Ukraine War - Janam TV
Friday, November 7 2025

Ukraine War

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കും, ലോകരാജ്യങ്ങളിൽ സമാധാനം കൊണ്ടുവരും ; പ്രധാനമന്ത്രിയുമായി സംസാരിച്ച് ഇമ്മാനുവൽ മാക്രോൺ

ന്യൂഡൽഹി: റഷ്യ- യുക്രെയിൻ യുദ്ധത്തെ കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള മാർ​ഗങ്ങളെ കുറിച്ച് ഇരുവരും ചർച്ച ...

യുക്രെയിൻ- റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിന് ഒപ്പമുണ്ടാകുമെന്ന നിലപാട് ആവർത്തിച്ച് ഭാരതം : ട്രംപുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ പ്രധാനമന്ത്രിയുമായി സംസാരിച്ച് പുടിൻ

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. റഷ്യ- യുക്രെയിൻ യുദ്ധത്തെ കേന്ദ്രീകരിച്ചാണ് ട്രംപും പുടിനും ...

“ട്രംപിനും മോദിക്കും നന്ദി”; യുക്രെയ്ൻ വെടിനിർത്തലിനായി പ്രയത്നിച്ച എല്ലാ ആഗോളനേതാക്കൾക്കും കൃതജ്ഞത അറിയിച്ച് റഷ്യ

മോസ്കോ: യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അടക്കമുള്ള ആ​ഗോള നേതാക്കൾ സ്വീകരിച്ച നടപടികൾക്ക് നന്ദിയറിയിച്ച് റഷ്യ. അമേരിക്കയുടെ 30-ദിവസത്തെ യുക്രെയ്ൻ വെടിനിർത്തൽ ...

കലിപ്പ് മോഡ് ഓൺ!! യുക്രെയ്ന് സൈനിക സഹായം നിർത്തി ട്രംപ്; യുദ്ധാന്ത്യത്തിന് വഴിയൊരുക്കുമോ??

വാഷിം​ഗ്ടൺ: യുക്രെയ്നുള്ള സൈനിക സഹായം നിർത്തലാക്കി അമേരിക്ക. യുക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ...

“ഇന്ത്യ നിഷ്പക്ഷ രാജ്യമല്ല, ഭാരതത്തിന് കൃത്യമായ നിലപാടുണ്ട്”: അമേരിക്കയിൽ നരേന്ദ്രമോദി 

ന്യൂയോർക്ക്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ്ഹൗസിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നരേന്ദ്രമോദിയുടെ വാക്കുകൾ. നിഷ്പക്ഷമായി ...

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 16 ഇന്ത്യക്കാരെ കാണാതായി, 12 പേർ കൊല്ലപ്പെട്ടു, മടക്കിയെത്തിച്ചത് 96 പേരെ; വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ റഷ്യ നിരത്തിയ പട്ടാളക്കാരിൽ ഇന്ത്യക്കാരായ 16 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. ഇതിനോടകം 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്നും വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. റഷ്യൻ കൂലിപ്പട്ടാളത്തിൽ ...

യുദ്ധത്തിന് അന്ത്യം?! വിട്ടുവീഴ്ചയ്‌ക്ക് തയ്യാറെന്ന് പുടിൻ; ട്രംപുമായി ചർച്ചയാകാം, പക്ഷെ ഒറ്റ നിബന്ധന മാത്രം..

മോസ്കോ: റഷ്യ - യുക്രെയ്ൻ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് വ്ളാഡിമർ പുടിൻ. യുക്രെയ്നിൽ അധിനിവേശം നടത്തുക റഷ്യയുടെ ലക്ഷ്യമല്ലെന്നും യുക്രെയ്ൻ വിഷയം നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ...

റഷ്യയുമായുള്ള പോരാട്ടത്തിന്റെ 1000 ദിനങ്ങൾ അടയാളപ്പെടുത്തി യുക്രെയ്ൻ; സൈനിക സഹകരണം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി കിം ജോങ് ഉൻ

യുക്രെയ്ൻ-റഷ്യ പോരാട്ടം 1000 ദിവസം പിന്നിടുന്നു. 2022 ഫെബ്രുവരി 24ന് തുടങ്ങിയ പോരാട്ടം ഇന്നും അവസാനമില്ലാതെ തുടരുന്നതിൽ പല ലോകരാജ്യങ്ങളും ആശങ്കയറിയിച്ചിട്ടുണ്ട്. പോരാട്ടത്തിൽ ആയിരക്കണക്കിന് യുക്രെയ്ൻ പൗരന്മാർ ...

റഷ്യ-യുക്രെയ്ൻ പോരാട്ടം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയും; അത് അദ്ദേഹത്തിന്റെ മൂല്യമാണെന്ന് സെലൻസ്‌കി

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ പോരാട്ടം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. അത് അദ്ദേഹത്തിന്റെ മൂല്യമാണെന്നും സെലൻസ്‌കി പ്രശംസിച്ചു. യുക്രെയ്ൻ-റഷ്യ പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ...

യുക്രെയ്ൻ വിഷയത്തിൽ റഷ്യയുമായി അഭിപ്രായവ്യത്യാസമുണ്ടായെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ; പരിപാടികൾ റദ്ദാക്കിയെന്ന പ്രചാരണം തെറ്റാണെന്ന് വിനയ് ക്വാത്ര

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ യുക്രെയ്ൻ വിഷയത്തിൽ അഭിപ്രായവ്യത്യാസമുണ്ടായെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പ്രധാനമന്ത്രിയുടെ ദ്വിദിന ...

ലക്ഷ്യം ആഗോള സമാധാനം; റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ എന്ത് പ്രക്രിയയ്‌ക്കും ഇന്ത്യ തയ്യാർ; പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകത്തെയാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തി റഷ്യ-യുക്രെയ്ൻ യുദ്ധം ഒരു വർഷം പിന്നിടുകയാണ്. ഒന്നാം വാർഷികത്തിൽ അവശേഷിപ്പിക്കുന്നത് ജീവനഷ്ടമടക്കം മഹാനാശം മാത്രമാണ്. സംഘർഷാവസ്ഥ പരിഹരിക്കുന്നതിനായി വിവിധ ലോകരാജ്യങ്ങളാണ് ...

”ദുർബലരെന്ന് കരുതി, പക്ഷെ അടിതെറ്റി, ഇപ്പോൾ പാടുപെടുകയാണ്”; കീവിൽ ബൈഡൻ ‘സർപ്രൈസ്’

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ 'സർപ്രൈസ് വിസിറ്റ്' നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യൻ അധിനിവേശം ആരംഭിച്ച് ഒരു വർഷമാകുന്ന വേളയിലാണ് ബൈഡന്റെ സന്ദർശനം. യുക്രെയ്ൻ ...

റഷ്യ-യുക്രെയ്ൻ യുദ്ധം; ഇന്ത്യയുടെ നിലപാടിൽ ഉറച്ച് അമേരിക്ക; പ്രധാനമന്ത്രിയുടെ വാക്കുകൾ സ്വീകരിക്കുമെന്ന് യുഎസ് വക്താവ് -On India’s stand about Ukraine war, US says ‘would take PM Modi at his words’

വാഷിംഗ്ടൺ: യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാടിനെ വീണ്ടും സ്വാഗതം ചെയ്ത് അമേരിക്ക. എല്ലാത്തരം അക്രമങ്ങൾക്കും വിരാമമിട്ട് നയതന്ത്രത്തിന്റെ പാത പിന്തുടരാൻ ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രിയുടെ നിലപാടിനെയാണ് യുഎസ് ...

അടങ്ങാൻ തയ്യാറാകാതെ റഷ്യ; ആണവ ഭീഷണി നിസ്സാരമല്ല ; നിവൃത്തിയില്ലാതെ റഷ്യയെ അനുനയിപ്പിക്കാൻ അമേരിക്ക

വാഷിംഗ്ടൺ: യുക്രെയ്‌നെതിരായ യുദ്ധം യൂറോപ്പിലേയ്ക്കും വ്യാപിപ്പിക്കുമെന്ന പുടിന്റെ മുന്നറിയിപ്പിനെ നിസ്സാരമായി തള്ളാതെ അമേരിക്ക. ആണവായുധം ഉപയോഗിക്കുമെന്ന പുടിന്റെ മുന്നറിയിപ്പ് നിസ്സാരമല്ലെന്ന തിരിച്ചറിവാണ് അമേരിക്കയെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഒപ്പം ...

യുദ്ധം വീണ്ടും രൂക്ഷമാകുന്നു; ഇന്ത്യക്കാർ എത്രയും വേഗം യുക്രെയ്ൻ വിടണമെന്ന് ഇന്ത്യൻ എംബസി; മുന്നറിയിപ്പ് റഷ്യ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ

കീവ് : റഷ്യ ആക്രമണം കടുപ്പിച്ച സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർ യുക്രെയൻ വിടണമെന്ന നിർദേശവുമായി ഇന്ത്യൻ എംബസി. രാജ്യത്തെ സുരക്ഷാ സാഹചര്യം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി ...

യുക്രെയ്‌നെതിരെ പോരാടാൻ റഷ്യൻ സൈനികർക്ക് പരിശീലനം നൽകിയ കേന്ദ്രത്തിൽ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു

മോസ്‌കോ : യുക്രെയ്‌നുമായി അതിർത്തി പങ്കിടുന്ന റഷ്യയിലെ ബെൽഗൊറോഡിലുള്ള സൈനിക പരിശീലന ക്യാമ്പിൽ ഭീകരാക്രമണം. 11 പേർ കൊല്ലപ്പെട്ടു, 15 ഓളം പേർക്ക് പരിക്കേറ്റു. മുൻ സോവിയറ്റ് ...

യുദ്ധഭൂമിയിൽ ഫോട്ടോഷൂട്ടുമായി സെലൻസ്‌കിയും ഭാര്യയും; അഭിനന്ദിച്ചും വിമർശിച്ചും ജനങ്ങൾ – Ukrainian president and first lady Vogue magazine Photoshoot

യുദ്ധഭൂമിയിൽ നിന്ന് ഫോട്ടോഷൂട്ടുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയും ഭാര്യ ഒലേന സെലൻസ്‌കിയും. വോഗ് (VOGUE) മാഗസീനിന് വേണ്ടിയാണ് ഇരുവരും ഫോട്ടോഷൂട്ട് നടത്തിയത്. എന്നാൽ യുദ്ധം അവസാനിക്കാത്ത ...

റഷ്യയുടെ മിസൈൽ ആക്രമണം; രണ്ട് ഇസ്‌കോൺ അംഗങ്ങൾ കൊല്ലപ്പെട്ടു; മിസൈൽ പതിച്ചത് യുക്രെയ്‌നിൽ പ്രസാദവിതരണം നടത്തിയിരുന്ന ഇസ്‌കോൺ കെട്ടിടത്തിൽ – Two ISKCON members Killed in Donbass Ukraine

കീവ്: റഷ്യയുടെ മിസൈൽ ആക്രമണത്തിൽ രണ്ട് ഇസ്‌കോൺ അംഗങ്ങൾ കൊല്ലപ്പെട്ടു. യുക്രെയ്‌നിലെ ഡോൺബാസ് മേഖലയിലുണ്ടായ റഷ്യൻ ആക്രമണത്തിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്. ഇസ്‌കോണിന്റെ ഫുഡ് ഫോർ ലൈഫ് ...

നൊബേൽ സമ്മാനം വിറ്റ് 103.5 മില്യൺ ഡോളർ നേടി റഷ്യൻ മാദ്ധ്യമപ്രവർത്തകൻ; പുടിന്റെ വിമർശകനായ ദിമിത്രിയുടെ ഉദ്ദേശ്യമിത്..

ന്യൂയോർക്ക്: നൊബേൽ സമ്മാനം ലേലം ചെയ്ത് റഷ്യൻ മാദ്ധ്യമപ്രവർത്തകൻ. 103.5 മില്യൺ ഡോളറിനാണ് റഷ്യൻ മാദ്ധ്യമപ്രവർത്തകനായ ദിമിത്രി മുറാറ്റോവ് തന്റെ നൊബേൽ സമ്മാനം ലേലം ചെയ്തത്. ഈ ...

”കൊല്ലണമെന്ന് കരുതിയില്ല; റഷ്യൻ ഉദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കുകയായിരുന്നു”; യുദ്ധക്കുറ്റം ചെയത റഷ്യൻ സൈനികന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് യുക്രെയ്ൻ

  കീവ്: യുദ്ധക്കുറ്റം തെളിഞ്ഞതിന് പിന്നാലെ റഷ്യൻ സൈനികന് ജീവപര്യന്തം ശിക്ഷ വിധിച്ച് യുക്രയ്ൻ. 21-കാരനായ വാഡീം ഷിഷിമാരിനെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. നിരായുധനായിരുന്ന സാധാരണക്കാരനെ ...

ബൈഡൻ ഉൾപ്പെടെ 900-ലധികം അമേരിക്കക്കാർക്ക് യാത്രാ വിലക്ക്; പട്ടിക പ്രസിദ്ധീകരിച്ച് റഷ്യ

മോസ്‌കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ 963 അമേരിക്കക്കാർക്ക് യാത്രാ വിലക്കേർപ്പെടുത്തി റഷ്യ. സെക്രട്ടറി ആന്റണി ബ്ലിങ്കണും സെൻട്രൽ ഇന്റലിജൻസ് മേധാവി വില്യം ബേൺസിനും ഉൾപ്പെടെയാണ് ...

യുക്രെയ്‌നിലെ ഇന്ത്യൻ എംബസി വീണ്ടും കീവിലേക്ക്; പ്രഖ്യാപനവുമായി വിദേശകാര്യ മന്ത്രാലയം

കീവ്: യുക്രെയ്‌നിലെ ഇന്ത്യൻ എംബസി വീണ്ടും കീവിൽ പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മെയ് 17 മുതലാണ് എംബസിയുടെ പ്രവർത്തനം കീവിൽ ആരംഭിക്കുക. താൽകാലികമായി ...

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി നിർത്തുകയാണെന്ന് ജി 7 രാജ്യങ്ങൾ; റഷ്യൻ സൈനിക ഉദ്യോഗസ്ഥർക്കും വീസ നിയന്ത്രണവുമായി അമേരിക്ക

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി നിർത്തുകയാണെന്ന് ജി 7 രാജ്യങ്ങൾ. വൈറ്റ് ഹൗസ് ആണ് തീരുമാനം പുറത്തുവിട്ടത്. ഇതുവഴി റഷ്യയുടെ വരുമാനത്തിൽ കാര്യമായ സമ്മർദ്ദമുണ്ടാക്കാനും യുക്രെയ്ൻ ...

സ്‌കൂൾ കെട്ടിടത്തിലേക്ക് ബോംബ് വർഷിച്ചു; 60 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

കീവ്: യുക്രെയ്‌നിലെ ബിലോഹോറിവ്കയിലുള്ള സ്‌കൂളിൽ ബോംബാക്രമണം. സംഭവത്തിൽ 60 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലുഹാൻസ്‌ക് മേഖലാ ഗവർണർ സെർഹിയ് ഗൈദൈ ആണ് ഇക്കാര്യം ...

Page 1 of 28 1228