മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്; ആന്റോ അഗസ്റ്റിൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം, നേരത്തെ നൽകിയ നോട്ടീസിൽ ഹാജരാകാത്തതിനെ തുടർന്ന് വീണ്ടും നോട്ടീസ്
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്; ആന്റോ അഗസ്റ്റിൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം, നേരത്തെ നൽകിയ നോട്ടീസിൽ ഹാജരാകാത്തതിനെ തുടർന്ന് വീണ്ടും നോട്ടീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2026, 03:51 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് പുതിയ നോട്ടീസ് നൽകി.

കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ അന്ന് ആന്റോ അഗസ്റ്റിൻ ഹാജരായില്ല. ഒക്ടോബർ അഞ്ചിന് ശേഷമേ ഹാജരാകാൻ കഴിയൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നാണ് റിപ്പോർട്ട്. ഇത്രയും സമയം അനുവദിക്കാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കിയതിനെ തുടർന്നാണ് വീണ്ടും നോട്ടീസ് നൽകിയത്.

പൊതുചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ നടത്തിയതായി ആരോപിക്കപ്പെടുന്ന പരാമർശങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്. മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട രേഖകളെക്കുറിച്ചുള്ള പരാമർശങ്ങളാണ് കേസിന് ആധാരം. വിഷയത്തിൽ കെ.പി.സി.സി. വക്താവ് രാജു പി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വ്യാജരേഖ, രേഖകളിൽ കൃത്രിമം, ഗൂഢാലോചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കേസിൽ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതിയെന്നും രണ്ട് പേരെ കൂടി പ്രതിചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ആന്റോ അഗസ്റ്റിന്റെ അഭിഭാഷകൻ, അദ്ദേഹം സ്ഥലത്തില്ലെന്നും എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടി.വി.യിലെ ഒരു മാധ്യമപ്രവർത്തകനോടും പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബർ 27ന് ചാനൽ ലേഖകനെ പൊലീസ് ചോദ്യം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

Tags: V D Satheesan CaseAnto Augustine Police QuestioningKalamassery Police NoticeReporter TV MD
Share
Tweet
SendShare

More News from this section

കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചു

കൊല്ലം സുധിയുടെ വാഹനാപകട മരണം; അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം, ന്യൂ ഇന്ത്യ അഷ്വറൻസിനോട് തുക കെട്ടിവയ്‌ക്കാൻ കോടതി ഉത്തരവ്, പലിശയും കോടതി ചെലവും ഉൾപ്പെടെ തുക

മട്ടന്നൂരിൽ 2.809 ഗ്രാം എംഡിഎംഎയുമായി യുവ ഡോക്ടർമാർ പിടിയിൽ; ഒരാൾ ബെംഗളൂരുവിലെ പി.ജി വിദ്യാർഥി, മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ഡോക്ടർ

മാനസിക പീഡനം, സിസിടിവി ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തു; ആംഡ് പൊലീസ് എസ്‌ഐക്കെതിരെ കാന്റീൻ ജീവനക്കാരികളുടെ പരാതി; കൃഷ്ണകുമാർ ഇടത് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി

കാട്ടാന ഭീഷണി രൂക്ഷം; ഇടുക്കിയില്‍ രാത്രി 6 മുതല്‍ രാവിലെ 6 വരെ പുറത്തിറങ്ങുന്നതിന് നിയന്ത്രണം

ബാങ്കിന് ഈടായി നൽകിയ സ്വർണത്തിൽ ക്രമക്കേട്; അറഫാ ഗോൾഡിന് കുരുക്ക് മുറുകുന്നു; ഉടമ അബ്ദുൽ ലത്തീഫിനെ ഇഡി ചോദ്യം ചെയ്യുന്നു

Latest News

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്; ആന്റോ അഗസ്റ്റിൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം, നേരത്തെ നൽകിയ നോട്ടീസിൽ ഹാജരാകാത്തതിനെ തുടർന്ന് വീണ്ടും നോട്ടീസ്

പാകിസ്താനിൽ ഫുട്ബോൾ ടീമിനെ തോക്കുചൂണ്ടി കൊള്ളയടിച്ചു; പണവും മൊബൈൽ ഫോണുകളും കവർന്നു

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം; എട്ട് പേർക്ക് പരിക്ക്, ജോക്കട്ടെയിലും സൂരത്കലിലും വീടുകളിൽ പ്രകമ്പനം, ആകാശത്ത് കനത്ത പുക

തീഹാർ ജയലിൽ തന്നെ; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

അടിസ്ഥാന സൗകര്യം മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ; ഖത്തര്‍ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ അവസരങ്ങള്‍ തുറന്ന് ധനമന്ത്രി

4,000 കിലോമീറ്റര്‍, 117 മണ്ഡലങ്ങള്‍; ‘നശാ മുക്ത് പഞ്ചാബ് യാത്ര’ സമാപന റാലിക്ക് ജലന്ധറില്‍ അമിത് ഷാ

നാവികസേനയ്‌ക്ക് കരുത്തേകാന്‍ 18 യുദ്ധക്കപ്പലുകള്‍; 2026 ചരിത്രവര്‍ഷമെന്ന് രാജ്‌നാഥ് സിംഗ്

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies