നേപ്പാളിലെത്തി കരസേനാ മേധാവി ധീരാജ് സേത്ത്; പ്രതിരോധ ബന്ധം ശക്തമാക്കാന്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍; ജനറല്‍ പദവി നല്‍കി ആദരിച്ച് നേപ്പാള്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേപ്പാളിലെത്തി കരസേനാ മേധാവി ധീരാജ് സേത്ത്; പ്രതിരോധ ബന്ധം ശക്തമാക്കാന്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍; ജനറല്‍ പദവി നല്‍കി ആദരിച്ച് നേപ്പാള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 10:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള പ്രതിരോധ സഹകരണവും സൈനിക ബന്ധവും കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ധീരാജ് സേത്ത് നേപ്പാളിലെത്തി. ആഗസ്റ്റ് 17 മുതല്‍ 19 വരെ നടക്കുന്ന മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കാഠ്മണ്ഡുവിലെത്തിയ അദ്ദേഹത്തിന് നേപ്പാള്‍ സൈനിക ആസ്ഥാനത്ത് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് തുണ്ടിഖേലിലെ ആര്‍മി പവലിയനിലെത്തിയ ജനറല്‍ ധീരാജ് സേത്ത് രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ദീര്‍ഘകാല നയതന്ത്ര, പ്രതിരോധ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. സന്ദര്‍ശനത്തിനിടെ നേപ്പാള്‍ പ്രസിഡന്റ് രാം ചന്ദ്ര പൗഡല്‍ രാഷ്‌ട്രപതി ഭവനില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ ജനറല്‍ ധീരാജ് സേത്തിന് നേപ്പാള്‍ സൈന്യത്തിന്റെ ‘ഓണററി ജനറല്‍’ പദവി സമ്മാനിച്ചു. ഇരുരാജ്യങ്ങളിലെയും കരസേനാ മേധാവികള്‍ക്ക് പരസ്പരം ആദരസൂചകമായി ഓണററി പദവി നല്‍കുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണിത്.

നേപ്പാള്‍ ആര്‍മി ചീഫുമായും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായും ജനറല്‍ ധീരാജ് സേത്ത് കൂടിക്കാഴ്ച നടത്തും. തന്ത്രപ്രധാന വിഷയങ്ങളും ഉഭയകക്ഷി പ്രതിരോധ സഹകരണവും സംബന്ധിച്ച വിശദീകരണവും അദ്ദേഹം സ്വീകരിക്കും. ശിവപുരിയിലെ ആര്‍മി കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോഴ്സിലെ സ്റ്റുഡന്റ് ഓഫീസര്‍മാരെയും അദ്ദേഹം അഭിസംബോധന ചെയ്യും. സന്ദര്‍ശനത്തിന്റെ അവസാന ദിനമായ ആഗസ്റ്റ് 19ന് പോഖറയിലെത്തുന്ന ജനറല്‍ ധീരാജ് സേത്ത് മുന്‍ സൈനികരുടെ റാലിയില്‍ പങ്കെടുക്കും.

ചടങ്ങില്‍ വീര്‍ നാരിമാരെയും ഗാലന്ററി അവാര്‍ഡ് ജേതാക്കളെയും ആദരിക്കും. ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച നേപ്പാളികളായ വിമുക്തഭടന്മാരുമായും അദ്ദേഹം ആശയവിനിമയം നടത്തും. ‘റോട്ടി-ബേട്ടി കാ റിഷ്താ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ-നേപ്പാള്‍ ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും ജനക്പൂര്‍-അയോധ്യ, ലുംബിനി-ബോധ്ഗയ തുടങ്ങിയ ആത്മീയ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും സന്ദര്‍ശനം സഹായിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Tags: General Dhiraj SethIndian Army ChiefAwarded Honorary General RankNepal Army
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies