governor arif muhammed khan - Janam TV
Saturday, July 12 2025

governor arif muhammed khan

അവരുടെ പ്രതിഷേധം ഞാൻ ആസ്വദിക്കുന്നുണ്ട്; ആ വേദന എനിക്ക് മനസിലാകും; അവരോട് സഹതാപം പ്രകടിപ്പിക്കുന്നു; എസ്എഫ്‌ഐ പ്രതിഷേധത്തെ തളളി ഗവർണർ

കോഴിക്കോട്; കാലിക്കറ്റ് സർവ്വകലാശാലയിൽ തനിക്കെതിരെ പ്രതിഷേധം നടത്തിയ എസ്എഫ്‌ഐയ്ക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐ പ്രതിഷേധം നടത്തട്ടെ ഞാൻ അത് ആസ്വദിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. ...

സാങ്കേതിക സർവകലാശാല വിസി നിയമനം; ഗവർണറെ അവഗണിച്ച് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ. സർവകലാശാല ചാൻസലറായ കൂടിയായ ഗവർണറെ അവഗണിച്ചാണ് സർക്കാർ നീക്കം. രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ലിലെ ...

പദ്മശ്രീ ബാലൻ പൂതേരി അടക്കമുള്ള സെനറ്റംഗങ്ങളെ തടഞ്ഞ നടപടി; എസ്എഫ്‌ഐ പ്രവർത്തകർക്ക് നോട്ടീസയച്ച് ഹൈക്കോടതി

എറണാകുളം: കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ ഗവർണറുടെ നോമിനികളെ തടഞ്ഞ എസ്എഫ്‌ഐ പ്രവർത്തകർക്ക് ഹൈക്കോടതി നോട്ടീസയച്ചു. ഗവർണർ സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്ത 17 അംഗങ്ങളിൽ എട്ട് ...

ഗോപിനാഥ് രവീന്ദ്രൻ നടത്തിയ അദ്ധ്യാപക നിയമനങ്ങൾ റദ്ദാക്കണം; ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ നടത്തിയ അദ്ധ്യാപക നിയമനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം സുപ്രീം ...

കാലിക്കറ്റ് സർവ്വകലാശാലയിൽ സെനറ്റ് അംഗങ്ങളെ തടഞ്ഞ് എസ്എഫ്ഐയുടെ തിട്ടൂരം; നിയമോപദേശം തേടി ഗവർണർ

തിരുവന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് അംഗങ്ങളെ തടഞ്ഞ നടപടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി. 18 അംഗങ്ങളെയാണ് ഗവർണർ കാലിക്കറ്റ് സർവ്വകലാശാല സെനറ്റിലേക്ക് നാമനിർദ്ദേശം ...

എസ്എഫ്‌ഐ വിദ്യാർത്ഥി സംഘടനയല്ല; സർവ്വകലാശാലകളിലെ രാഷ്‌ട്രീയ ഇടപെടൽ അനുവദിക്കില്ല: ഗവർണർ

തിരുവനന്തപുരം: വിദ്യാർത്ഥികളെ പ്രതിനിധീകരിക്കുന്ന വിദ്യാർത്ഥി സംഘടനയല്ല എസ്എഫ്‌ഐ എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന്റെ ചോദ്യങ്ങൾക്കല്ല താൻ മറുപടി പറയേണ്ടതെന്നും മറുപടി പറയേണ്ടത് രാഷ്ട്രപതിയോടാണെന്നും അദ്ദേഹം ...

സർവ്വകലാശാലകളിൽ സിപിഎമ്മിന്റെ പാർട്ടി നിയമനങ്ങൾ അവസാനിപ്പിച്ചത് ഗവർണർ; അതിന്റെ വൈരാഗ്യമാണ് ഇപ്പോൾ കാട്ടുന്നത്: കെ. സുരേന്ദ്രൻ

എറണാകുളം: കേരളത്തിലെ സർവ്വകലാശാലകളുടെ ഭരണം ഇടതുപക്ഷത്തിന്റെ കയ്യിൽ നിന്ന് നഷ്ടമാകുമെന്ന ഭയമാണ് സിപിഎമ്മിനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർവ്വകലാശാലകളിലെ സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃതനിയമനങ്ങൾ, ...

പി.പി മുകുന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും

തിരുവനന്തപുരം: ബിജെപിയുടെ മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ സംഘപരിവാര്‍ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം ...

ഗവർണറുടെ അന്ത്യശാസനം തള്ളി കേരള വിസി; നവംബർ 4ന് സ്‌പെഷ്യൽ സെനറ്റ് വിളിച്ചു; ഗവർണർ പുറത്താക്കിയ 15 പേരെയും പങ്കെടുപ്പിക്കും; നീക്കം സിപിഎം സെനറ്റ് അംഗത്തിന്റെ ആവശ്യപ്രകാരം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച് കേരള സർവ്വകലാശാല വിസി. നവംബർ നാലിന് സ്‌പെഷൽ സെനറ്റ് വിളിച്ചുചേർത്തിരിക്കുകയാണ് വിസി. ഒരു സിപിഎം സെനറ്റ് അംഗം ആവശ്യപ്പെട്ടതിന്റെ ...

അധിക്ഷേപിച്ചാൽ കടുത്ത നടപടി; മന്ത്രിസ്ഥാനം റദ്ദാക്കാനും മടിക്കില്ല; മുന്നറിയിപ്പുമായി ഗവർണർ

തിരുവനന്തപുരം: മന്ത്രിമാർ ഗവർണറെ അധിക്ഷേപിച്ചാൽ കടുത്ത നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയ്ക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാനുള്ള എല്ലാ അധികാരവും ഉണ്ട്. എന്നാൽ ...

കേരള വിസി നിയമനം; സെർച്ച് കമ്മറ്റി പ്രതിനിധിയെ നിശ്ചയിക്കണം; അന്ത്യശാസനവുമായി ഗവർണർ

തിരുവനന്തപുരം: കേരള വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മറ്റി പ്രതിനിധിയെ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് അന്ത്യശാസനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ന് തന്നെ പ്രതിനിധിയെ നിശ്ചയിക്കണമെന്ന് ...

സർവ്വകലാശാലകളിലെ അനധികൃത നിയമന വിഷയം: രാജ്ഭവനിൽ എത്തി ഗവർണർക്ക് പിന്തുണ അറിയിച്ച് എബിവിപി നേതാക്കൾ

തിരുവനന്തപുരം: സർവ്വകലാശാലകളിലെ അനധികൃത നിയമന വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പൂർണ്ണ പിന്തുണ അറിയിച്ച് എബിവിപി നേതാക്കൾ രാജ്ഭവനിലെത്തി. എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരിയുടെ ...

അനന്തപുരി ഹിന്ദു മഹാസമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 27ന് സൗത്ത്‌ഫോർട്ട് പ്രിയദർശിനി ക്യാമ്പസിൽവെച്ചാണ് ഉദ്ഘാടനം നടക്കുന്നത്. സമ്മേളനത്തിൽ സ്വാമി ...

ട്വന്റി-ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ വൈകാരിക പ്രകടനങ്ങളൊന്നും കണ്ടില്ല: അന്വേഷണം സിബിഐക്ക് വിടണമെന്ന് കെ.മുരളീധരൻ

തിരുവനന്തപുരം: ട്വന്റി-ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ. മുരളീധരൻ എംപി. കിഴക്കമ്പലം കൊലപാതകം വളരെ മൃഗീയമായിരുന്നു. സാധാരണ ഗതിയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകുമ്പോൾ ...

ഗവർണറുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തും; മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഗവർണറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി പുതിയ തസ്തിക ...

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഇന്ന് ഒപ്പിട്ടേക്കും; പ്രതീക്ഷയോടെ സർക്കാർ

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഇന്ന് ഒപ്പിട്ടേക്കും. ഇന്നലെ വിദേശ യാത്ര കഴിഞ്ഞ് എത്തിയ ശേഷം മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ സർക്കാരുമായി ഗവർണർക്കുണ്ടായിരുന്ന ...

വിസിയെ അല്ല വിമർശിച്ചത്; പരാമർശം കത്തിലെ ഭാഷയെ; വിശദീകരണവുമായി ഗവർണർ

തിരുവനന്തപുരം: കേരള സർവകലാശാല വിസി വി.പി മഹാദേവൻ പിള്ളയെ വിമർശിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി നൽകിയ കത്തിലെ ഭാഷയെയാണ് പരാമർശിച്ചത്. ആരിൽ നിന്നാണ് സമ്മർദ്ദമുണ്ടായതെന്ന് ...

രാഷ്‌ട്രീയ ഇടപെടലുകൾ അസഹനീയം; ഉന്നതപദവികളിലെല്ലാം ഇഷ്ടക്കാരുടെ നിയമനവും സ്വജനപക്ഷപാതവും; സർക്കാരിനെതിരെ വീണ്ടും തുറന്നടിച്ച് ഗവർണർ

തിരുവനന്തപുരം: സർവകലാശാല വിവാദങ്ങളിൽ മുഖ്യമന്ത്രിയുമായി നേർക്കുനേർ പോർമുഖം തുറന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാലകളിൽ നടക്കുന്ന അനധികൃത നിയമനങ്ങൾക്കെതിരെ രൂക്ഷവിമർശനമാണ് അദ്ദേഹം ഇന്നും ഉന്നയിച്ചത്. ചാൻസലർ ...

സർവകലാശാലകളിലെ ചാൻസലർ പദവി ഒഴിയാം; പിണറായി സർക്കാരിന്റെ അനധികൃത ഇടപെടലിൽ അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ

തിരുവനന്തപുരം: സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വിസിയുടെ പുനർ നിയമനമടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കി ഗവർണർ ...

മൊഫിയയുടെ മരണം ദുഃഖകരം: സ്ത്രീസുരക്ഷയ്‌ക്ക് 18 നിയമങ്ങൾ നിലവിലുണ്ട്, എന്നിട്ടും അതിക്രമങ്ങൾ കൂടുന്നുവെന്ന് ഗവർണർ, പോലീസിന് വിമർശനം

കൊച്ചി: സ്ത്രീപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മൊഫിയ പർവീണിന്റെ മരണം അതീവ ദുഃഖകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീകളുടെ സുരക്ഷയ്ക്കായി 18 നിയമങ്ങൾ നിലവിലുണ്ട്. എന്നിട്ടും ...

ഗവർണർ മൊഫിയയുടെ വിട്ടിലേയ്‌ക്ക്; സന്ദർശനം ഉച്ചയ്‌ക്ക് രണ്ട് മണിയോടെ

കൊച്ചി: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മൊഫിയ പർവീണിന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ അദ്ദേഹം ആലുവയിലെ മൊഫിയയുടെ ...

വികസിത സുന്ദര നവകേരളം അതാവട്ടെ നമ്മുടെ ലക്ഷ്യം; കേരളപ്പിറവി ആശംസകളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ ലോകമെമ്പാടുമുള്ള കേരളീയർക്ക് ആശംസകളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഗവർണർ ആശംസകൾ നേർന്നത്. 'ലോകമെമ്പാടുമുള്ള എല്ലാ കേരളീയർക്കും എന്റെ ...

ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ശാശ്വത പരിഹാരം ആവശ്യം; പ്രകൃതിക്ഷോഭത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് ഒപ്പമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ നിരവധി പേർക്ക് ജീവഹാനിയും നാശനഷ്ടങ്ങളും സംഭവിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ശാശ്വതമായ ...