ആക്രിക്കൊപ്പം അറിയാതെ വിറ്റത് 11 ലക്ഷം രൂപയുടെ സ്വര്‍ണം; ആക്രി വ്യാപാരിയുടെ സത്യസന്ധതയില്‍ കുടുംബത്തിന് തിരികെ കിട്ടിയത് പത്തര പവന്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആക്രിക്കൊപ്പം അറിയാതെ വിറ്റത് 11 ലക്ഷം രൂപയുടെ സ്വര്‍ണം; ആക്രി വ്യാപാരിയുടെ സത്യസന്ധതയില്‍ കുടുംബത്തിന് തിരികെ കിട്ടിയത് പത്തര പവന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2026, 09:34 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: മോഷണം പോകാതിരിക്കാന്‍ അമ്മ രഹസ്യമായി കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ഏകദേശം 11 ലക്ഷം രൂപ വിലമതിക്കുന്ന പത്തര പവന്‍ സ്വര്‍ണാഭരണങ്ങള്‍ അറിയാതെ ആക്രിക്കാരന് കൈമാറിയ മകള്‍. എന്നാല്‍ ആക്രി വ്യാപാരിയുടെ സത്യസന്ധതയും പോലീസിന്റെ സമയോചിത ഇടപെടലും കാരണം നഷ്ടപ്പെട്ടെന്ന് കരുതിയ ആഭരണങ്ങള്‍ കുടുംബത്തിന് തിരിച്ചുകിട്ടി. മലപ്പുറം മേല്‍മുറി സ്വദേശിയായ ആക്രി വ്യാപാരി യു.കെ. അനീസാണ് സത്യസന്ധതയുടെ മാതൃകയായത്. കഴിഞ്ഞ മാസം 25-നാണ് സംഭവം നടന്നത്.

പതിവായി കോഴിക്കോട് നഗരത്തില്‍ നിന്ന് ആക്രി ശേഖരിക്കുന്ന അനീസ് ചുങ്കത്തെ ഒരു വീട്ടിലെത്തിയപ്പോഴാണ് സംഭവം. ഗള്‍ഫില്‍ നിന്ന് എത്തിയ മകള്‍ രാധിക മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അമ്മ രേവ പുറത്തായതിനാല്‍ പഴയ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളും ഉപയോഗശൂന്യമായ സ്‌കൂട്ടറുമടക്കമുള്ള സാധനങ്ങള്‍ ആക്രിക്കായി നല്‍കി. ഇതിനിടയില്‍ അമ്മ സ്വര്‍ണം സൂക്ഷിച്ചിരുന്ന പെട്ടിയും അബദ്ധത്തില്‍ കൈമാറുകയായിരുന്നു.

പിന്നീട് വീട്ടിലെത്തിയ രേവ സ്വര്‍ണം സൂക്ഷിച്ചിരുന്ന പെട്ടി കാണാതായതോടെ മകളോട് അന്വേഷിച്ചപ്പോഴാണ് അത് ആക്രിക്കാരന് നല്‍കിയ വിവരം അറിയുന്നത്. തുടര്‍ന്ന് കുടുംബം നടക്കാവ് പോലീസില്‍ പരാതി നല്‍കി. ആക്രി ശേഖരിച്ച ശേഷം അനീസ് നല്‍കിയിരുന്ന വിസിറ്റിംഗ് കാര്‍ഡാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. അതിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടു പോലീസ് അനീസിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

ശേഖരിച്ച ആക്രി സാധനങ്ങള്‍ മേല്‍മുറിയിലെ വീട്ടില്‍ എത്തിച്ച് വേര്‍തിരിക്കുന്നതിനിടെയാണ് പെട്ടിക്കുള്ളില്‍ ആഭരണങ്ങള്‍ കണ്ടെത്തിയതെന്ന് അനീസ് പോലീസിനോട് പറഞ്ഞു. ആദ്യം മുക്കുപണ്ടമാണെന്ന് കരുതിയെങ്കിലും ഭാര്യ പരിശോധിച്ചപ്പോഴാണ് യഥാര്‍ഥ സ്വര്‍ണമാണെന്ന് മനസ്സിലായത്. പ്രതിദിനം നിരവധി വീടുകളില്‍ നിന്ന് ആക്രി ശേഖരിക്കുന്നതിനാല്‍ ഏത് വീട്ടില്‍ നിന്നാണ് ആഭരണങ്ങള്‍ ലഭിച്ചതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. എന്നാല്‍ താന്‍ നല്‍കിയ വിസിറ്റിംഗ് കാര്‍ഡ് വഴി ആരെങ്കിലും ബന്ധപ്പെടുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണം സുരക്ഷിതമായി വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന് നടക്കാവ് പോലീസിനൊപ്പം അനീസ് വീട്ടിലെത്തി പത്തര പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉടമസ്ഥര്‍ക്ക് കൈമാറി. ആക്രി വ്യാപാരിയുടെ സത്യസന്ധതയെ പോലീസും നാട്ടുകാരും ഒരുപോലെ അഭിനന്ദിച്ചു.

Tags: PoliceGoldMalappurammissing
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies