റെയിൽവൺ ആപ്പ് ടിക്കറ്റ് ബുക്കിങ്; ദക്ഷിണേന്ത്യയിൽ കേരളം മുന്നിൽ, ജൂലൈയിൽ മാത്രം 9.76 ലക്ഷം ടിക്കറ്റുകൾ, തിരുവനന്തപുരം ഡിവിഷൻ മാത്രം 6.67 ലക്ഷം ടിക്കറ്റുകൾ വിറ്റു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റെയിൽവൺ ആപ്പ് ടിക്കറ്റ് ബുക്കിങ്; ദക്ഷിണേന്ത്യയിൽ കേരളം മുന്നിൽ, ജൂലൈയിൽ മാത്രം 9.76 ലക്ഷം ടിക്കറ്റുകൾ, തിരുവനന്തപുരം ഡിവിഷൻ മാത്രം 6.67 ലക്ഷം ടിക്കറ്റുകൾ വിറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2026, 06:55 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: റെയിൽവേ വികസനത്തിന്റെ കാര്യത്തിൽ കേരളത്തിന് അർഹമായ പരിഗണന ലഭിച്ച് മുന്നോട്ട് പോകുന്നതിനിടയിൽ ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ്ങിൽ കേരളത്തിന്റെ മുന്നേറ്റം. റെയിൽവൺ ആപ്പിലൂടെയുള്ള ടിക്കറ്റ് വിൽപനയിൽ ദക്ഷിണേന്ത്യയിൽ ഒന്നാം സ്ഥാനത്താണ് കേരളം. ദക്ഷിണ റെയിൽവേ പുറത്തുവിട്ട ജൂലൈ മാസത്തെ കണക്കുകളാണ് കേരളത്തിന്റെ ഡിജിറ്റൽ ടിക്കറ്റ് ഉപയോഗത്തിലെ മുന്നേറ്റം വ്യക്തമാക്കുന്നത്.

ജൂലൈയിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ ചേർന്ന് റെയിൽവൺ ആപ്പ് വഴി 9.76 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ നേട്ടം തിരുവനന്തപുരം ഡിവിഷന്റേതാണ്. ഒരു മാസത്തിനിടെ 6.67 ലക്ഷം ടിക്കറ്റുകൾ റെയിൽവൺ ആപ്പ് വഴി വിറ്റ് തിരുവനന്തപുരം ഡിവിഷൻ ദക്ഷിണ റെയിൽവേയിൽ ഒന്നാം സ്ഥാനത്തെത്തി.

ജൂലൈയിൽ തിരുവനന്തപുരം ഡിവിഷൻ ആകെ 30 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഇതിൽ 6.67 ലക്ഷം ടിക്കറ്റുകൾ റെയിൽവൺ ആപ്പ് വഴിയായിരുന്നു. അതായത്, ഡിവിഷന്റെ ആകെ ടിക്കറ്റ് ബുക്കിങ്ങിന്റെ 21.84 ശതമാനവും ആപ്പ് വഴിയാണ് നടന്നത്. ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള യാത്രക്കാരുടെ മാറിവരവ് എത്ര വേഗത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്.

പാലക്കാട് ഡിവിഷനും മികച്ച പ്രകടനമാണ് നടത്തിയത്. 3.09 ലക്ഷം ടിക്കറ്റുകൾ റെയിൽവൺ ആപ്പ് വഴി വിറ്റ പാലക്കാട് ഡിവിഷൻ 11.64 ശതമാനം വിഹിതവുമായി ദക്ഷിണ റെയിൽവേയിൽ മൂന്നാം സ്ഥാനത്തെത്തി. പാലക്കാട് ഡിവിഷൻ ജൂലൈയിൽ ആകെ 26.55 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ്ങിൽ കേരള ഡിവിഷനുകളുടെ മുന്നേറ്റത്തിനൊപ്പം മറ്റ് പ്രധാന ഡിവിഷനുകളും മത്സരരംഗത്തുണ്ട്. 15.52 ശതമാനം ആപ്പ് ബുക്കിങ്ങുമായി ചെന്നൈ ഡിവിഷനാണ് തിരുവനന്തപുരം ഡിവിഷന് പിന്നിൽ രണ്ടാം സ്ഥാനത്ത്. തിരുച്ചിറപ്പള്ളി 11.13 ശതമാനവും, സേലം 10.75 ശതമാനവും, മധുര 10.09 ശതമാനവും രേഖപ്പെടുത്തി.

റെയിൽവേയുടെ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ ജനകീയമാകുന്നതിന്റെ സൂചന കൂടിയാണ് റെയിൽവൺ ആപ്പിലെ ഈ കണക്കുകൾ. ടിക്കറ്റ് കൗണ്ടറുകളെ ആശ്രയിക്കുന്നതിന് പകരം മൊബൈൽ ആപ്ലിക്കേഷൻ വഴി യാത്രാ ടിക്കറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാനുള്ള സൗകര്യം കൂടുതൽ യാത്രക്കാർ സ്വീകരിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

യാത്രക്കാരുടെ എണ്ണം, ടിക്കറ്റ് വിൽപന, റെയിൽവേയ്‌ക്ക് ലഭിക്കുന്ന വരുമാനം എന്നിവയുടെ കാര്യത്തിൽ കേരളം നിർണായക സംഭാവനയാണ് നൽകുന്നത്. നിലവിലെ കണക്കുകൾ പ്രകാരം റെയിൽവൺ ആപ്പ് ഉപയോഗത്തിലും വരുമാന സംഭാവനയിലും കേരളത്തിന്റെ പ്രാധാന്യം വീണ്ടും ചർച്ചയാകുകയാണ്.

കേരളത്തിൽനിന്നുള്ള യാത്രാടിക്കറ്റുകളുടെ വിൽപനയിലൂടെ 2025–26 സാമ്പത്തിക വർഷത്തിൽ റെയിൽവേയ്‌ക്ക് ലഭിച്ചത് 2,960.70 കോടി രൂപയാണ്. ഇതിൽ 1,876.18 കോടി രൂപ തിരുവനന്തപുരം ഡിവിഷനിൽനിന്നും 1,084.51 കോടി രൂപ പാലക്കാട് ഡിവിഷനിൽനിന്നുമാണ് ലഭിച്ചത്. വരുമാനം വർധിച്ചാലും ഇല്ലെങ്കിലും, ഇതുവരെയുള്ള കേന്ദ്ര സർക്കാരുകളിൽനിന്ന് വ്യത്യസ്തമായി കേന്ദ്ര സർക്കാരും ദക്ഷിണ റെയിൽവേയും കേരളത്തിന് അതീവ പ്രാധാന്യമാണ് നൽകുന്നത്.

Tags: FEATURED2Thiruvananthapuram DivisionRailOne AppRailway Ticket BookingKerala RailwayPalakkad Railway Division
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies