലേലം ഇന്ത്യയിലേക്ക് തിരിച്ചെത്തും; വേദി കണ്ടെത്താൻ BCCIക്ക് വെല്ലുവിളി, ഇംപാക്ട് പ്ലെയർ നിയമത്തിലും തീരുമാനം നീളും

Latest News

ആശംസകള്‍ക്ക് ഹൃദയപൂര്‍വം നന്ദി; ‘വികസിത ഭാരത’ത്തിനായി ഒരുമിച്ച് മുന്നേറാം: പ്രധാനമന്ത്രി

വിവാഹത്തിന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, പണവും നല്‍കി; പക്ഷേ ഭക്ഷണമെത്തിയില്ല; സംഭവത്തില്‍ കാറ്ററിങ് ഉടമ കസ്റ്റഡിയില്‍

ബെംഗളൂരുവില്‍ നഴ്‌സിന് നേരെ ഭര്‍ത്താവിന്റെ ആക്രമണം; വെട്ടിയതിന് പിന്നാലെ ആസിഡ് ആക്രമണവും

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിന് 14 ദിവസത്തെ റിമാന്‍ഡ്

ഇന്ത്യയില്‍ ചീറ്റകളുടെ എണ്ണം 52 ആയി; നാല് വര്‍ഷത്തിനിടെ ജനിച്ചത് 32 കുഞ്ഞുങ്ങള്‍

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയുടെ നിലപാട് വ്യക്തം; സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം

2,000 രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടിയോ? പ്രചാരണം വ്യാജമെന്ന് കേന്ദ്രം

കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies