കോഴിക്കോട്: മതിയായ രേഖകളില്ലാതെ കേരളത്തില് താമസിച്ചുവന്ന ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായി. ബംഗ്ലാദേശിലെ കുഷ്ടിയ ജില്ലക്കാരനായ മുഹമ്മദ് മൊനിരുജ്ജമന് (44) ആണ് അറസ്റ്റിലായത്. കോഴിക്കോട് പെരുമണ്ണയിലെ മുണ്ടുപാലത്ത് ബംഗ്ലാദേശ് സ്വദേശി താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്ന്നാണ് പോലീസ് നടപടി. പന്തീരാങ്കാവ് പോലീസ് സ്റ്റേഷന് സബ് ഇന്സ്പെക്ടര് പി.കെ. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
നാലുമാസത്തോളമായി മുണ്ടുപാലത്ത് താമസിച്ചിരുന്ന മുഹമ്മദ് മരം മുറിക്കുന്ന ജോലിയാണ് ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. ബംഗ്ലാദേശില്നിന്ന് പുഴ കടന്ന് പശ്ചിമ ബംഗാളിലെത്തിയ ഇയാള് ട്രെയിന് മാര്ഗമാണ് കോഴിക്കോട്ടെത്തിയത്. 2016-2017 കാലയളവില് നിയമപരമായ വിസയില് കേരളത്തിലെത്തിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. പന്തീരാങ്കാവ് എ.എസ്.ഐ. സുനില്കുമാര്, സി.പി.ഒ. ധനീഷ്, സി.പി.ഒ. ഡ്രൈവര് അരുണ്ഘോഷ്, എ.ടി.എസ്. അംഗങ്ങള് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.















