കുടുംബപ്രശ്നം; ജയ്പുരിലെ ‘ലേഡി ഡോൺ’ മിന്റു ചൗധരിയെ കൊന്ന് കിണറ്റിലിട്ടു; 15 മാസത്തിന് ശേഷം ഭർത്താവും മകനും അറസ്റ്റിൽ
Saturday, September 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുംബപ്രശ്നം; ജയ്പുരിലെ ‘ലേഡി ഡോൺ’ മിന്റു ചൗധരിയെ കൊന്ന് കിണറ്റിലിട്ടു; 15 മാസത്തിന് ശേഷം ഭർത്താവും മകനും അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2026, 12:31 pm IST
Facebook
Twitter
WhatsAppTelegram

ജയ്പുർ: ജയ്പുരിലെ  ‘ലേഡി ഡോൺ’ എന്നറിയപ്പെട്ടിരുന്ന മിന്റു ചൗധരിയുടെ തിരോധാനത്തിന് പിന്നിലെ ദുരൂഹത അഴിയുന്നു. മാസങ്ങളായി കാണാതായിരുന്ന മിന്റുവിനെ ഭർത്താവും മകനും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം കിണറിൽ ഒളിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ.

മിന്റു ചൗധരി എന്നറിയപ്പെട്ടിരുന്ന സീമ ചൗധരിയുടെ അഴുകിയ മൃതദേഹാവശിഷ്ടങ്ങൾ സെപ്റ്റംബർ 23നാണ് ജയ്പുർ ജില്ലയിലെ ആളൊഴിഞ്ഞ പ്രദേശത്തെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ലാലാറാം ചൗധരിയെയും മകൻ ഹരിഓമിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

കിണറ്റിൽ കണ്ടെത്തിയത് അസ്ഥികൂടം
കഴിഞ്ഞ ദിവസമാണ് കിണറിൽ ഒരു അസ്ഥികൂടം കണ്ടെത്തിയത്.   മാസങ്ങളോളം കിണറ്റിൽ കിടന്നതിനാൽ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു. സിവിൽ ഡിഫൻസ് സംഘത്തിന്റെ സഹായത്തോടെയാണ് പൊലീസ് അവശിഷ്ടങ്ങൾ പുറത്തെടുത്തത്. തുടർന്ന് ശരീരത്തിലുണ്ടായിരുന്ന വസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധുക്കൾ മിന്റുവിനെ തിരിച്ചറിഞ്ഞു.

മിന്റുവിനെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് കിണറ്റിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ കേസ് സാധാരണ തിരോധാനമല്ലെന്നും കൊലപാതകമാണെന്നുമുള്ള സംശയം ശക്തമായി.

ഭർത്താവിനെയും മകനെയും കേന്ദ്രീകരിച്ച് അന്വേഷണം
അന്വേഷണത്തിനിടെ മിന്റുവിന്റെ ഭർത്താവ് ലാലാറാമിലേക്കും മകൻ ഹരിഓമിലേക്കും പൊലീസിന്റെ ശ്രദ്ധ തിരിഞ്ഞു. ഇരുവരെയും പ്രത്യേകം ചോദ്യം ചെയ്തതോടെ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചതായാണ് പൊലീസ് പറയുന്നത്.

2025 മേയിലാണ് മിന്റുവിനെ ഇരുവരും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്ന് മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് മിന്റുവിന്റെ തന്നെ ഓട്ടോറിക്ഷയിൽ കയറ്റി ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി കിണറ്റിൽ ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. കിണർ വീടിന് ഏതാനും കിലോമീറ്റർ അകലെയായിരുന്നു.

മദ്യപാനത്തിനിടെ പുറത്തുവന്ന വിവരം വഴിത്തിരിവായി
കേസിൽ നിർണായക വഴിത്തിരിവായത് പ്രതികളിലൊരാളിൽനിന്ന് പുറത്തുവന്ന വിവരമാണെന്നാണ് പൊലീസ് പറയുന്നത്. മിന്റുവിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് മകൻ ഹരിഓം മദ്യലഹരിയിൽ ഒരാളോട് സംസാരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ വിവരം പിന്നീട് പൊലീസിലെത്തിയതോടെയാണ് അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങിയത്.

മിന്റുവും ഭർത്താവ് ലാലാറാമും തമ്മിൽ ഏറെക്കാലമായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. മിന്റു ഇളയമകനൊപ്പവും ലാലാറാം മൂത്തമകനായ ഹരിഓമിനൊപ്പവുമായിരുന്നു താമസം. മിന്റുവിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവും ഭർത്താവിനുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

2010 മുതൽ 2015 വരെയുള്ള കാലയളവിലാണ് ജയ്പുരിലെ ക്രിമിനൽ വൃത്തങ്ങളിൽ മിന്റു കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ചെറിയ മുടിയും പുരുഷന്മാരുടേതിന് സമാനമായ വസ്ത്രധാരണവുമായിരുന്നു പ്രത്യേകത. 15 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

 

 

Tags: MurderLady Don
Share
Tweet
SendShare

More News from this section

‘ഇന്ത്യ ശപിക്കപ്പെട്ട രാജ്യം, കശ്മീർ അനധികൃതമായി കൈയ്യടക്കി’; വിവാദ പരാമർശങ്ങളിലുടെ ശ്രദ്ധനേടിയ മുൻ ജെഎൻയു അധ്യാപിക നിവേദിത മേനോന്റെ ഉദയ്പൂർ പ്രഭാഷണം റദ്ദാക്കണമെന്നാവശ്യം

സ്കൂൾ പ്രഭാതഭക്ഷണത്തിൽ പല്ലി; തമിഴ്നാട്ടിൽ 38 വിദ്യാർഥികൾ ആശുപത്രിയിൽ

‘പാക് ഭീകരവാദത്തിന് തിരിച്ചടിയുണ്ടാകും’; കശ്മീർ പരാമർശത്തിൽ ഷെഹ്ബാസ് ഷരീഫിന് യുഎന്നിൽ ഇന്ത്യയുടെ താക്കീത്

കാണിക്ക തട്ടിയത്  എണ്ണുന്നതിനിടെ; 105 സംഭവങ്ങൾ സിസിടിവിയിൽ, അനുകൽപ് മിശ്ര മുഖ്യസൂത്രധാരൻ; എട്ട് പ്രതികൾ

‘ഒരു ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; പാക് മാധ്യമപ്രവർത്തകന് ജയശങ്കറുടെ ചുട്ടമറുപടി, യുഎന്നിൽ ശക്തമായ പ്രതികരണം

‘നഗര-ഗ്രാമ അന്തരം കുറഞ്ഞു’; 12 വര്‍ഷത്തെ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

Latest News

കുടുംബപ്രശ്നം; ജയ്പുരിലെ ‘ലേഡി ഡോൺ’ മിന്റു ചൗധരിയെ കൊന്ന് കിണറ്റിലിട്ടു; 15 മാസത്തിന് ശേഷം ഭർത്താവും മകനും അറസ്റ്റിൽ

ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി വിദർശ കെ. വിനോദ്; ഇരട്ട വെള്ളിയുമായി ആദ്യ മലയാളി ഷൂട്ടർ

ദുരൂഹതയുടെ നിഴലിൽ ‘നഖ്-ശബന്ദിയ ത്വരീഖത്ത്’; തീവ്ര ഇസ്ലാമിക സംഘടനയുടെ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നാവശ്യം; ഒഴുകിയെത്തുന്നത് കോടികൾ

വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയ്‌ക്ക് വെട്ടേറ്റു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ; ആക്രമണം സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ

മണ്ഡലകാലത്തിന് ആഴ്ചകൾ മാത്രം ബാക്കി; ശബരിമലയി‌ൽ അരവണ നിർമ്മാണത്തിൽ പ്രതിസന്ധി തു‌ടരുന്നു

പൊലീസുകാരൻ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച തൊണ്ടിമുതൽ കണ്ടെത്തി; ഹാൻസ് ചാക്കുകൾ സബിത്ത് ഒളിപ്പിച്ചത് പൊലീസ് ക്വാർട്ടേഴ്സിൽ

 പൊതുസ്ഥലങ്ങളിൽ മുഖം മറയ്‌ക്കരുത്; സ്പെയിനിലെ നഗരത്തിൽ ബുർഖയ്‌ക്കും നിഖാബിനും നിരോധനം; നിയമം ലംഘിക്കുന്നവർക്ക് 400 മുതൽ 750 യൂറോ വരെ പിഴ 

കോംഗോയിൽ വിമാനം തകർന്നുവീണ് രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം 14 പേർ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies