കെഎസ്ഇബി ജീപ്പില്‍ നിന്ന് കൊടുവാള്‍ തെറിച്ച് വീണു; വടകരയില്‍ 75കാരിക്ക് ഗുരുതര പരിക്ക്
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെഎസ്ഇബി ജീപ്പില്‍ നിന്ന് കൊടുവാള്‍ തെറിച്ച് വീണു; വടകരയില്‍ 75കാരിക്ക് ഗുരുതര പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2026, 05:31 pm IST
Facebook
Twitter
WhatsAppTelegram

വടകര: കെഎസ്ഇബി ജീപ്പില്‍ മരച്ചില്ല വെട്ടുന്നതിനുള്ള ഉപകരണവുമായി പോകുന്നതിനിടെ കൊടുവാള്‍ തെറിച്ചുവീണ് കാല്‍നടയാത്രക്കാരിയായ 75കാരിക്ക് ഗുരുതര പരിക്ക്. മണിയൂര്‍ ചെല്ലട്ട് പൊയില്‍ കാളാംപുതുക്കുടി ജാനകിക്കാണ് പരിക്കേറ്റത്. ജീപ്പിന് മുകളില്‍ കെട്ടിവെച്ചിരുന്ന തോട്ടിയില്‍ നിന്നാണ് കൊടുവാള്‍ തെറിച്ചതെന്നാണ് വിവരം. വടകര മണിയൂര്‍ ഹൈസ്‌കൂളിന് സമീപം ബുധനാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെയാണ് അപകടം. ലൈനില്‍ തട്ടിനില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനായി മണിയൂര്‍ സെക്ഷനിലെ കെഎസ്ഇബി ജീവനക്കാര്‍ ജീപ്പില്‍ പോകുന്നതിനിടെയാണ് സംഭവം.

തോട്ടിയില്‍ കൊടുവാള്‍ കെട്ടിവെച്ചിരുന്ന ബോള്‍ട്ട് ഇളകിയതിനെ തുടര്‍ന്ന് ഉപകരണം തെറിച്ചുവീഴുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജാനകിയെ അതേ കെഎസ്ഇബി ജീപ്പില്‍ തന്നെ വടകര ഗവ. ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില പരിഗണിച്ച് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കെഎസ്ഇബി ജീവനക്കാര്‍ മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനായി കൊണ്ടുപോയ ഉപകരണം സുരക്ഷിതമായി കെട്ടിവെച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

Tags: AccidentKSEBvadakarapole trimmerwomen injured
Share
Tweet
SendShare

More News from this section

വീട്ടുകാരെ പേടിപ്പിക്കാൻ ‘മരണം’ അഭിനയിച്ചു; ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

തിയറ്ററിലെത്തുന്നവര്‍ക്ക് ഇനി സൗജന്യ കുടിവെള്ളം; മേയറുടെ നിര്‍ദേശം നടപ്പാക്കി തുടങ്ങി ഉടമകള്‍; എപ്പോഴും ജനങ്ങള്‍ക്കൊപ്പമെന്ന് വി.വി. രാജേഷ്

റിപ്പോർട്ടർ ടിവി ഓഫീസിലെ പോലീസ് പരിശോധന നിയമപരമെന്ന് മുഖ്യമന്ത്രി; വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയതായി അറിയില്ല, ഫോണുകൾ പിടിച്ചെടുത്തത് അന്വേഷണ നടപടിയുടെ ഭാഗമെന്നും വിശദീകരണം

റിപ്പോർട്ടർ ടിവിയിൽ പോലീസ് റെയ്ഡ് ; അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നതെന്ന് പിണറായി വിജയൻ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണമെന്ന് ആവശ്യം

വെള്ളാപ്പള്ളി നടേശൻ 90-ാം വയസ്സിലേക്ക്; കണിച്ചുകുളങ്ങരയിലെ വസതിയിൽ പിറന്നാൾ ആഘോഷം ഇന്ന്, പത്മഭൂഷൺ ലഭിച്ചതിന് ശേഷമുള്ള ആദ്യ ജന്മദിനം

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഉജ്ജ്വല തുടക്കം; കൊറാത്തിന്റെ ജീവിതവും ആശയങ്ങളും അനുസ്മരിച്ച് പ്രമുഖർ

Latest News

1000 റണ്‍സ് ക്ലബ്ബിലേയ്‌ക്ക് സഞ്ജു; ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം; ഓപ്പണിങ്ങില്‍ സ്‌ട്രൈക്ക് റേറ്റിലും മുന്നില്‍

‘ഞങ്ങള്‍ ഒരു ടീമാണ്, രാജ്യത്തിനായി കളിക്കുന്നു’; വൈഭവ് സൂര്യവംശിയെ കുറിച്ച് സഞ്ജുവിന്റെ നിലപാട്, ‘പുറത്തെ ശബ്ദങ്ങള്‍’ ബാധിക്കാറുണ്ടെന്നും തുറന്നുപറഞ്ഞ് താരം

കെഎസ്ഇബി ജീപ്പില്‍ നിന്ന് കൊടുവാള്‍ തെറിച്ച് വീണു; വടകരയില്‍ 75കാരിക്ക് ഗുരുതര പരിക്ക്

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിന് പൂട്ടിട്ട് കേന്ദ്രം; UAPA പ്രകാരം ഭീകരസംഘടനയായി പ്രഖ്യാപിച്ചു

ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പാകിസ്ഥാൻ ലോക്ക്ഡൗണിലേക്ക്; മാർക്കറ്റ് നേരത്തെ അടക്കും, ഓഫീസുകൾ നാല് ദിവസം മാത്രം

ശമ്പളപരിധി 25,000 രൂപയായി ഉയര്‍ത്തി കേന്ദ്രം; ഇപിഎഫിലും പെന്‍ഷന്‍ ഫണ്ടിലും കൂടുതല്‍ വിഹിതം; 51 ലക്ഷം ജീവനക്കാര്‍ക്ക് നേട്ടം

എണ്ണവില താങ്ങാനാകാതെ പാക്കിസ്ഥാന്‍; ആഴ്ചയില്‍ നാല് ദിവസം ജോലി, വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ ‘സ്മാര്‍ട്ട് ലോക്ഡൗണ്‍’

ചരിത്രത്തിലാദ്യം: ജപ്പാനില്‍ നൂറുവയസ്സ് പിന്നിട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു; 88 ശതമാനവും സ്ത്രീകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies