Mangaluru blast - Janam TV
Friday, November 7 2025

Mangaluru blast

മംഗളൂരു സ്‌ഫോടനം; കേസുമായി ബന്ധപ്പെട്ട തെളിവുകളും രേഖകളും എൻഐഎയ്‌ക്ക് കൈമാറി പോലീസ്; ഊർജ്ജിത അന്വേഷണം

ബംഗളൂരു: മംഗളൂരു സ്‌ഫോടന കേസുമായി ബന്ധപ്പെട്ട രേഖകൾ എൻഐഎയ്ക്ക് കൈമാറി കർണാടക പോലീസ്. തെളിവുകളും, മൊഴികളും മറ്റ് രേഖകളുമാണ് അന്വേഷണ സംഘം എൻഐഎയ്ക്ക് കൈമാറിയത്. കേസ് അന്വേഷണം ...

മംഗലൂരു സ്ഫോടനം; പ്രതി ഷാരിഖിന്റെ കേരള രാഷ്‌ട്രീയ ബന്ധങ്ങളും എൻ ഐ എ അന്വേഷണ പരിധിയിൽ; ഉന്നതർ കുടുങ്ങുമെന്ന് സൂചന- NIA to investigate Kerala Political backing in Mangaluru blast

ബംഗലൂരു: മംഗലൂരു സ്ഫോടനക്കേസിൽ അന്വേഷണം ഏറ്റെടുത്ത് എൻ ഐ എ. കേസിലെ പ്രതി മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധങ്ങളിൽ എൻ ഐ എ അന്വേഷണം ആരംഭിച്ചു. കേസുമായി ...

മംഗളൂരു സ്‌ഫോടന കേസ്; പ്രതി കൂടുതൽ സംസ്ഥാനങ്ങൾ ഭീകരാക്രമണത്തിനായി ലക്ഷ്യമിട്ടു; ഷാരിഖ് വ്യാജ രേഖ ഉപയോഗിച്ച് മധുരയിൽ താമസിച്ചതായി പോലീസ്

ബംഗളൂരു: മംഗളൂരു സ്‌ഫോടന കേസിലെ പ്രതി മുഹമ്മദ് ഷാരിഖ് കൂടുതൽ സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന സൂചന നൽകി പോലീസ്. സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിനിടെ ഇയാൾ തമിഴ്‌നാട്ടിലെ ...

മംഗളൂരു സ്‌ഫോടനം; പ്രതി ഷാരിഖിന് ഐഎസിൽ നിന്നും പരിശീലനം ലഭിച്ചു; 40 ഓളം പേരെ ഇയാൾ പരിശീലിപ്പിച്ചുവെന്ന് ശോഭാ കരന്തലജെ

ന്യൂഡൽഹി: മംഗളൂരു സ്‌ഫോടന കേസിന് പിന്നിൽ ഇസ്ലാമിക ഭീകര സംഘടയായ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് കേന്ദ്ര മന്ത്രി ശോഭാ കരന്തലജെ. പ്രതി ഷാരിഖിന് ഭീകര സംഘടനയിൽ നിന്നും പരിശീലനം ...

ഷാരിഖിനെ സ്വാധീനിച്ചവരിൽ സാക്കിർ നായിക്കും; മതപ്രഭാഷണം നിരന്തരം കേട്ടിരുന്നു; മറ്റ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ അവ അയച്ചുനൽകിയെന്നും പോലീസ്

ബെംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിക്കിനെ സ്വാധീനിച്ചവരിൽ വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കുമുണ്ടെന്ന് കർണാടക പോലീസ്. സാക്കിർ നായിക്കിന്റെ മതപ്രഭാഷണ വീഡിയോകൾ ഷാരിക്ക് ...

മംഗളൂരു സ്‌ഫോടനം; കൊച്ചിയിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തി; അന്വേഷണം വ്യാപിപ്പിക്കുന്നു

മംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസിൽ കൊച്ചിയിൽ നിന്ന് നിർണായക തെളിവുകൾ ശേഖരിച്ച് കർണാടക പോലീസ്. സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ മുഹമ്മദ് ഷാരിഖ് ആലുവയിൽ ബന്ധപ്പെട്ടവരെ കുറിച്ചും സൂചന ലഭിച്ചു. ...

ലക്ഷ്യമിട്ടത് മംഗളൂരുവിലെ ക്ഷേത്രം; ഭീകരന്റെ പരിശീലനക്കുറവ് ഒരു നാടിനെ രക്ഷിച്ചു; മംഗളൂരു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടന

മംഗളൂരു : മംഗളൂരുവിലെ ക്ഷേത്രമാണ് സ്‌ഫോടനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഇസ്ലാമിക് റസിസ്റ്റൻ കൗൺസിൽ തീവ്രവാദ സംഘടന. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സംഘടന പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കർണാടക ...

മംഗളൂരു സ്‌ഫോടന കേസ്; അന്വേഷണം എൻഐഎയ്‌ക്ക് വിടാൻ കർണാടക സർക്കാർ; തീരുമാനം ഉടൻ

ബംഗളൂരു: മംഗളൂരു സ്‌ഫോടന കേസ് എൻഐഎയ്ക്ക് വിടാൻ തീരുമാനിച്ച് കർണാടക സർക്കാർ. കർണാടക ആഭ്യന്തരമന്ത്രി അരഗ ഞ്ജാനേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. ഉടൻ തന്നെ കേസ് അന്വേഷണം എൻഐഎയ്ക്ക് ...

ഐഎസിൽ നിന്ന് പ്രചോദനം; സവർക്കറുടെ ഫോട്ടോ വെച്ചതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിന്റെ സൂത്രധാരൻ; ‘പ്രേം രാജ്’ എന്ന ഹിന്ദു നാമത്തിൽ പ്രവർത്തനം; സ്‌ഫോടനത്തിന് മുമ്പ് ആലുവയിൽ താമസിച്ചത് 7 ദിവസം; മംഗളൂരു സ്ഫോടനക്കേസിലെ പ്രതി ഷാരിഖിനെപ്പറ്റി അറിയേണ്ടത്

മംഗളൂരു: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി മംഗളൂരു സ്‌ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിഖ്. ഐഎസ് തന്നെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌തുവെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥരോട് ...

മംഗളൂരു സ്‌ഫോടനക്കേസ് : ഷാരിഖ് താമസിച്ചത് അരുൺ കുമാർ എന്ന പേരിൽ; ഗൂഡാലോചനകൾ നടത്തിയത് ഹിന്ദു എന്ന വ്യാജേന; പിടിക്കപ്പെട്ടാൽ ഹിന്ദു സംഘടനകളുടെ തലയിൽ കെട്ടിവെയ്‌ക്കാൻ ശ്രമം

മംഗളൂരും : മംഗളൂരു സ്‌ഫോടനക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഷാരിഖുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഏറെ നാളായി ഹിന്ദുവെന്ന വ്യാജേനയാണ് ഇയാൾ താമസിച്ചിരുന്നത്. ഇതിനായി അരുൺ കുമാർ ...

മംഗളൂരു സ്ഫോടനം; 18 സ്ലീപ്പർ സെല്ലുകൾ കണ്ടെത്തി; മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്; കേസ് ഗൗരവത്തോടെയാണ് സർക്കാർ എടുത്തിരിക്കുന്നത്: ബസവരാജ ബൊമ്മൈ- Mangaluru Blast, Karnataka, Basvaraj Bommai

മംഗളൂരു: മംഗളൂരു സ്ഫോടന സംഭവത്തിൽ പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. സംഭവത്തെ വളരെ ഗൗരവമായാണ് സർക്കാർ എടുത്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മംഗളൂരു സ്ഫോടനം ഗൗരവത്തോടെയാണ് സർക്കാർ ...

മംഗളൂരു സ്‌ഫോടനക്കേസ് പ്രതി തമിഴ്നാട്ടിലും താമസിച്ചിരുന്നു; ഡിഎംകെ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാന ഇന്റലിജൻസ് നിദ്രയിലാണെന്ന് അണ്ണാമലൈ

ചെന്നൈ: മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷാരിഖ് തമിഴ്‌നാട്ടിലുടനീളം സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തുവെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തിയതിന് പിന്നാലെ തമിഴ്നാട് സർക്കാരിനെ കടന്നാക്രമിച്ച് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ ...

മംഗളൂരു ഐഎസ് സ്‌ഫോടനം; പോപ്പുലർ ഫ്രണ്ട് നേതാവ് കസ്റ്റഡിയിൽ; പിടികൂടിയത് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ

ബംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനുവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി വിവരം. നിരോധിത സംഘനയായ പോപ്പുലർ ഫ്രണ്ടിന്റെ ഒരു നേതാവിനെയാണ് കസ്റ്റഡിയിലെടുത്തത്. ബണ്ട്വാൾ പാനി സ്വദേശി ഇജാസിനെയാണ് കസ്റ്റഡിയിലെടുത്തത്. ...

മംഗളൂരു സ്‌ഫോടനത്തിന് പിന്നിൽ ഐഎസ്; ഭീകരൻ മുഹമ്മദ് ഷാരിഖ് വീർ സവർക്കറുടെ പോസ്റ്റർ പതിച്ചതിന് ഒരാളെ കുത്തിക്കൊന്ന കേസിലും പ്രതി; നിർണ്ണായക വിവരങ്ങൾ പുറത്ത്

ബംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷ പൊട്ടിത്തറിച്ചത് വെറും സ്‌ഫോടനമായിരുന്നില്ലെന്ന് ഉറപ്പിച്ച് പോലീസ്. കേസിൽ ഐഎസ് ബന്ധം സ്ഥിരീകരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച മുഹമ്മദ് ഷാരിഖ് ഐഎസ് ഭീകരനാണെന്ന് പോലീസ് വ്യക്തമാക്കി. ...

മംഗളൂരുവിൽ ഓട്ടോ പൊട്ടിത്തെറിച്ചത് പ്രഷർ കുക്കർ ബോംബ് മൂലം; തീവ്രവാദ ബന്ധം സ്ഥിരീകരിച്ച് പോലീസ്; പദ്ധതിയിട്ടത് വലിയ ആക്രമണത്തിനെന്നും കർണാടക ഡിജിപി

ബെംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച സംഭവത്തിൽ തീവ്രവാദ ബന്ധം ഉറപ്പിച്ച് കർണാടക പോലീസ്. വലിയ സ്‌ഫോടനത്തിനാണ് ഭീകരർ പദ്ധതിയിട്ടതെന്ന് കർണാടക ഡിജിപി അറിയിച്ചു. സ്വാഭാവികമായ അപകടമോ സാധാരണ ...